ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം... ചികിത്സയിലായിരുന്ന നാലു പേരില്‍ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

പ്രാണവായു ലഭിക്കാതെ ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സതേടിയ നാല് ശിശുകളില്‍ മൂന്ന് പേരാണ് ഓക്‌സിജന്റെ കുറവ് മൂലം മരിച്ചത്.നാല് കുട്ടികള്‍ക്കായി ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് ബന്ധുകള്‍ ആരോപിച്ചു. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നും ബന്ധുകള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒരു കുട്ടി മരിച്ചത് ഹൃദയാഘാതം മൂലമായിരുന്നുവെന്നും മൂന്ന് കുട്ടികളെ പിഐസിയുവിലാണ് പ്രവേശിപ്പിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























