Widgets Magazine
04
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യയുടെ നാവികശക്തി വിളിച്ചോതുന്ന പ്രകടനം.... രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി, നാവികസേന കരുത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമാണെന്ന് രാഷ്ട്രപതി


ആലപ്പുഴ ജില്ലയിലെ നാല് താലൂക്കുകളിലെ റെസിഡെൻഷ്യൽ സ്കൂളുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി


സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന വാസുവിന്റെ വാദം കോടതി മുഖവിലയ്ക്കെടുത്തില്ല; എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി...


രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ: ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പോലീസിന്റെ ആവശ്യം; പൂജപ്പുര ജയിലിൽ നിരാഹാരമിരുന്ന രാഹുലിനെ ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു...


സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ തീപ്പൊരി വാദങ്ങൾ: ഒന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിൽ വിധി പറയുന്നത് നാളത്തേയ്ക്ക് മാറ്റി; രാഹുലിൻ്റെ അറസ്‌റ്റ് തടയാതെ കോടതി...

MAQNA -Mrs Malayali Queen North America ആയി ദിയ മോഹൻ; കോവിഡ് മഹാമാരിക്കാലത്ത് പങ്കാളിത്തം കൊണ്ടും, സംഘാടക മികവ് കൊണ്ടും, പ്രാതിനിധ്യം കൊണ്ടും ശ്രേദ്ധേയമായി ഒരുകൂട്ടം പ്രവാസി മലയാളികളുടെ പ്രവർത്തനങ്ങൾ

11 JANUARY 2021 12:00 AM IST
മലയാളി വാര്‍ത്ത

കോവിഡ് മഹാമാരിക്കാലത്ത് അകന്നു നിന്നുകൊണ്ടു ഒപ്പം ചേരാം എന്ന സന്ദേശമുയര്ത്തി സംഘടിപ്പിച്ച MAQNA - Mrs. Malayali Queen North America പങ്കാളിത്തം കൊണ്ടും, സംഘാടക മികവ് കൊണ്ടും, പ്രാതിനിധ്യം കൊണ്ടും ശ്രേദ്ധേയമായി . പ്രവാസ ലോകത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയില് എവിടെയോക്കയോ നഷ്ടപ്പെടുന്ന സര്ഗ്ഗവാസനകളെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തിന്നായി പ്രവര്ത്തിക്കുന്ന “EZRA EVENTS ” ഒരുകൂട്ടം പ്രവാസി മലയാളികളുടെ പ്രസ്ഥാനമാണ്.


“EZRA EVENTS ” ഈ ലോക്ക്ഡൗൺ കാലഘട്ടത്തില് സംഘടിപ്പിച്ച മാതൃകാപരമായ പരിപാടിയായിരുന്നു MAQNA -Mrs. Malayali Queen North America. തികച്ചും കോവിഡ് പ്രോട്ടോക്കോള് പാലിച്ചുകൊണ്ടു തികവാര്ന്ന സാങ്കേതിക മികവോടെ ഓണ്ലൈന് പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ചു. നോര്ത്ത് അമേരിക്കയില് ഉള്ള മലയാളി വീട്ടമ്മമാരുടെ സർഗ്ഗവാസനയെ പുറത്തേക്കു കൊണ്ടുവരാനുള്ള ഒരു വേദി ഒരുക്കികൊടുക്കുവാൻ കൂടിയാണ് ഇത്തരത്തിലുള്ള ഒരു സൗന്ദര്യ മത്സരം സംഘടിപ്പിച്ചതെന്ന് മുഖ്യ സംഘാടകയും കാനഡയില് സ്ഥിരതാമസവുമാക്കിയ തിരുവനന്തപുരം സ്വദേശി സയോണ സംഗീത് പറഞ്ഞു.

അന്പതിലധികം എൻട്രികളിൽ നിന്നും അവസാന റൗണ്ടിലെത്തിയ ഒന്പതുപേര്ക്ക് പ്രഗല്ഭരായ കലാകാരന്മാരുടെ നേതൃത്വത്തിൽ പ്രാഥമിക പരിശീലനം നല്കുകയും, അതിൻ്റെ ആത്മവിശ്വാസത്തിൽ ഫൈനൽ റൗണ്ടിൽ പ്രവേശിക്കുകയും ചെയ്തു. ഒരുപക്ഷേ ഇതരത്തിലുള്ള ഒരു ഓൺലൈൻ സൗന്ദര്യ മത്സരം ഇത് ആദ്യത്തേതാണ്. മത്സരാർത്ഥികൾ അവരവരുടെ വീടുകളിൽ നിന്നുമാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത് . കുറച്ചുനേരത്തേക്ക് വീടുകൾ വാക്കിങ് റാമ്പ് ആയിമാറിയ വ്യത്യസ്ഥമായ അനുഭവമാണ് കാണാൻ കഴിഞ്ഞത്.മത്സരത്തിന്റെ പ്രധാന വിധികർത്താക്കളായി പ്രശസ്ത നടിയും നർത്തകിയുമായ നവ്യ നായർ ആലപ്പുഴയിലെ അവരുടെ വസതിയിൽ നിന്നും, പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റ് രഞ്ചു രഞ്ജിമാർ എറണാകുളത്തു നിന്നും, പ്രശസ്ത മോഡലും , മിസ്റ്റർ കേരളാ top 10 മത്സരത്തിയായ ജിതിൻ എ ലൂക്ക് കൊല്ലത്തു നിന്നും മത്സരം നിയന്ത്രിക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്തു. കൂടാതെ ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക ഹൃദയം പിടിച്ചു പറ്റിയ പ്രശസ്ത പിന്നണി ഗായകൻ നിതിൻ രാജിന്റെ സംഗീത വിരുന്നും പരിപാടിക്ക് മാറ്റു പകർന്നു. കപ്പ ടീവി ഫെയിം സിന്തിയ ലവിന്ടെ മികവുറ്റ അവതരണം ശ്രേദ്ധേയമായി.

MAQNA -Mrs Malayali Queen North America ആയി ദിയ മോഹൻ , ഫസ്റ്റ് റണ്ണർ അപ്പ് ആയി മേഘ പുത്തൂരാൻ , സെക്കൻഡ് റണ്ണർ അപ്പ് ആയി അഞ്ജന ഗ്രേസ് പ്രിൻസ് എന്നിവരെ തിരഞ്ഞെടുത്തു. മത്സരത്തിന്റെ മുഖ്യ ക്രിയേറ്റീവ് ഡിറക്ടർമാരായ സയോണ സംഗീതും നിവിൻ പെരേരയും അടുത്ത സീസൺ വരും മാസങ്ങളിൽ ഉണ്ടായിരിക്കും എന്നും അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനെ പട്ടടയിൽ വച്ചാലും അമ്മമാർക്ക് രാഹുൽ മതി..! രാഹുലേ...മോനെ...ഞങ്ങൾ ഉണ്ട് ഡാ..! ഈ കളി ഞങ്ങൾ കുറെ കണ്ടതാ.. ദേ ഈ പോരാളി കസറി ...!  (13 minutes ago)

ചക്കുളത്തുകാവ് പൊങ്കാല ഇന്ന്...  (23 minutes ago)

എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...  (51 minutes ago)

ശബരിമലയിലേക്ക് ഭക്തരുടെ ഒഴുക്ക്....‌‌  (1 hour ago)

ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക  (1 hour ago)

ഹൈദരാബാദിലെ അനധികൃത റോഹിംഗ്യകൾ  (1 hour ago)

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ  (1 hour ago)

രാഹുൽ ഈശ്വറെ ഒരു ദിവസം കസ്റ്റഡിയിൽ വിട്ടു,  (1 hour ago)

സിപിഐഎം നേതാവിന്റെ വീടിനടിയിൽ മനുഷ്യ അസ്ഥികൂടങ്ങൾ  (2 hours ago)

സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി....  (2 hours ago)

ബസിനുള്ളിൽ ഒമ്പതാം ക്ലാസുകാരിയോട് അപമര്യാദ കാട്ടിയ കണ്ടക്ടർക്ക്  (2 hours ago)

ഉത്തരവ് ലംഘിച്ച് സർക്കാർ  (2 hours ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഉഭയസമ്മത പ്രകാരമുളള ബന്ധമായിരുന്നെന്നും താൻ നിരപരാധിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ  (2 hours ago)

വിക്രാന്തിനെ തലസ്ഥാനം വരവേറ്റത് നിലയ്ക്കാത്ത കൈയടികളോടെ...  (2 hours ago)

Malayali Vartha Recommends