Widgets Magazine
08
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റെജി ലൂക്കോസിന് പിന്നാലെ..12 കോൺഗ്രസ് കൗൺസിലർമാർ ബി.ജെ.പിയിൽ ചേർന്നു...പലതരത്തിലുള്ള നാടകീയ നീക്കങ്ങൾ..ഞെട്ടലോടെ രാഷ്ട്രീയ നേതാക്കൾ..വമ്പൻ ട്വിസ്റ്റ്..


കടലിൽ നേർക്കുനേർ..രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ പിന്തുടരലിനൊടുവില്‍..റഷ്യന്‍ പതാകയുള്ള എണ്ണക്കപ്പല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് അമേരിക്കന്‍ സേന പിടിച്ചെടുത്തു...


പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു... പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം  


ചരിത്രത്തിലാദ്യമായി കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നത് ഞായറാഴ്ച...2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും, ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റാണിത്


ഏകെ ബാലന് ബിജെപിയുടെ സ്വരവും ഭാഷയും: ബിജെപി പറയേണ്ടത് സിപിഎം പറയുന്നു; ശബരിമല സ്വര്‍ണ്ണപ്പാളിയില്‍ സിബിഐ അന്വേഷണം വേണം: - രമേശ് ചെന്നിത്തല

പാർലമെന്റിൽ നാം ജയിപ്പിച്ചുവിട്ട എംപി മാർ എവിടെപ്പോയി? കൊട്ടിഘോഷിച്ച ലോകകേരളസഭയുടെ നേതാക്കൾ ഇപ്പോൾ എവിടെയാണ്?? ഒന്നുമില്ലായ്മയിൽ നിന്നും നുള്ളിപ്പെറുക്കി ഇരട്ടിയോളം തുക നൽകി, എങ്ങനെയും നാട്ടിലെത്താൻ കാത്തിരിക്കുന്ന പ്രവാസികൾക്കായി നസീർ വാടാനപ്പള്ളി

07 JUNE 2020 12:54 PM IST
മലയാളി വാര്‍ത്ത

പ്രവാസലോകം കൊറോണ ഭീതിയിൽ വലയുമ്പോഴും എങ്ങനെയും നാട്ടിലേക്കു എത്താനുള്ള ഓട്ടത്തിലാണ്. മറ്റാരുമല്ല അടിയന്തരമായി നാട്ടിലേക്ക് എത്തേണ്ടവർ തന്നെ. എന്നാൽ എത്തിച്ചേരുന്നവരിൽ പലരും അനർഹരായവരെ ഉണ്ടെന്ന ഖ്യാതിയും ഉയര്ന്നതാണ്. പിന്നെയും പിന്നെയും പ്രവാസികളെ കൊള്ളയടിക്കുന്ന അധികാരികൾക്കെതിരെ നിരവധിപേരാണ് രംഗത്തേക്ക് എത്തിയിരിക്കുന്നത്. 'കേന്ദ്രത്തിനു ആവശ്യത്തിന് ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതിനു പ്രാപ്തരായ സ്വകാര്യ സർവീസ് കമ്പനികളെ ഏൽപ്പിക്കണം. അനുവാദം ചോദിച്ച ഫ്ലൈറ്റുകൾക്കെല്ലാം അനുമതി നൽകി എന്നും പറഞ്ഞു കേരളത്തിനും ഈ ഉത്തരവാദിത്വത്തിൽനിന്നും പുറംതിരിഞ്ഞു നിൽക്കാൻ ആകില്ല..' എന്ന് പറഞ്ഞുകൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;

കുറച്ചുദിവസങ്ങളായി പ്രവാസിലോകം ചാർട്ടേർഡ് ഫ്ലൈറ്റുകൾക്കു വേണ്ടിയുള്ള ഓട്ടത്തിലാണ്. ധാരാളം ചാർട്ടേർഡ് ഫ്ലൈറ്റുകൾ അനുവാദത്തിനായി കാത്തുനിൽക്കുന്നു, ചിലത് ഇതിനോടകം അനുമതിലഭിച്ചു. പ്രവാസികൾ ഒന്നുമില്ലായ്മയിൽ നിന്നും നുള്ളിപ്പെറുക്കി ഇരട്ടിയോളം തുക നൽകിയും എങ്ങനെയും തിരികെയെത്തുവാൻ കാത്തിരിക്കുന്നു.കഴിഞ്ഞ രണ്ടുമാസമായി പ്രവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തന്നെയാണ് പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നത്.. ഗർഭിണികളും പ്രായമായവരും വിസിറ്റിംഗ് വിസയിൽ വന്നു മടങ്ങിപ്പോകാൻ കഴിയാത്തവരും ജോലി നഷ്ടപ്പെട്ടവരും എല്ലാം ഭക്ഷണത്തിനും റൂം റെന്റിനും കൊടുക്കാൻ ഇല്ലാതെ കഷ്ടപ്പെടുകയാണ്

ഇതിനോട് ചേർന്ന് ഒരുകാര്യം പറയാതിരിക്കാൻ വയ്യ.. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥതയും പ്രവാസികളോടുള്ള തികഞ്ഞ അവഗണനാ മനോഭാവവും ആണ് ഇത്തരുണത്തിൽ വെളിവാക്കപ്പെട്ടിരിക്കുന്നത്. സ്വന്തമായി ഒരുവകുപ്പും വിമാനകമ്പനിയും ഉണ്ടായിരുന്നിട്ടും പ്രവാസികൾ സംഘടനകളുടെയും ഏജൻസികളുടെയും പടിക്കൽ കാത്തുനിൽക്കുന്ന അതിദയനീയ അവസ്ഥക്ക് കാരണം കേന്ദ്ര-സംസ്ഥാനങ്ങളുടെ കഴിവില്ലായ്മ മാത്രമാണ്. കേന്ദ്രത്തിനു ആവശ്യത്തിന് ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതിനു പ്രാപ്തരായ സ്വകാര്യ സർവീസ് കമ്പനികളെ ഏൽപ്പിക്കണം. അനുവാദം ചോദിച്ച ഫ്ലൈറ്റുകൾക്കെല്ലാം അനുമതി നൽകി എന്നും പറഞ്ഞു കേരളത്തിനും ഈ ഉത്തരവാദിത്വത്തിൽനിന്നും പുറംതിരിഞ്ഞു നിൽക്കാൻ ആകില്ല.. കേവലം സംഘടനകൾക്കും ഏജൻസികൾക്കും വിമാനങ്ങൾ ചാർട്ട് ചെയ്യാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ടാണ് എന്തിനെയും നേരിടാൻ ശക്തരായ സംസ്ഥാന സർക്കാരിന് അത്തരത്തിൽ ഫ്ലൈറ്റുകൾ ഒരുക്കി മലയാളികളെ നാട്ടിലെത്തിക്കാൻ സാധിക്കുന്നില്ല. കേന്ദ്രം കേരളത്തെയും കേരളം കേന്ദ്രത്തെയും പരസ്പരം കുറ്റം പറഞ്ഞു രാഷ്‌ടീയം കളിക്കുന്നതല്ലാത്ത ഇവിടെ ഒന്നും നടക്കുന്നില്ല

ഓൺലൈൻ ക്ലാസ് തുടങ്ങിയതും പരീക്ഷ നടത്തിയതും മുതൽ പട്ടി ചത്താലും ആന ചെരിഞ്ഞാലും വാർത്തയാക്കി ചാനലുകളിൽ ഇരുന്നു സഹജീവികളെക്കുറിച്ചു വാതോരാതെ പ്രസംഗിക്കുന്ന സാക്ഷര കേരളത്തിന്റെ നിരീക്ഷകന്മാരും പ്രതിപക്ഷവും ചാനൽ ജഡ്ജിമാരും ഗൾഫ് നാടുകളിൽ മരിച്ചുവീഴുന്ന മനുഷ്യജീവനുകളെ പറ്റിയോ ഭക്ഷണവും ജോലിയും കിടപ്പാടവും നഷ്ട്ടപ്പെട്ടു ഇനിയെന്ത് എന്നറിയാതെ നിൽക്കുന്ന പ്രവാസികളെ പറ്റി ഒരുവാക്കും മിണ്ടുന്നില്ല. പാർലമെന്റിൽ നാം ജയിപ്പിച്ചുവിട്ട എംപി മാർ എവിടെപ്പോയി? കൊട്ടിഘോഷിച്ച ലോകകേരളസഭയുടെ നേതാക്കൾ ഇപ്പോൾ എവിടെയാണ്??. കഴിഞ്ഞ കുറെ നാളുകളായി ഇവിടുത്തെ ഗവണ്മെന്റ് നമ്മുടെ പ്രവാസികളെ അവരാൽ ആകുംവിധം അകമഴിഞ്ഞു സഹായിക്കുന്നു.. അമ്പതിനായിരത്തിൽ അധികം പേർക്ക് ഭക്ഷണം നൽകിയും വിസാ കാലാവധി കഴിഞ്ഞവരെ എല്ലാം പിഴ ഒഴിവാക്കി ഇവിടെ തുടരാൻ അനുവദിച്ചും അന്നം തരുന്ന നാട് നമ്മോടു കരുണ കാണിക്കുമ്പോൾ ഇവിടെ നമുക്ക് താങ്ങും തണലും ആകേണ്ട നോർക്ക എവിടെയാണ്... പാവപ്പെട്ടവർ ഫ്ലൈറ്റ് നോക്കിയിരിക്കുമ്പോൾ തങ്ങളുടെ ഇഷ്ടക്കാർക്കു അവസരം കൊടുത്ത് കയറ്റിവിടുന്നതല്ലാതെ മറ്റെന്താണ് ഇവിടെ നടക്കുന്നത്..

സഹോദരങ്ങളാണ് ചേർത്തുനിർത്തും എന്ന കരുണയുടെയും കരുതലിന്റെയും കരളുറപ്പിന്റെയും ശബ്ദം ഇപ്പോൾ കേൾക്കുന്നില്ല.... സംസ്ഥാനം അനുവാദം മാത്രം മതി ഇനിയെന്ന് ചാനലുകളിൽ വീമ്പുപറഞ്ഞ അധികാരകേന്ദ്രങ്ങളുടെ ശബ്ദം വെറും ഗീർവാണങ്ങൾ മാത്രമായി ഒതുങ്ങിയിരുന്നു. ഗൾഫ് അധിനിവേശകാലത്ത് എണ്ണംപറഞ്ഞ ദിനങ്ങൾകൊണ്ട് മുഴുവൻ പ്രവാസികളെയും തിരികെയെത്തിച്ചു ചരിത്രം കുറിച്ച് കഴിവുതെളിയിച്ച ഇന്ത്യയുടെ രാഷ്ട്രീയം ഇന്ന് പുരോഗതിയുടെ മുപ്പതുവർഷങ്ങൾക്കിപ്പുറം യാഥാർഥ്യങ്ങളെ വെറും നോക്കുകുത്തികളാക്കി നിർത്തുന്ന കഴിവുകേടിന്റെ രാഷ്ട്രീയമായി മാറിയിരിക്കുന്നു... നമ്മുടെ സഹോദരീ സഹോദരന്മാർക്കും മാതാപിതാക്കൾക്കും കൂട്ടുകാർക്കും വേണ്ടി നമുക്ക് രാഷ്ട്രീയം മറന്നു ഒറ്റക്കെട്ടായി ഉറച്ച ശബ്ദത്തിൽ പ്രതികരിക്കാം... നമുക്ക് വേണ്ടി ശബ്ദമുയർത്താൻ നമ്മൾ മാത്രമേ ഒള്ളൂ എന്നു ഇനിയെങ്കിലും നാം തിരിച്ചറിയണം..
#wantmoreflightstoindia
#wewantmoreflights
നസീർ വാടാനപ്പള്ളി

