നീറ്റിൽ പൊലിയുന്ന വിദ്യാർത്ഥി ജീവനുകൾ ; പതിനേഴുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം

നീറ്റ് പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. തമിഴ്‌നാട് തിരുച്ചിയിൽ ശുഭശ്രീ(17) ആണ് തൂങ്ങി മരിച്ചത്. നീറ്റ് പരീക്ഷയിൽ തോറ്റതിനെതുടർന്ന് തമിഴ് നാട്ടിൽ ജീവനൊടുക്കുന്ന രണ്ടാമത്തെ പെൺകുട്ടിയാണ് ഇത്.
സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ അരങ്ങേറുന്നത്. തമിഴ്‌നാട്ടിൽ ഈ വർഷം 39.58 ശതമാനം വിജയം മാത്രമാണ് നേടാനായത്. ഒരു കുട്ടിയെ കൂടി നീറ്റ് പരീക്ഷയിലൂടെ കൊന്നു എന്ന് ആരോപിച്ചു ഡി എം കെ നേതാവ് സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. ഇത്തരത്തിൽ വിദ്യാർത്ഥി ആത്മഹത്യകൾക്കെതിരെ വൻ പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്.
https://www.facebook.com/Malayalivartha























