Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ദുബൈ യാത്രക്ക് ഇനി മുൻകൂർ അനുമതി വേണം..ക്വാറന്റൈയിൻ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

14 AUGUST 2020 11:46 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണില്‍നിന്ന് പൂര്‍വസ്ഥിതിയിലേക്ക് ദുബായ് മടങ്ങുകയാണ് . മാളുകളും സിനിമാ തിയറ്ററുകളും വിനോദകേന്ദ്രങ്ങളും ജിമ്മുകളും സര്‍ക്കാര്‍ ഓഫീസുകളുമൊക്കെ തുറന്നുകഴിഞ്ഞ ദുബായ് സ്വന്തം നാട്ടിലേക്കു മടങ്ങിയവരെയും സന്ദര്‍ശകരെയും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്

എന്നാൽ ദുബായിലേക്ക് പോകുന്ന യാത്രക്കാർ ദുബൈ ജനറൽ ഡയറക്ടറൈറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് വകുപ്പിൻറെയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്‍റെയോ (ഐ.സി.എ/ ജി.ഡി.ആർ.എഫ്.എ) മുൻകൂർ അനുമതി നേടണം ..എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇക്കാര്യം അറിയിച്ചത്.

മുൻകൂർ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതർ പിൻവലിച്ചു എന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കഴിഞ്ഞദിവസങ്ങളിൽ ദുബൈയാത്രക്കാർക്ക് ഇടയിൽ ഇതുസംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു ...

ദുബൈയിലേക്കുള്ള യാത്രക്കാർ ദുബൈ സ്മാർട്ട് ആപ്പും (Dubai Smart App) അബുദാബിയിലേക്കുള്ള യാത്രക്കാർ അൽ ഹൊസൻ സ്മാർട്ട് ആപ്പും (Al Hosn Smart App) ഡൗൺലോഡ് ചെയ്യണം

രാജ്യത്തേക്ക് മടങ്ങുന്ന സ്വദേശികളും മുൻകൂർ അനുമതി തേടണമെന്ന് ദുബൈ എയർപോർട്ട്‌സ് ഓപറേഷൻസ് കൺട്രോൾ സെന്റർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു

ദുബായില്‍ തിരിച്ചെത്തുന്ന തിരിച്ചെത്തുന്ന താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ക്വാറന്റൈന്‍ സംബന്ധിച്ച് ദുബായ് ടൂറിസം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസം പുറപ്പെടുവിച്ചു. ഹോട്ടല്‍ അല്ലെങ്കില്‍ ഹോം ക്വാറന്റൈന്‍ തെരഞ്ഞെടുക്കാം. ക്വാറന്റൈ സൗകര്യമുള്ള ഹോട്ടലുകളുടെ പട്ടിക ദുബായ് ടൂറിസം വെബ്‌സൈറ്റില്‍ ലഭ്യമാണ്

ദുബായിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം smartservices.ica.gov.ae എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പായി അനുമതി നേടുകയും വേണം.

ക്വാറന്റൈയിന്റെ ആവശ്യകത, ക്വാറന്റൈന്‍ സൗകര്യമുള്ള ഹോട്ടലുകള്‍, നിരക്കുകള്‍, വീട് അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈനിന്റെ മാനദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും വരവിനു മുന്‍പായി യാത്രക്കാരെ അറിയിക്കും. വിമാന ടിക്കറ്റ് ബുക്കിങ് സമയത്തും ശേഷവും ഈ വിവരങ്ങള്‍ യാത്രക്കാര്‍ക്കു നല്‍കും

തിരിച്ചെത്തുന്നവര്‍ കോവിഡ്-19 പരിശോധനയ്ക്കു വിധേയരാകുകയും വിമാനത്താവളത്തില്‍നിന്ന് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. കോവിഡ്-19 ഡിഎക്‌സ്‌ബി ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്യണം. സത്യവാങ്മൂലത്തില്‍ ഒപ്പിടുകയും വേണം. ഹോം ക്വാറന്റൈനിനുള്ള അപേക്ഷ കൃത്യമായി പരിശോധിക്കും. തൃപ്തികരമല്ലെന്നു കണ്ടെത്തിയാല്‍ ഹോട്ടല്‍ ക്വാറന്റൈനിലേക്കു മാറേണ്ടി വരും

ഹോട്ടല്‍ ക്വാറന്റൈനായി യാത്രയ്ക്കു മുന്‍പ് ബുക്ക് ചെയ്യണം. മുഴുവന്‍ സമയവും മുറിയില്‍ തുടരണം. മുറികള്‍ സ്വയം വൃത്തിയാക്കണം. ക്വാറന്റൈനിടെ വൈറസ് ഉണ്ടായാല്‍ മുറി അണുവിമുക്തമാക്കാന്‍ അധിക നിരക്ക് ഈടാക്കുന്നത് തടയും. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ ദിവസത്തില്‍ മൂന്ന് തവണ ഭക്ഷണം നല്‍കും. ഇല്ലെങ്കില്‍ ഓണ്‍ലൈനായി പണമടച്ച് പാര്‍സല്‍ വാങ്ങേണ്ടി വരും.

മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഡോക്ടറുമായി വിദൂര കണ്‍സള്‍ട്ടേഷന് എപ്പോഴും അവസരം ലഭിക്കും. പൊതുസ്ഥലങ്ങളില്‍ മുഖാവരണവും കയ്യുറകളും ധരിക്കണം. എപ്പോഴും രണ്ടു മീറ്റര്‍ സാമൂഹികാകലം പാലിക്കണം. ഹോട്ടല്‍ ക്വാറന്റൈന്‍ തെരഞ്ഞെടുത്തവര്‍ 14 ദിവസത്തിനുശേഷം ഒഴിയണം.

വീട് ക്വാറന്റൈന്‍ തെരഞ്ഞെടുക്കുമ്പോള്‍ ശുചിമുറി സംവിധാനമുള്ള പ്രത്യേക പ്രവേശനമുള്ള മുറിയിലാണു കഴിയേണ്ടത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് വൈറസ് ബാധിക്കാനുള്ള സാഹചര്യമുണ്ടാകാതെ പൂര്‍ണമായും ഒറ്റപ്പെട്ടു കഴിയണം. വിമാനത്താവളത്തില്‍നിന്ന് വീട്ടിലേക്കുള്ള ഗതാഗതം യാത്രക്കാര്‍ ഏര്‍പ്പാടാക്കണം. കോവിഡ് -19 സ്മാര്‍ട്ട് അപ്ലിക്കേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കണം.

യാത്രക്കാരന്റെ ആരോഗ്യം സുസ്ഥിരമായിരിക്കണം. തെര്‍മോമീറ്റര്‍ ഉള്‍പ്പെടെ പ്രഥമശുശ്രൂഷ കിറ്റ് ലഭ്യമാക്കും. ലക്ഷണങ്ങള്‍ നിരീക്ഷിക്കുകയും കൂടുതലായാല്‍ താപനില നിരന്തരമായ പരിശോധിക്കുകയും വേണം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (3 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (3 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (3 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (4 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (4 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (4 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (4 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (5 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (5 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (6 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (7 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (7 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (7 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (8 hours ago)

Malayali Vartha Recommends