Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൗദി നടുങ്ങി തരിച്ചു; സൗദി അറേബ്യയിലെ യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെടിവയ്പ്പും മിസൈല്‍ ആക്രമണവും; 6 പേര്‍ കൊല്ലപ്പെട്ടു

27 MAY 2020 10:24 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയിലെ യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് വെടിവയ്പ്പും മിസൈല്‍ ആക്രമണവും. ആറ് പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. രാജ്യം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെയാണ് മറ്റൊരു ഭാഗത്ത് സംഘര്‍ഷമുണ്ടായത്.

യമനില്‍ നിന്നുള്ള സംഘങ്ങള്‍ നേരത്തെ സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ ഇടയ്ക്കിടെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അടുത്തിടെയായി ആക്രമണത്തില്‍ കുറവ് വന്നിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ശക്തമായ വെടിവയ്പും മിസൈല്‍ ആക്രമണവുമുണ്ടായത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന അസീര്‍ മേഖലയിലാണ് വെടിവയ്പുണ്ടായത്. ആറ് പേര്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവയ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പോലീസ് തിരിച്ചറിഞ്ഞു. ഇവിര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ജസാനിലാണ് മിസൈല്‍ ആക്രമണമുണ്ടായത്. ഇതിന് പിന്നില്‍ യമനിലെ ഹൂത്തികളാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് സ്ത്രീകള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മിസൈല്‍ പതിച്ചത് ഒരു വീടിന് മുകളിലാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വെടിവയ്പ്പില്‍ പരിക്കേറ്റ മൂന്ന് സൗദി സ്വദേശികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 30നും 40നുമിടയില്‍ പ്രായമുള്ള സ്വദേശികളാണ് മരിച്ചതെന്ന് പോലീസ് വസ്താവ് ലഫ്. കേണല്‍ സെയ്ദ് മുഹമ്മദ് പറഞ്ഞു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതത്രെ.

അസീറിലെ അല്‍ അംവ പ്രദേശത്താണ് വെടിവയ്പുണ്ടായത്. കൂടുതല്‍ വിശദീകരണം പോലീസ് നല്‍കിയില്ല. ഈ സംഭവത്തില്‍ യമനിലെ ഹൂത്തികള്‍ക്ക് ബന്ധമില്ലെന്നാണ് സൂചനകള്‍. അതേസമയം, ഇത്രയും പേര്‍ കൊല്ലപ്പെടുന്ന വെടിവയ്പ്പ് അപൂര്‍വമാണ് സൗദിയില്‍.

തീവ്രവാദ സംഘങ്ങള്‍ക്ക് വെടിവയ്പ്പില്‍ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വെടിവയ്പ്പിലെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എന്താണ് തര്‍ക്ക കാരണം എന്ന് വ്യക്തമല്ല. അതിനിടെ മറ്റൊരു മേഖലയില്‍ മിസൈല്‍ ആക്രമണമുണ്ടായി.

 ഒരിടവേളയ്ക്ക് ശേഷമാണ് സൗദിയില്‍ ശക്തമായ മിസൈല്‍ ആക്രമണമുണ്ടാകുന്നത്. യമനിലെ ഹൂത്തികളുമായി സമവായ ചര്‍ച്ച ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നടന്നിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമനമായിട്ടില്ല. ഹൂത്തികളും സൗദി സഖ്യവും നിബന്ധനകള്‍ വച്ചിരുന്നു. തുടര്‍ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (32 minutes ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (45 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (1 hour ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (2 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (2 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (5 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (5 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (6 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (7 hours ago)

Malayali Vartha Recommends