Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞത് അറിഞ്ഞില്ല, ഉറക്കമുണർന്ന് സ്വിച്ചിട്ടതും വൻ പൊട്ടിത്തെറിയോടെ തീ പടർന്നു, സൗദിയിൽ കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു...!!!

02 DECEMBER 2024 11:32 PM IST
മലയാളി വാര്‍ത്ത

സൗദിയിൽ താമസസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി, തൊടിയൂർ, വെളുത്തമണൽ വില്ലേജ് ജങ്ഷനിൽ ചെറുകോലിൽ പടീറ്റതിൽ അസീസ് സുബൈർകുട്ടി ആണ് മരിച്ചത്. 48 വയസായിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്നാണ് തീപിടിത്തം ഉണ്ടായത്. ഉറങ്ങാൻ കിടന്ന അസീസ് പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞിരുന്നത് അറിയാതെ ഉറക്കമുണർന്ന് ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടപ്പോൾ വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു.

പൊട്ടിത്തെറിയോടൊപ്പം പരന്ന കനത്ത പുക ശ്വസിച്ച് അബോധാവസ്ഥയിലായ അസീസിനെ ഗുരുതരാവസ്ഥയിൽ ദമാം സെൻട്രൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാഴ്ചയായി ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും നില വഷളായി മരണം സംഭവിക്കുകയായിരുന്നു. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അസീസ്. നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യ അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്.

നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അസീസ് ജീവിത പ്രാരാബ്ധങ്ങൾ മൂലം രണ്ടര വർഷം മുൻപാണ് സ്വദേശിയുടെ വീട്ടിൽ ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിലെത്തിയത്. രണ്ടു പെൺകുട്ടികളുടെ പിതാവായ അസീസ് മൂത്തമകളുടെ വിവാഹം നടത്തിയിരുന്നു. പഠനം പൂർത്തീകരിച്ച ഇളയ മകളുടെ വിവാഹം നടത്തണം, കെട്ടുറപ്പുള്ള നല്ല വീട് അടക്കമുള്ള നിരവധി ആവശ്യങ്ങളും സ്വപ്നങ്ങളും പൂർത്തിയാക്കാനാണ് അസീസ് പ്രവാസം തിരഞ്ഞെടുത്തത്.

ഭാര്യ: ഷീജ, മക്കൾ: ജാസ്മിൻ, തസ്നി എന്നിവരാണ്. അപകട വിവരമറിഞ്ഞ് ദമ്മാമിൽ തന്നെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മരുമകൻ അൻസർ കാര്യങ്ങൾ ക്രമീകരിക്കുന്നതിന് എത്തിയിട്ടുണ്ട്. നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം സൗദിയിൽ സംസ്കരിക്കുന്നതിന് ജീവകാരുണ്യ പ്രവർത്തകൻ ഷാജി വയനാട് രംഗത്തുണ്ട്.

അതേസമയം സൗദിയിൽ തണുപ്പകറ്റാൻ റൂമിൽ വിറക് കത്തിച്ചതിനെ തുടന്നുണ്ടായ പുക ശ്വസിച്ച് മലയാളി മരണപ്പെട്ടു. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയിൽ അസൈനാർ ആണ് മരിച്ചത് 45 വയസായിരുന്നു. അബഹ അൽ നമാസിലെ അൽ താരിഖിൽ വീട്ടു ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. 14 വർഷമായി പ്രവാസിയായ അസൈനാർ ഭാര്യയുടെ പ്രസവത്തിനായി അടുത്ത മാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം. പിതാവ്: പരേതനായ മോയ്‌ദീൻകുട്ടി. മാതാവ്: ആയിഷ. ഭാര്യ: ഷെറീന. മക്കൾ: മുഹ്‌സിൻ, മൂസിൻ എന്നിവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം  (2 minutes ago)

600 കോടി രൂപയുടെ അധികവരുമാനമാണ് റെയില്‍വേ ലക്ഷ്യം..  (23 minutes ago)

എല്ലാവർക്കും സമാധാനവും, കാരുണ്യവും, പ്രത്യാശയും നിറഞ്ഞ സന്തോഷകരമായ ക്രിസ്മസ് ആശംസിക്കുന്നു....  (41 minutes ago)

ക്രിസ്മസ് അവധി... നിർബന്ധമല്ലെന്ന് വിശദീകരണകുറിപ്പ്  (51 minutes ago)

വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ച നിലയിൽ  (58 minutes ago)

പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ വാതിൽ തുറന്ന നിലയിൽ.... കവർന്നത് 60 പവനോളം, പോലീസ് അന്വേഷണം ഊർജിതമാക്കി...  (1 hour ago)

R ശ്രീലേഖ തിരുവനന്തപുരം മേയർ..!V V രജീഷ് പുറത്ത് പാറ്റൂരിനെ കണ്ട് രാജീവ്.. സ്വതന്ത്രനെ തൂക്കി R C ...!  (1 hour ago)

പക്ഷിപ്പനി ... കൂടുതൽ ഇടങ്ങളിലേക്ക് രോഗബാധ പടരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ജില്ലാഭരണകൂടം  (1 hour ago)

രാജ്യത്ത് ക്രിസ്തീയ വിശ്വാസത്തിനെതിരെ വലിയ അക്രമങ്ങൾ നടക്കുകയാണെന്നും  (2 hours ago)

ഇ​ന്ത്യ​ൻ ടീം ​മൂ​ന്നാം അ​ങ്ക​ത്തി​നാ​യി തലസ്ഥാനത്ത്  (2 hours ago)

യു.ജി.സി-നെറ്റ് 2025’  (2 hours ago)

തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം.  (2 hours ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (2 hours ago)

വെയിന്‍ കട്ടായിപ്പോയി, ആശുപത്രി വിട്ട് വിനായകൻ വലിച്ചു കീറി ജനം, ഉമ്മൻ‌ചാണ്ടിയെ പോലെ ചത്തുപോയെന്നു പറയടോ......  (2 hours ago)

12 ദിവസത്തെ പരിപാടി ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു  (3 hours ago)

Malayali Vartha Recommends