Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

കോവിഡ്​ പരിശോധനയ്ക്ക് ഒമാനിൽ പുതിയ കിറ്റിന് അംഗീകാരം നൽകി ;സ്വകാര്യമേഖലയിലെ പരിശോധനകൾക്കു ചെലവു കുറയും

30 JUNE 2020 11:18 AM IST
മലയാളി വാര്‍ത്ത

കോവിഡ്​ പരിശോധന ഒമാനിൽ സൗജന്യമാണെങ്കിലും സർക്കാർ സംവിധാനങ്ങളിൽ രോഗലക്ഷണങ്ങളുള്ളവർക്ക്​ മാത്രമാണ്​ നിലവിൽ പരിശോധനാ സൗകര്യം ലഭിക്കുക. പ്രകടമായ ലക്ഷണങ്ങൾ കാണിക്കാത്തവർക്ക്​ സ്വകാര്യ സ്​ഥാപനങ്ങളിലെ പരിശോധനയാണ്​ ആശ്രയം. നിലവിലുള്ള പി.സി.ആർ പരിശോധനക്ക്​ 70 റിയാൽ വരെയാണ്​ നിരക്ക്​. ഉയർന്ന നിരക്ക്​ മൂലം പരിശോധനകൾ നടത്താൻ മടിച്ചുനിൽക്കുന്നവരാണ്​ ഭൂരിപക്ഷം പ്രവാസികളും. ഇത്തരക്കാർക്ക്​ ആശ്വാസമേകുന്നതിനായി ഒമാൻ ആരോഗ്യ മന്ത്രാലയം പുതിയ കോവിഡ്​ പരിശോധനാ കിറ്റിന്​ അംഗീകാരം നൽകി. ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തി​ന്റെ മേധാവി ഡോ. മാസിൻ അൽ ഖാബൂരി പ്രാദേശിക മാധ്യമത്തിന്​ നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യമറിയിച്ചത്​. പത്ത്​ റിയാലാണ്​ പുതിയ പരിശോധനാ കിറ്റിന്​ ചെലവ്​ വരുക. ഇത്​ വൈകാതെ തന്നെ ഒമാനിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിയുടെ തുടക്കത്തിൽ സ്വകാര്യ ആശുപത്രികൾ സൗജന്യമായി പരിശോധന നടത്തിയിരുന്നു. പരിശോധനാ ചെലവ്​ ആരോഗ്യ മന്ത്രാലയം പിന്നീട്​ തിരിച്ചുനൽകുമെന്ന ധാരണയിലാണ്​ ഇത്​ ചെയ്​തത്​. മസ്​കത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ ആരോഗ്യ മന്ത്രാലയം കൂടുതൽ സൗജന്യ പരിശോധനാ കേന്ദ്രങ്ങൾ തുറന്നപ്പോഴാണ്​ ഇത്​ നിർത്തിയത്​. സ്വകാര്യ മേഖലയിലെ അടിസ്​ഥാന ടെസ്​റ്റിന്​ ഇപ്പോൾ 45 മുതൽ 50 റിയാൽ ​വരെ ചെലവ്​ വരും. ചില സ്​ഥാപനങ്ങൾ ഉപകരണങ്ങളും ജീവനക്കാരുമായി ബന്ധപ്പെട്ട ചെലവിൽ അതിൽ കൂടുതൽ തുക ഈടാക്കുന്നുണ്ടെന്നും ഡോ. മാസിൻ പറഞ്ഞു.

സ്വകാര്യ സ്​ഥാപനങ്ങളിലെ ചെലവ്​ താങ്ങാൻ കഴിയാത്ത രോഗലക്ഷണങ്ങളുള്ളവർക്ക്​ മത്ര, സീബ്​ ഷരാദി, റുസൈൽ എന്നിവിടങ്ങളിലുള്ള വിസ മെഡിക്കൽ സ​െൻററുകളിലും ഗാലയിൽ ഹോളിഡേ ഇന്നിന്​ സമീപവുമുള്ള കേന്ദ്രങ്ങളിലെത്തി സൗജന്യ പരിശോധനക്ക്​ സാമ്പിളുകൾ നൽകാവുന്നതാണ്​. ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെ രാവിലെ എട്ടര മുതൽ ഒരു മണി വരെയാണ്​ സാമ്പിളുകൾ ശേഖരിക്കുക. പരിശോധനക്ക്​ എത്തുന്ന വിദേശികൾ റസിഡൻറ്​ കാർഡ്​ അല്ലെങ്കിൽ ജോലി ചെയ്യുന്ന കമ്പനിയുടെ പേരുള്ള രേഖ കാണിക്കണം. കമ്പനി പ്രതിനിധി ഒപ്പമുണ്ടായാൽ മതി.

റസിഡൻറ്​ കാർഡ്​ ഇല്ലാത്തവരാണെങ്കിൽ ടെലിഫോൺ നമ്പർ നൽകിയാൽ മതി. ഇൻഷൂറൻസ്​ ചെലവ്​ സംബന്ധിച്ച ചോദ്യത്തിന്​ കിടപ്പിലായ രോഗികളു​െട ചെലവ്​ മാത്രമാണ്​ ഇൻഷൂറൻസ്​ കമ്പനികൾ വഹിക്കുകയുള്ളൂവെന്ന്​ ​ഡോ. മാസിൻ പറഞ്ഞു. മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും സമയത്ത്​ എല്ലാ ചെലവുകളും വഹിക്കാൻ ഇൻഷൂറൻസ്​ കമ്പനികൾക്ക്​ ബാധ്യതയുണ്ടായിരിക്കില്ല. ഗോനു ചുഴലിക്കാറ്റി​​െൻറ സമയത്ത്​ വാഹനങ്ങൾക്കുണ്ടായ തകരാറിന്​ ഇൻഷൂറൻസ്​ പരിരക്ഷ ലഭിച്ചിരുന്നില്ലെന്ന്​ ​ ​ഡോ. മാസിൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (22 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (31 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (4 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (5 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (6 hours ago)

Malayali Vartha Recommends