Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ


ശബരിമല സ്വർണക്കൊള്ളക്കേസ്... തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ തെളിവുണ്ടെന്നും കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും എസ്.ഐ.ടി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ...പാലക്കാട് നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്, പുതിയ പരാതിയിൽ എടുത്ത കേസിലാണ് നടപടിയെന്നാണ് സൂചന


അയ്യപ്പനെ തൊട്ടാൽ അയ്യപ്പൻ അവരെ വെറുതെ വിടില്ലെന്ന പഞ്ച് ഡയലോഗ്; അയ്യപ്പൻ കെജിഎഫിലെ റോക്കിഭായ് ആണെന്ന് കരുതരുത്... അയ്യപ്പൻ ഒരു മാഫിയ ഡോൺ അല്ല: അയ്യപ്പനൊരു ശാന്തമൂർത്തിയാണ് - രാഹുൽ ഈശ്വർ


കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഗ്രീൻ അലർട്ടാണ്...അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു...

പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം...മലയാളി സമാജം ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്

18 JANUARY 2020 05:09 PM IST
മലയാളി വാര്‍ത്ത

പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി യുഎഇ സന്ദര്‍ശിക്കാന്‍ അവസരം...മലയാളി സമാജം ആണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്

നിര്‍ധനരായ പത്ത് പ്രവാസി മലയാളികളുടെ മാതാപിതാക്കള്‍ക്ക് ആണ് ഈ സൗജന്യം ലഭിക്കുക. അബുദാബി മലയാളി സമാജത്തിന്‍റെ സ്നേഹസ്പര്‍ശം എന്ന പദ്ധതിയിലൂടെയാണ് 10 പേരുടെ മാതാപിതാക്കളെ ,മൊത്തം 20 പേര്‍, എല്ലാ ചെലവുകളും വഹിച്ച് യുഎഇയില്‍ എത്തിക്കുന്നത്.

ബുർജ് ഖലീഫ, അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്, പൈതൃക ഗ്രാമം, ദുബായ് ഗ്ലോബൽ വില്ലേജ് തുടങ്ങി യുഎഇയിലെ വിവിധ എമിറേറ്റുകളിലെ ടൂറിസ കേന്ദ്രങ്ങൾ കാണാൻ ഉള്ള അവസരമൊരുക്കും. ഇതുവരെ മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത കുറഞ്ഞ വരുമാനക്കാരായ പ്രവാസി മലയാളികള്‍ക്ക് വേണ്ടിയാണ് പദ്ധതി. ഇതുവരെ അച്ഛനമ്മമാരെ യു എ യിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത നിർധനരായ പത്ത് പ്രവാസികൾക്ക് അപേക്ഷ നല്‍കാം.

വീസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യുഎഇ ടൂര്‍, ചികിത്സ എന്നിങ്ങനെ എല്ലാ ചെലവുകളും മലയാളി സമാജം വഹിക്കുമെന്ന് പ്രസിഡന്‍റ് ഷിബു വര്‍ഗീസ് പറഞ്ഞു. ഒരാഴ്ച യുഎഇയില്‍ താമസിക്കാനുള്ള ചെലവാണ് സമാജം വഹിക്കുന്നത്.

ജോലി ചെയ്യുന്ന രാജ്യത്തേക്ക് മാതാപിതാക്കളെ കൊണ്ടുവരാനാകാതെ വിഷമിക്കുന്ന കുറഞ്ഞ ശമ്പളത്തില്‍ ജീവിക്കുന്ന പ്രവാസി മലയാളികളുടെ അവസ്ഥ കണ്ടറിഞ്ഞാണ് ഇത്തരമൊരു ഉദ്യമം സമാജം ആരംഭിക്കുന്നതെന്ന് ഷിബു കൂട്ടിച്ചേര്‍ത്തു. യുഎഇയിലെ ഏഴ് എമിറേറ്റ്സുകളില്‍ നിന്നുള്ള പ്രവാസി മലയാളികളുടെ അപേക്ഷകള്‍ സ്വീകരിക്കും.

താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി അ‍ഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സമാജം സഹിഷ്ണുത സെക്രട്ടറി അബ്ദുല്‍ അസീസ് മൊയ്തീനും വെല്‍ഫെയര്‍ സെക്രട്ടറി നസീര്‍ പെരുമ്പാവൂരും അറിയിച്ചു. വരും വര്‍ഷങ്ങളിലും ഈ പദ്ധതി തുടരും.

ഒരാഴ്ചയില്‍ കൂടുതല്‍ ദിവസം സ്വന്തം ചെലവില്‍ മാതാപിതാക്കളെ കൂടെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേക അനുമതി നല്‍കാനുള്ള കാര്യവും പരിഗണനയിലാണ്. താൽപര്യമുള്ളവർ മാതാപിതാക്കളുടെ പേരും മേൽവിലാസത്തിനൊപ്പം യുഎഇ വീസയുള്ള സ്വന്തം പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐഡി, സാലറി സർട്ടിഫിക്കറ്റ് എന്നിവ സഹിതം മലയാളി സമാജത്തിൽ എത്തിക്കണം.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പര്‍- 02–5537600, 055 6179238

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.ജെ.യേശുദാസിന്റെ 86-ാം ജന്മദിനത്തിൽ  (13 minutes ago)

നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ... പരാതി രഹസ്യമാക്കി അന്വേഷിച്ചു, ചാനലുകള്‍ പിന്നാലെ കൂടും മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ, പത്തനംതിട്ട എആർ ക്യാംപിൽ എത്തിച്ചു; നടപടി മൂന്നാം ബലാത്സംഗ പരാതിയിൽ  (27 minutes ago)

പ്രവാസി മലയാളി റാസൽഖൈമയിൽ ഹൃദയാഘാതത്തെ  (42 minutes ago)

തന്ത്രി കണ്‌ഠരര് രാജീവരർക്കെതിരെ അതിശക്തമായ  (55 minutes ago)

പുരയിടത്തിലെ കുറ്റിക്കാടിന് തീയിടുന്നതിനിടെ മധ്യവയസ്കൻ വെന്തു മരിച്ചു...  (1 hour ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു  (1 hour ago)

പത്തുമാസം പ്രായമായ കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ  (1 hour ago)

പഴുതടച്ച നീക്കം....രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊലീസ് കസ്റ്റഡിയിൽ  (1 hour ago)

തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പരിഹസിച്ച് രാഹുല്‍ ഈശ്വര്‍  (8 hours ago)

കൊല്ലം ഒറ്റക്കലില്‍ വന്‍ തീപിടിത്തം  (8 hours ago)

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; ഉച്ചയ്ക്ക് 2.50ഓടെ പൊലീസ് അകമ്പടിയോടെ വീട്ടിലെത്തിയ സംഘം 8 മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കൊടുവില്‍ മടങ്ങി  (8 hours ago)

ലാന്റിങിനിടെ ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ വിമാനം പൈലറ്റ് സമയോചിതമായി റണ്‍വേ തൊടാതെ തിരിച്ചുപറത്തി  (8 hours ago)

ഒന്നാം ക്ലാസുകാരന്റെ സ്‌കൂള്‍ ബാഗില്‍ നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി വനംവകുപ്പ്  (8 hours ago)

വിജയ് ആരാധകര്‍ക്ക് പൊങ്കല്‍ സമ്മാനമായി 'തെരി' സിനിമയുടെ റീറിലീസ് പ്രഖ്യാപിച്ചു  (9 hours ago)

അയോദ്ധ്യയില്‍ മാംസാഹാര വില്പന പൂര്‍ണമായും നിരോധിച്ചു  (9 hours ago)

Malayali Vartha Recommends