Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...

യാത്രക്കാർക്കായി മികച്ച സേവനങ്ങൾ...!! ഇഷ്ടപ്പെട്ട ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം, പുതിയ സംവിധാനവുമായി എമിറേറ്റ്‌സ് എയർലൈൻസ്

18 SEPTEMBER 2023 02:43 PM IST
മലയാളി വാര്‍ത്ത

പ്രവാസികളുടെ പ്രിയപ്പെട്ട ദുബൈയുടെ വ്യോമയാന കമ്പനിയാണ് എമിറേറ്റ്സ്. ലാഭത്തിൽ പുതിയ റെക്കോർഡിട്ട് മുന്നേറുമ്പോൾ തന്നെ യാത്രക്കാർക്കായി മികച്ച സേവനങ്ങൾ നൽകുന്നതിലും കമ്പനി ഒരുപടികൂടെ ഉയരുകയാണ്. യാത്രക്കാര്‍ക്ക് ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനമാണ് പുതുതായി എമിറേറ്റ്സ് ഒരുക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന എല്ലാ എമിറേറ്റ്‌സ് ഫ്‌ലൈറ്റുകളിലും ഇപ്പോള്‍ ഭക്ഷണം മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം.

വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറെങ്കിലും മുമ്പ് തന്നെ എമിറേറ്റ്‌സ് ലിസ്റ്റ് ചെയ്തതിൽ ഇഷ്ടഭക്ഷണം ഓര്‍ഡര്‍ ചെയ്യണം. 14 ദിവസം മുമ്പുവരെ ഇങ്ങനെ ബുക്ക് ചെയ്യാം. യാത്രക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. യാത്രക്കാര്‍ക്ക് എമിറേറ്റ്‌സ് വെബ്‌സൈറ്റിലോ എയര്‍ലൈനിന്റെ ആപ്പ് വഴിയോ ഓണ്‍ബോര്‍ഡ് മെനു പരിശോധിച്ച് ഇഷ്ടമുള്ള വിഭവം കണ്ടെത്താവുന്നതാണ്.

യുകെയിലെ റൂട്ടുകളില്‍ പ്രീഓര്‍ഡര്‍ ഇന്‍ഫ്‌ലൈറ്റ് മീല്‍ സര്‍വീസ് വിജയകരമായി ആരംഭിച്ചതിന് പിന്നാലെയാണ് യൂറോപ്യന്‍ നഗരങ്ങളിലേക്കും തിരിച്ചുമുള്ള റൂട്ടുകളിലുടനീളം എമിറേറ്റ്‌സ് ഈ സര്‍വീസ് വിപുലീകരിക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ ആഗോള റൂട്ടുകളില്‍ ഈ സംരംഭം വ്യാപിപ്പിക്കും.

നിലവിൽ വാഴ്‌സോ, വെനീസ്, റോം, ബൊലോഗ്‌ന, പ്രാഗ്, വിയന്ന, മോസ്‌കോ, ഇസ്താംബുള്‍, ഡബ്ലിന്‍, ഹാംബര്‍ഗ്, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ബ്രസ്സല്‍സ്, മാഡ്രിഡ്, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ നഗരത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ ഇന്‍ഫ്‌ലൈറ്റ് മീല്‍ ഓര്‍ഡറിങ് സേവനം ആരംഭിച്ചുകഴിഞ്ഞു. ഈ സേവനം ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. നാടന്‍ ചേരുവകള്‍ കൊണ്ടുള്ള വിഭവങ്ങളാണ് ഒരുക്കുന്നത് എന്നത് എമിറേറ്റ്‌സ് എയര്‍ലൈനിന്റെ പ്രത്യേകതയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പിതാവ് കെ ടി സ്‌കറിയ അന്തരിച്ചു... സംസ്‌കാരശുശ്രൂഷകൾ ഞായറാഴ്ച രാവിലെ 11.30ന് ഉമിക്കുപ്പ ലൂർദ്ദ് മാതാ ചർച്ച് സെമിത്തേരിയിൽ  (3 minutes ago)

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം  (15 minutes ago)

കർഷകർക്ക് പ്രതീക്ഷയേറുന്നു.... റബർ വിലയിൽ വർദ്ധനവ്  (26 minutes ago)

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം  (41 minutes ago)

സങ്കടമടക്കാനാവാതെ... ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് ദാരുണാന്ത്യം  (49 minutes ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി ഉയർത്തി  (56 minutes ago)

ഡൽഹിയിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം....  (1 hour ago)

വാർഷിക വോട്ടർ പട്ടിക പരിഷ്ക്കരണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ... കേരളമടക്കം എസ്ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിലാണ് നടപടി  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

ഇടുക്കി ജില്ലയിൽ ഹർത്താൽ തുടങ്ങി.... അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേളയ്ക്ക് ഇളവ്  (1 hour ago)

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ സമയത്തിൽ മാറ്റം  (1 hour ago)

സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത  (2 hours ago)

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (9 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (9 hours ago)

Malayali Vartha Recommends