പ്രവാസികൾക്ക് ലൈസൻസ് പുതുക്കാം; നാട്ടിലെത്താതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് സൗകര്യം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്
വിദേശത്തുള്ളവര്‍ക്ക് നാട്ടിലെത്താതെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിന് സൗകര്യം ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ് ഇത്. മോട്ടോർ വാഹനവകുപ്പ് തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ചുള്ള നിർദ്ദേശം നൽകിയിട്ടുള്ളത്. അന്യരാജ്യങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസമാക്കിയവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനായോ ലേണേഴ്സ് ലൈസന്‍സിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാല്‍ ഓണ്‍ലൈനായി അപേക്ഷയും രേഖകളും സമര്‍പ്പിക്കാനുള്ള സംവിധാനമാണ് മോട്ടോര്‍ വാഹന വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
വിദേശത്തുള്ളവർക്ക് നാട്ടിലെത്താതെ ഇനി ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം
അന്യരാജ്യങ്ങളിൽ തൊഴിൽ സംബന്ധമായി താമസമാക്കിയ നമ്മുടെ സംസ്ഥാനത്തെ ഇന്ത്യൻ പൗരന്മാർക്ക് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായോ ലേണേഴ്സ് ലൈസൻസിന് അപേക്ഷിക്കുന്നതിനായോ Form 1A (മെഡിക്കൽ സർട്ടിഫിക്കറ്റ്), കാഴ്ച പരിശോധന സർട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഓൺലൈനായി അപേക്ഷയും രേഖകളും സമർപ്പിക്കാനുള്ള സംവിധാനം മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തി.
അന്യരാജ്യങ്ങളിൽ താമസിക്കുന്നവർക്ക് അതാത് രാജ്യത്ത് തൊഴിൽ ചെയ്യുന്ന ഇന്ത്യൻ ഡോക്ടറോ അല്ലെങ്കിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗീകരിച്ചിട്ടുള്ള ഡോക്ടറോ ഇംഗ്ലീഷിൽ നല്കുന്നതോ അല്ലെങ്കിൽ ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതോ ആയ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാവുന്നതും ആയത് സ്വീകരിക്കുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha