Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

ആപ്പ്ളിക്കേഷനുകൾ ആപ്പ് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക... 2015 ന് ശേഷവും സുരക്ഷിതമായ പാസ്വേഡുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല; ഫോണില്‍ വിവിധ ആപ്പ്‌ളിക്കേഷനുകള്‍ പാലിക്കേണ്ട മുന്നറിയിപ്പ് ശ്രദ്ധിക്കുക, 7 പ്രധാന നിര്‍ദ്ദേശങ്ങൾ നൽകി കേരള പോലീസ്

16 OCTOBER 2021 12:56 PM IST
മലയാളി വാര്‍ത്ത

ഫോണില്‍ വിവിധ ആപ്പ്‌ളിക്കേഷനുകള്‍ അഥവാ apps ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മുന്നറിയിപ്പിമായി കേരള പോലീസ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രധാനമായി 7 നിര്‍ദ്ദേശങ്ങളാണ് ഫേസ്ബുക്ക് പേജ് വഴി നല്കിയിട്ടുമുള്ളത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആപ്പ്ളിക്കേഷനുകൾ ആപ്പ് ആകാതിരിക്കാൻ ഇവ ശ്രദ്ധിക്കുക...

1) ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
2)ഗൂഗിള്‍ സെര്‍ച്ച്‌ ചെയ്ത് കിട്ടുന്ന വെബ്‌സൈറ്റുകള്‍ വഴിയും ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴിയും ലഭിക്കുന്ന
ലിങ്കുകള്‍ ഉപയോഗിച്ച്‌ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്

3)വളരെ അത്യാവശ്യമുള്ള ആപ്പുകള്‍ മാത്രം ഫോണില്‍
ഇന്‍സ്റ്റാള്‍ ചെയ്യുക, മറ്റുള്ളവ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

4) ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അവ
ആവശ്യപെടുന്നതായ പെര്‍മിഷനുകള്‍ പരിശോധിക്കുകയും ആപ്പിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമില്ലാത്ത പെര്‍മിഷനുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.

5) മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോഴും, റിപ്പയറിങ്ങിനു നല്‍കിയാല്‍ അതിനു
ശേഷവും ഫാക്ടറി റീസെറ്റ് ചെയ്തു മാത്രം ഉപയോഗിക്കുക.

6) ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പ്
അവയുടെ ക്രെഡിബിലിറ്റി, റിവ്യൂസ് എന്നിവ ചെക്ക് ചെയ്യുക

7)മൊബൈല്‍ ഫോണ്‍, ആന്റി വൈറസ് സോഫ്റ്റ്വയര്‍
എന്നിവ എല്ലായിപ്പോഴും അപ്‌ഡേറ്റഡ് ആയി വയ്ക്കുക.

സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, അയണ്‍മാന്‍.. ഇവരാരും തുണയ്ക്കില്ല; ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെടുന്നത് 'സൂപ്പര്‍ഹീറോ' പാസ്‌വേര്‍ഡുകളെന്ന് റിപ്പോര്‍ട്ട്

സൂപ്പര്‍ഹീറോകളുടെ പേരുകള്‍ പാസ്വേഡുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് മോസില്ല ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇത്തരം പാസ്വേഡുകള്‍ ഉപയോഗിക്കുന്നത് പതിവാണെന്നും ഇതുമൂലം ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിലയേറിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന ജോലി എളുപ്പമാകുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. haveibeenpwned.com എന്ന വെബ്‌സൈറ്റില്‍ നിന്നുള്ള സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയായിരുന്നു ഈ പഠനം.

സൂപ്പര്‍ഹീറോ പേരുകള്‍ പാസ്വേര്‍ഡുകളായിട്ടുള്ള അക്കൗണ്ടുകളാണ് ഏറ്റവും കൂടുതല്‍ ഹാക്ക് ചെയ്യപ്പെട്ടതെന്ന് പഠനത്തില്‍ വെളിപ്പെടുത്തുന്നു. അതിനാല്‍ ഇത്തരം പാസ്വേര്‍ഡുകള്‍ ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. പേര്, ജനനത്തീയതി, അല്ലെങ്കില്‍ '123456', 'azetry' മുതലായ ലളിതമായ കോമ്ബിനേഷനുകള്‍ തുടങ്ങിയവ ആളുകള്‍ വളരെ സാധാരണയായി ഉപയോഗിക്കുന്ന പാസ്വേര്‍ഡുകള്‍ ആയതിനാല്‍ ഹാക്കര്‍മാര്‍ക്ക് ഈ അക്കൗണ്ടുകളില്‍ കയറാന്‍ എളുപ്പമാണെന്നും അതിനാല്‍ ഉപയോക്താക്കള്‍ ഇത്തരം പാസ്വേര്‍ഡുകളും ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 10 സൂപ്പര്‍ഹീറോ പാസ്വേഡുകള്‍ താഴെ കൊടുത്തിരിക്കുന്നവയാണ്:

1. സൂപ്പര്‍മാന്‍

2. ബാറ്റ്മാന്‍

3. സ്പൈഡര്‍മാന്‍

4. വോള്‍വറിന്‍

5. അയണ്‍ മാന്‍

6. വണ്ടര്‍ വുമണ്‍

7. ഡെയര്‍ഡെവിള്‍

8. തോര്‍

9. ബ്ലാക്ക് വിഡോ

10. ബ്ലാക്ക് പാന്തര്‍

ജെയിംസ് ഹൗലറ്റ്/ലോഗന്‍, ക്ലാര്‍ക്ക് കെന്റ്, ബ്രൂസ് വെയ്ന്‍, പീറ്റര്‍ പാര്‍ക്കര്‍ തുടങ്ങിയ, ഈ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ പേരുകള്‍ പോലും പാസ്വേര്‍ഡുകളില്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്തായാലും കൂടുതല്‍ സങ്കീര്‍ണ്ണമായ പാസ്വേര്‍ഡുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും കൂടിച്ചേര്‍ന്ന സങ്കീര്‍ണ്ണമായ പാസ്വേര്‍ഡുകള്‍ തകര്‍ക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.

