മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി, ഇന്നു പുലര്‍ച്ചെ മുംബൈ ഹൗറ മെയിലിലെ മൂന്നു കോച്ചുകളാണ് പാളം തെറ്റിയത്, ഇതേ തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കി

മഹാരാഷ്ട്രയിലെ നാസിക്കില്‍ ട്രെയിന്‍ പാളം തെറ്റി. മുംബൈ-ഹൗറ മെയിലാണ് പാളം തെറ്റിയത്. ഞായറാഴ്ച പുലര്‍ച്ചെ ട്രെയിന്റെ മൂന്ന് കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.അപകടത്തെ തുടര്‍ന്നു ഈ റൂട്ടിലൂടെയുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി.
പുലര്‍ച്ചെ രണ്ടിന് ഇഗട്പുരി റെയില്‍വേ സ്‌റ്റേഷനു സമീപമാണ് സംഭവം. അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























