സൂര്യനും ഭൂമിക്കും മറ്റ് രണ്ടു അപരന്മാർ; ചരിത്ര നിമിഷങ്ങൾ കുറിച്ച് അഹമ്മദാബാദ് ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി

ഇന്ത്യന്‍ ഗവേഷകര്‍ ബഹിരാകാശത്ത് പുതിയ ഗ്രഹം കണ്ടെത്തി രാജ്യത്തിന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചു. അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (പി ആര്‍ എൽ) യിലെ ഒരു കൂട്ടം ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. ഭൂമിയേക്കാള്‍ 27 മടങ്ങ് ഭാരവും ആറു മടങ്ങ് വ്യാസാര്‍ധവുമുള്ള ഗ്രഹം സൂര്യന്‍ പോലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റും പരിക്രമണം ചെയ്യുകയാണ്. ഭൂമിയില്‍ നിന്ന് 600 പ്രകാശവര്‍ഷം അകലെയാണ് പുതിയ ഗ്രഹം.
ടെലിസ്‌കോപ്പിനൊപ്പം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പി ആര്‍ എല്‍ അഡ്വാന്‍സ് റേഡിയല്‍ വെലോസിറ്റി അബുസ്‌കൈ സെര്‍ച്ച് (പാരാസ്) സ്‌പെക്ട്രോഗ്രാഫും വിലയിരുത്തിയാണ് ഗ്രഹത്തെക്കുറിച്ച് പഠനം നടത്തിയത്. മൗണ്ട് അബുവിലുള്ള ഗുരുഷികാര്‍ ഒബ്‌സര്‍വേറ്ററിയില്‍ വച്ചായിരുന്നു പഠനം. ഇതോടെ ഗ്രഹങ്ങള്‍ കണ്ടെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും എണ്ണപ്പെട്ടു.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷക സംഘടനയായ ഇസ്രോയുടെ വെബ്‌സൈറ്റിലെ പോസ്റ്റ് അനുസരിച്ച് പുതിയ ഗ്രഹത്തിന് എപിക് 211945201 ബി അല്ലങ്കില്‍ കെ 2236 ബി എന്ന പേരു നല്‍കും. 19.5 ദിവസംകൊണ്ടാണ് ഗ്രഹം കേന്ദ്രനക്ഷത്രത്തിനു ചുറ്റുമുള്ള കറക്കും പൂര്‍ത്തിയാക്കുന്നത്. 600 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഗ്രഹത്തിനുള്ളത്. അതുകൊണ്ടുതന്നെ താമസയോഗ്യമല്ല.
വീഡിയോ കാണാം....
https://www.facebook.com/Malayalivartha























