ഡല്‍ഹിയില്‍ പൊടിക്കാറ്റ്; വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 18 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

ഡല്‍ഹില്‍ കനത്ത പൊടിക്കാറ്റ്. പൊടിക്കാറ്റിനു പിന്നാലെ കനത്ത മഴയും കൂടി എത്തിയപ്പോള്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 18 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.
ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് പൊടിക്കാറ്റ് ആഞ്ഞു വീശാന്‍ തുടങ്ങിയത്. തുടര്‍ന്ന് നഗരം രാത്രിയെന്ന പോലെ ഇരുട്ടില്‍ മൂടി. തൊട്ടു പിന്നാലെ മഴയും പെയ്തു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha























