Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

പൊന്നോമനയുടെ അന്ത്യചുംബനംപോലും ഏറ്റുവാങ്ങാനാവാതെ മെറിന്‍ മണ്ണിലേക്ക് മറഞ്ഞു.... പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഊരാളില്‍ വീട്ടില്‍ പൊട്ടിക്കരച്ചിലായി,ഒന്നുമറിയാതെ ആ വലിയ സ്‌ക്രീനിലേക്ക് നോക്കി നോറയും, ആ കാഴ്ച കണ്ടു നിന്നവരുടെ കരളലിയിച്ചു

06 AUGUST 2020 08:13 AM IST
മലയാളി വാര്‍ത്ത

പൊന്നോമനയുടെ അന്ത്യചുംബനംപോലും ഏറ്റുവാങ്ങാനാവാതെ മെറിന്‍ മണ്ണിലേക്ക് മറഞ്ഞു.... പ്രിയപ്പെട്ട മെറിന്റെ നിശ്ചലമായ മുഖം വലിയ സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഊരാളില്‍ വീട്ടില്‍ പൊട്ടിക്കരച്ചിലായി,ഒന്നുമറിയാതെ ആ വലിയ സ്‌ക്രീനിലേക്ക് നോക്കി നോറയും, ആ കാഴ്ച കണ്ടു നിന്നവരുടെ കരളലിയിച്ചു.

ശരീരമാസകലം കുത്തേറ്റ്, ചോരവാര്‍ന്ന്, മരണത്തോട് മല്ലടിച്ച് ആശുപത്രിയിലേക്ക് പോകുമ്പോഴും മെറിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ-എനിക്കൊരു കുഞ്ഞുണ്ട്, അവള്‍ക്കുവേണ്ടി എനിക്ക് ജീവിക്കണം. ആ പൊന്നോമനയുടെ അന്ത്യചുംബനംപോലും ഏറ്റുവാങ്ങാനാവാതെയാണ് മെറിന്‍ മണ്ണിലേക്ക് മറഞ്ഞത്. പ്രിയപ്പെട്ട അമ്മ ഇനിയൊരിക്കലും തനിക്ക് മുത്തം തരാന്‍ ഓടിവരില്ലെന്നൊന്നും ഇപ്പോഴും അവള്‍ക്കറിയില്ല.
അമേരിക്കയില്‍ ശവസംസ്‌കാരം നടന്നപ്പോള്‍, ചടങ്ങുകള്‍ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍വഴി കാണാന്‍മാത്രമാണ് കഴിഞ്ഞത്. ബുധനാഴ്ച സൗത്ത് ഫ്‌ലോറിഡ ടാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലായിരുന്നു ശവസംസ്‌കാരശുശ്രൂഷകള്‍. ഫാ. ജോസ് ആദംപള്ളി കാര്‍മികത്വം വഹിച്ചു. ഹില്‍സ്ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ മൃതദേഹം അടക്കംചെയ്തു.

ശവസംസ്‌കാരശുശ്രൂഷകള്‍ അമേരിക്കയില്‍ തുടങ്ങും മുമ്പേ മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുത്ത പ്രത്യേക കുര്‍ബാനയും ഒപ്പീസും നടത്തി. ഫാ. കുര്യന്‍ തട്ടാറുകുന്നേല്‍ കാര്‍മികത്വം വഹിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന നോറ പള്ളിമുറ്റത്തുകൂടി നടക്കുന്നത് ആരെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു.

ചൊവ്വാഴ്ച മെറിന്‍ ജോയിക്ക് സഹപ്രവര്‍ത്തകര്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഫ്‌ലോറിഡ ഡേവിയിലെ ജോസഫ് എസ്‌കെറാനോ ഫ്യൂണറല്‍ ഹോമില്‍ മെറിന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് അന്ത്യാഞ്ജലിയര്‍പ്പിച്ചത്. ഫാ.ബിന്‍സ് ചേത്തലില്‍ ഇവിടെ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.. 

ജൂലായ് 28-ന്  മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയി-മേഴ്സി ദമ്പതിമാരുടെ മകളായ മെറിന്‍ ജോയിയെ(27) ഭര്‍ത്താവ് ഫിലിപ്പ് മാത്യു (നെവിന്‍-34) കുത്തിയും കാറുകയറ്റിയും കൊലപ്പെടുത്തിയത്. മെറിന്‍ ജോലിനോക്കുന്ന കോറല്‍ സ്പ്രിങ്സിലെ ആശുപത്രിയുടെ പാര്‍ക്കിങ് പ്രദേശത്തായിരുന്നു സംഭവം നടന്നത്. നെവിന്‍ ഇപ്പോള്‍ അമേരിക്കയില്‍ പോലീസ് കസ്റ്റഡിയിലാണ്

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends