Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലെഅതിജീവിത സുപ്രീം കോടതിയിൽ..മറ്റൊരു നീക്കവുമായി അതിജീവിത..അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സഹർജി ഫയൽചെയ്തത്..


ശബരിമല സ്വർണക്കൊള്ളക്കേസ്... ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍


കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?


കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും...കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും, ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും, അന്വേഷണ ചുമതല ബംഗളൂരു സെൻട്രൽ ഡിസിപിക്ക്

ചെറിയ പെരുന്നാളിന് ഷെയ്ഖ് മിഷാലിന്റെ സമ്മാനം !പുത്തൻ കുവൈത്ത് ദിനാർ

15 MARCH 2025 05:04 PM IST
മലയാളി വാര്‍ത്ത

ചെറിയ പെരുന്നാളിന് മുന്നോടിയായി പുതിയ കറൻസിക്കായുള്ള ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വിവിധ മൂല്യങ്ങളിലുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ എല്ലാ പ്രാദേശിക ബാങ്കുകൾക്കും നൽകുന്ന നടപടി പൂർത്തിയാക്കിയതായി കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. കുവൈത്ത് ദിനാർ അഞ്ചാം എഡിഷൻ നോട്ടുകൾ മാറാനാണ് സെൻട്രൽ ബാങ്ക് സൗകര്യം ഒരുക്കിയത്. ഇത്തരം നോട്ടുകൾ കൈവശമുള്ളവർ സെൻട്രൽ ബാങ്കിന്റെ ഫിനാൻഷ്യൽ ഹാൾ സന്ദർശിച്ച് നോട്ടുകൾ കൈമാറണം. നോട്ട് കൈമാറേണ്ടവർ വ്യക്തിഗത തിരിച്ചറിയൽ രേഖ കൊണ്ടുവരണം.

എല്ലാ മൂല്യങ്ങളിലുമുള്ള പുതിയ കുവൈത്ത് കറൻസി നോട്ടുകൾ ആവശ്യമുള്ളവർ ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ അവരുടെ ബാങ്ക് ശാഖകൾ സന്ദർശിക്കണമെന്ന് ബാങ്ക് നിര്‍ദേശിച്ചു. അയാദി പണമിടപാട് സേവനം നൽകുന്ന നിയുക്ത ശാഖകളുടെ സ്ഥലങ്ങളും പുതിയ കറൻസി നോട്ടുകൾ ലഭിക്കുന്നതിന് ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന മറ്റ് രീതികളും കുവൈത്ത് ബാങ്കുകൾ അറിയിക്കും

2015ൽ പിൻവലിച്ച കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് കൈവശമുള്ളവർക്ക് അവ മാറ്റി ലഭിക്കാൻ ഏപ്രിൽ 18 വരെ അവസരമുണ്ടെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്ക് ആസ്ഥാനത്തെ ബാങ്കിങ് ഹാളിൽ നേരിട്ട് എത്തി നോട്ടുകൾ സമർപ്പിക്കണം. നോട്ട് കൈവശമുള്ളവർ വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജരാക്കി, നിർദിഷ്ട ഫോം പൂരിപ്പിച്ചു നൽകണം. 2015 ഏപ്രിൽ 19നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് പിൻവലിച്ചത്.

നോട്ടുകൾ കൈമാറ്റം ചെയ്യേണ്ടവർ സെൻട്രൽ ബാങ്കിന്റെ പ്രധാന കെട്ടിടത്തിലെ ബാങ്കിംഗ് ഹാളിൽ നേരിട്ടെത്തണം. അതിനായി വ്യക്തിഗത തിരിച്ചറിയൽ രേഖ ഹാജരാക്കുകയും ആവശ്യമായ ഫോം പൂരിപ്പിക്കുകയും വേണം.

ബാങ്കിംഗ് ഹാളിന്റെ പ്രവർത്തന സമയം റമദാൻ കാലത്ത്: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും റമദാൻ ശേഷം: രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയുംആയിരിക്കും

2015 ഏപ്രിൽ 19നാണ് കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് ഔദ്യോഗികമായി പിൻവലിച്ചത്. ഈ വിഭാഗത്തിൽപ്പെട്ട നോട്ടുകൾ കൈവശമുള്ളവർ നിർദ്ദിഷ്ട കാലാവധി മുൻപായി അവ കൈമാറി പകരം നോട്ടുകൾ സ്വീകരിക്കണമെന്ന് സെൻട്രൽ ബാങ്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇതിന്റെ ഗുണവശം ലഭിക്കുന്നത് ഇന്ത്യക്കാർക്ക് കൂടിയാണ് .കാരണം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ലേബര്‍ റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റിൽ സ്വകാര്യ മേഖലയിൽ കൂടുതലും ഇന്ത്യക്കാർ എന്നാണ്  കണക്കുകൾ പറയുന്നത് . 2024-ല്‍ 80,000 ജീവനക്കാരുടെ വര്‍ധനവ് ആണുള്ളത്. സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ അടക്കം 21,87,460 ജീവനക്കാരാണുള്ളത്. 79.4 ശതമാനവും പ്രവാസികളാണ്. ഇന്ത്യക്കാരാണ് ഇതിൽ കൂടുതലും.

പ്രധാനപ്പെട്ട പത്ത് രാജ്യങ്ങളിലുള്ളവരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.ഇന്ത്യക്കാര്‍ 2023-ല്‍ 5,26,808 ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം 5,60,787 ആയി ഉയര്‍ന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് 4,78,008 ഈജിപ്തുകാരാണ്. മൂന്നാമതാണ് കുവൈത്തികൾ–4,51,404 പേർ. 2023-നെ അപേക്ഷിച്ച് സ്വദേശികളില്‍ 2576 പേരുടെ വര്‍ധന കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ പ്രവാസികളിൽ ഏറ്റവുമധികവും ഇന്ത്യക്കാരാണ്–പത്ത് ലക്ഷത്തിലധികം. ഗാര്‍ഹിക വിഭാഗത്തില്‍ ജോലി ചെയ്യുന്നവരിലും ഇന്ത്യയില്‍ നിന്നുള്ളവരാണ് ഭൂരിപക്ഷവും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Supreme-Court അതിജീവിത സുപ്രീം കോടതിയിൽ;  (14 minutes ago)

ജാമ്യം തേടി സുപ്രീം കോടതി സമീപിച്ച് ജുവലറി ഉടമ ഗോവര്‍ദ്ധന്‍  (33 minutes ago)

തൃശൂർ സ്വദേശി ഷാജിദ് മസ്‌കറ്റിൽ അന്തരിച്ചു...  (50 minutes ago)

  ആദായനികുതി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയ് മരിച്ച സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റിന് (സി.ഐ.ഡി) കൈമാറി...  (53 minutes ago)

സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ  (1 hour ago)

കേരളവും സർവീസസുമായുള്ള മത്സരം മാറ്റിവെച്ചു  (1 hour ago)

കിരീടം വയ്ക്കാത്ത രാജാവ്... റോയിയുടെ മരണത്തില്‍ ഞെട്ടി കേരളം, ബിസിനസ് വിപുലീകരിക്കാൻ പാർട്ടി, അന്നെത്തിയ സിനിമാതാരങ്ങളും നിരീക്ഷണത്തില്‍; കേന്ദ്ര ഏജൻസികൾ റോയിയെ എന്തിന് പിന്തുടർന്നു?  (1 hour ago)

മഹാത്മാ ഗാന്ധിക്ക് ആദരം അർപ്പിച്ച് രാജ്യം....  (2 hours ago)

ആരോഗ്യത്തിൽ ജാഗ്രത! ഉദരരോഗ സാധ്യത: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക!  (2 hours ago)

ഓഹരി വിപണികള്‍ ഞായറാഴ്ചയും തുറന്നുപ്രവര്‍ത്തിക്കും...  (2 hours ago)

കമിതാക്കളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

43 വർഷം കഠിന തടവും 40000 രൂപ പിഴയും...  (2 hours ago)

അമ്മയെ വീടിനുള്ളിൽ തീയിട്ട്   കൊലപ്പെടുത്തിയ കേസ് മകന് ജീവപര്യന്തം തടവും അര ലക്ഷം പിഴയും  (2 hours ago)

​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ് ​കെ​ട്ടി​ട​ത്തി​ന്റെ​ ​ശി​ലാ​സ്ഥാ​പ​നം​ ​ഇ​ന്ന് രാ​വി​ലെ​ ​പ​ത്തി​ന് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​വ​ഹി​ക്കും  (2 hours ago)

ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും.  (3 hours ago)

Malayali Vartha Recommends