കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു ചിത്രീകരിക്കുന്ന പാഠപുസ്തകങ്ങള്‍ക്ക് പാകിസ്ഥാനില്‍ വിലക്ക്

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നു ചിത്രീകരിക്കുന്ന പാഠപുസ്തകങ്ങള്‍ക്കു പാക്കിസ്ഥാനില്‍ നിരോധനം. പഞ്ചാബ് പ്രവിശ്യയിലെ സ്വകാര്യ സ്‌കൂളുകളില്‍ വിതരണം ചെയ്ത സാമൂഹ്യപാഠ പുസ്തകങ്ങള്‍ക്കാണ് വിലക്ക്.
രണ്ട്, നാല്, അഞ്ച്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പുസ്തകങ്ങള്‍ വിതരണം ചെയ്തത്.
കാഷ്മീര്‍ ഇന്ത്യയുടെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് പുസ്തകങ്ങളുടെ വിതരണം നിരോധിച്ചത്.
കൂടാതെ, സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ പഞ്ചാബ് കരിക്കുലംടെക്സ്റ്റ്ബുക്ക് ബോര്‍ഡ് പരാതി നല്‍കുകയും ചെയ്തു. സ്വകാര്യ സ്‌കൂളുകളുടെ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള നിരോധിച്ച പാഠപുസ്തകങ്ങള്‍ കണ്ടെടുത്തു നശിപ്പിക്കാനും ജില്ലാ ഭരണകൂടങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























