ഉത്തര്‍പ്രദേശില്‍ ശിശുമരണങ്ങൾ തുടർക്കഥയാകുന്നു ; ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത് 3 പിഞ്ചുകുഞ്ഞുങ്ങള്‍

ഉത്തര്‍പ്രദേശില്‍ മൂന്നു പിഞ്ചുകുഞ്ഞുങ്ങള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു. ലക്നൌവിലെ കിംഗ്‌ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചികിത്സയ്‌ക്കെത്തിയ കുഞ്ഞുങ്ങളാണ് മരിച്ചത്.
ആശുപത്രിയിലെത്തിച്ച നാലു കുട്ടികളില്‍ മൂന്ന്‍ പേരാണ് മരിച്ചത്. നാല് പേര്‍ക്കും കൂടി ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് കുട്ടികള്‍ മരിക്കാന്‍ കാരണമെന്നും കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ ഒരു കുട്ടി മരിച്ചത് ഹൃദയാഘാതം മൂലമായിരുന്നുവെന്നും മൂന്ന് കുട്ടികളെ പിഐസിയുവിലാണ് പ്രവേശിപ്പിച്ചിരുന്നതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