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജിലെ SFI യൂണിറ്റ് പിരിച്ചുവിട്ടു  (7 minutes ago)

മുടി നരപ്പിച്ച് ശബരിമല കയറി യുവതി ഗുരുതരാവസ്ഥയില്‍ !! രാഹുൽ ഈശ്വർ ചോദിക്കുന്നു  (13 minutes ago)

കസബ അപ്പടി ടോക്സിക് എന്ന് പറ പറ പാറൂന് ഓതി കൊടുത്ത മൊതൽ ആണ് ഈ ഗീതു; ആ ഗീതൂന്റെ യാഷ് ചിത്രം ടോക്സിക് അപ്പടി ടോക്സിസിറ്റി നിറഞ്ഞത്; കൂട്ടത്തിൽ ഉള്ള ഒരെണ്ണം പച്ച പിടിച്ച് മുമ്പോട്ട് നടക്കുമ്പോ, എങ്ങനേലും  (16 minutes ago)

ജനുവരി 10, 11 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴ; ഇടിമിന്നൽ അപകടകാരികളാണ്; ജാഗ്രതാ നിർദേശം പാലിക്കുക  (26 minutes ago)

എനിക്ക് മാത്രം ഇളവ്... പിണറായിയുടെ ആർത്തി തീർക്കാൻ ബേബി... പി ജെയും ഷൈലജയും ?  (36 minutes ago)

പിണറായിയെയും സതീശനെയും വലിച്ച് കീറി തോട്ട പൊട്ടിച്ച് രാഹുൽ ..ലൈഫ് ജാക്കറ്റ് ഇല്ലാതെ ചാട്ടം, ഗ്ലൂക്കോസിനെ പിഴിഞ്ഞെടുത്തു  (44 minutes ago)

പൊതുവിതരണ വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ വഴി ലഭിച്ച അപേക്ഷകളിൽ മികച്ച രീതിയിൽ പരിഹരിക്കാൻ കഴിഞ്ഞു; സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കും; ലക്ഷ്യം വിവരിച്ച് മന്ത്രി ജി.ആർ. അനിൽ  (51 minutes ago)

പ്രാവച്ചമ്പലത്തിൽ സിഗ്നലിൽ നിർത്തിയിരുന്ന ബൈക്കിനു പിന്നിൽ ടിപ്പർ...  (1 hour ago)

CPM ന് കടും വെട്ട്, BJPയിലേക്ക് ആ ഉന്നതരും.. സർപ്രൈസ് എൻട്രി!!  (1 hour ago)

അമ്മേ..അമ്മേ ഓടിവാ ' ശൈഖ് മുഹമ്മദിനെ കണ്ട് ഒരൊറ്റ ഹൈ ഫൈവ്!ഞെട്ടി ദുബായ് ഭരണാധികാരിയുടെ  (1 hour ago)

പാലക്കാട് ആര് ഇറങ്ങണമെന്ന് ഷാഫി തീരുമാനിക്കും... സതീശൻ അനുസരിക്കും രാഹുലിനെ പ്രാകി മുടിപ്പിക്കുന്നു  (1 hour ago)

ഗ്ലൂക്കോസിനെ കലക്കി കുടിച്ച് രാഹുൽ..പിണറായിയെ സതീശനെയും വലിച്ച് കീറി ഉപ്പ് തേച്ച് വിട്ടു,പോസ്റ്റ് കത്തുന്നു  (2 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിമോഷണം; തൊണ്ടിമുതല്‍ എവിടെ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം പറയാന്‍ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല; വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (2 hours ago)

Reji Lukose ഇടത് സഹയാത്രികൻ ഇനി BJPയിൽ  (2 hours ago)

കാബേജ് കൃഷി ചെയ്യാം  (2 hours ago)

Malayali Vartha Recommends