കണ്ടുനിന്നവർ കണ്ണുപൊത്തിയില്ല; മറൈൻ ഡ്രൈവിൽ നാട്ടുകാർ നോക്കി നിൽക്കെ കിടപ്പറയിലെ രഹസ്യം അങ്ങാടിപ്പാട്ടാക്കി കമിതാക്കൾ: ദൃശ്യങ്ങൾ പകർത്തി രസിച്ച് വഴിയാത്രക്കാരും

നാട്ടുകാർ നോക്കി നിൽക്കെ കിടപ്പറയിലെ രഹസ്യം അങ്ങാടിപ്പാട്ടാക്കി കമിതാക്കൾ. കഴിഞ്ഞ ദിവസം മുംബൈയിലെ മറൈൻ ഡ്രൈവിലെത്തിയ വിദേശിയായ യുവാവും ഗോവൻ സ്വദേശിനിയുമാണ് പരിസരം മറന്ന് പ്രണയം കൈമാറിയത്.
മറൈൻ ഡ്രൈവിലെ എയർ ഇന്ത്യ ബിൽഡിംഗിനും മറൈൻ ഹോട്ടൽ പ്ളാസയ്ക്കുമിടയ്ക്കായിരുന്നു സംഭവം. നാട്ടുകാരും വഴിപോക്കരും ദൃശ്യങ്ങൾ പകർത്തുകയും നോക്കി നിൽക്കുകയും ചെയ്യുമ്പോഴും ലവലേശം കൂസലില്ലാതെ പ്രണയം പ്രകടിപ്പിക്കുയായിരുന്നു ഇരുവരും. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് സംഗതി പന്തികേടാണെന്ന് മനസിലാക്കിയ യുവതിയും യുവാവും തടിതപ്പിയത്. വിദേശി രക്ഷപ്പെട്ടെങ്കിലും യുവതിയെ പൊലീസ് പിടികൂടി.
ചോദ്യം ചെയ്യലിൽ ആദ്യം ഗോവൻ സ്വദേശിയാണെന്ന് പറഞ്ഞ ഇവർ പിന്നീട് ഇത് നിഷേധിക്കുകയായിരുന്നു. തങ്ങൾ ചുംബിക്കുക മാത്രമാണ് ചെയ്തതെന്നാണ് യുവതിയുടെ വാദം. ഇവരെ പിന്നീട് മഹിളാ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റി. വിദേശിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