അറിയപ്പെടുന്ന പാസ്വേഡ് മാനേജര്‍ നോര്‍ഡ്പാസിന്റെ ഒരു വാര്‍ഷിക റിപ്പോര്‍ട്ടില്‍, 2020 -ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച പാസ്വേഡുകള്‍ കമ്ബനി വെളിപ്പെടുത്തുകയുണ്ടായി. 2020 -ലും ഏറ്റവും സാധാരണമായ പാസ്വേഡ് '123456' ആയിരുന്നു എന്നും 23 ദശലക്ഷത്തിലധികം തവണ ഈ പാസ്വേര്‍ഡുള്ള അക്കൗണ്ടുകള്‍ ഹാക്കിങ്ങിന് വിധേയമായതായും നോര്‍ഡ്പാസ് അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020-ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച രണ്ടാമത്തെ പാസ്വേഡ് '123456789' ആണ്. 'picture1' മൂന്നാം സ്ഥാനം നേടി. നോര്‍ഡ്പാസ് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന 200 പാസ്വേര്‍ഡുകള്‍ ഈ ആഴ്ച ആദ്യം പുറത്തുവിട്ടു. മിക്ക പാസ്വേര്‍ഡുകളും ലംഘിക്കപ്പെടാന്‍ ഒരു സെക്കന്‍ഡില്‍ താഴെ മാത്രം സമയമെടുത്തപ്പോള്‍ ചുരുക്കം ചില പാസ്വേര്‍ഡുകള്‍ തകരാന്‍ 3 വര്‍ഷത്തോളം സമയമെടുത്തെന്നും കമ്ബനി പറയുന്നു. നോര്‍ഡ്പാസ് റിപ്പോര്‍ട്ട് അനുസരിച്ച്‌ സാധാരണയായി ഉപയോഗിക്കപ്പെടുന്ന മറ്റ് ചില പാസ്വേര്‍ഡുകള്‍ 'picture1', '111111', '1234', 'iloveyou', 'aaron431', 'password', qqww1122' എന്നിവയാണ്.

 

ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള പാസ്വേര്‍ഡുകള്‍ തകര്‍ക്കാന്‍ ഹാക്കര്‍മാര്‍ ഒരു സെക്കന്‍ഡില്‍ താഴെ മാത്രമെ സമയമെടുത്തുള്ളൂവെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് 2015 ന് ശേഷവും സുരക്ഷിതമായ പാസ്വേഡുകള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല എന്നാണ്. 2015-ലെ റിപ്പോര്‍ട്ടിലും '123456' ആയിരുന്നു ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ടിരുന്ന പാസ്വേര്‍ഡ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (3 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (4 hours ago)

തന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വാജിവാഹനം കോടതിയില്‍ നില്‍കി പ്രത്യേക അന്വേഷണ സംഘം  (4 hours ago)

ഇനിയും അതിജീവിതകള്‍ ഉണ്ടെന്ന പരാമര്‍ശം നടത്തിയ നടി റിനി ആന്‍ ജോര്‍ജിനെ ചോദ്യം ചെയ്യണമെന്ന് പരാതി  (4 hours ago)

കസാഖ്സ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

യുവ തിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് അന്തരിച്ചു  (4 hours ago)

ഭക്ത സഹസ്രങ്ങള്‍ക്ക് പുണ്യദര്‍ശനമായി നാളെ മകരവിളക്ക്  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കെപിഎം ഹോട്ടലില്‍ നിന്ന് കണ്ടെടുത്തു  (4 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 23ന് തലസ്ഥാനത്ത്  (5 hours ago)

ബലാത്സം​ഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മൊബൈൽ ഫോൺ കണ്ടെത്തി പൊലീസ്  (5 hours ago)

മരിച്ച ജിനേഷിന്റെ ഭാര്യ രേഷ്മയുടെ ആത്മഹത്യയില്‍ ബ്ലേഡ് മാഫിയ സംഘത്തിന്റെ ഇടപെടല്‍....നിര്‍ണായക വെളിപ്പെടുത്തല്‍...  (5 hours ago)

ആ അന്ത്യനിമിഷങ്ങളുടെ നിശ്ശബ്ദ നിലവിളികൾ ജീവൻ വെടിഞ്ഞ നിമിഷത്തിൽ തണുത്തുറഞ്ഞുപോയ മനുഷ്യർ !! പോംപേയുടെ ചരിത്രം നമുക്ക് നൽകുന്ന പാഠം  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി,ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി...  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..  (6 hours ago)

യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്  (6 hours ago)

Malayali Vartha Recommends