Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വീണ്ടും യുഎസ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുന്നറിയിപ്പ്: അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സര്‍ക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണം

17 MARCH 2025 12:07 AM IST
മലയാളി വാര്‍ത്ത

അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സര്‍ക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണമെന്ന് വിദേശികള്‍ക്ക് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്‌സ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യു എസ് സി ഐ എസ്) മുന്നറിയിപ്പ്. വിലാസ മാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ അമേരിക്കന്‍ പൗരന്മാരല്ലാത്തവരെയെല്ലാം നാടുകടത്തുമെന്നാണ് യു എസ് സി ഐ എസ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പൗരന്മാരല്ലാത്തവര്‍ക്കെല്ലാം ഇത് ബാധകമായിരിക്കുമെന്നും യു എസ് സി ഐ എസ് അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ താമസമാക്കിയിട്ടുള്ള വിദേശ പൗരന്മാരെല്ലാം അവരുടെ വിലാസ മാറ്റം സര്‍ക്കാരിനെ കൃത്യമായി അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും നാടുകടത്തലിന് വിധേയമാക്കുമെന്ന് യു എസ് സി ഐ എസ് വെബ്സൈറ്റില്‍ അപ്ഡേറ്റും ചെയ്തിട്ടുണ്ട്.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ എല്ലാ വിദേശികളും താമസം മാറി 10 ദിവസത്തിനുള്ളില്‍ യു എസ് സി ഐ എസില്‍ വിലാസ മാറ്റം റിപ്പോര്‍ട്ട് ചെയ്യണം. താമസം മാറിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിങ്ങളുടെ യു എസ് സി ഐ എസ് ഓണ്‍ലൈന്‍ അക്കൗണ്ട് വഴി വിലാസ മാറ്റം സമര്‍പ്പിച്ചിരിക്കണമെന്നാണ് നിയമം. വിലാസമാറ്റ അറിയിപ്പ് പാലിക്കുന്നതില്‍ പരാജയപ്പെട്ട ഏതൊരു വിദേശിയെയും നാടുകടത്താന്‍ കഴിയുമെന്നും യു എസ് സി ഐ എസ് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി മാസം അവസാനം വരെ വിലാസ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരെ ശിക്ഷിക്കുന്ന നിയമങ്ങള്‍ സജീവമായി നടപ്പിലാക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കുകയും ചെയ്തു. ഇമിഗ്രേഷന്‍ ആന്‍ഡ് നാഷണാലിറ്റി ആക്റ്റ് പൂര്‍ണ്ണമായും നടപ്പിലാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

വിലാസ മാറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിയമങ്ങള്‍ യുഎസില്‍ വളരെക്കാലമായി നിലവിലുണ്ടെങ്കിലും ഇത് പലപ്പോഴും കൃത്യമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ രണ്ടാം ട്രംപ് ഭരണകൂടം ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുകൊണ്ടുതന്നെ ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും കൃത്യമായി വിലാസമാറ്റം അറിയിച്ചിരിക്കണം. അല്ലാത്തപക്ഷം ആരായാലും അവരെ നാടുകടത്തലിന് വിധേയമാക്കുമെന്നും ക്രിസ്റ്റി നോം വ്യക്തമാക്കി. ട്രംപ് ഭരണകൂടം എല്ലാ കുടിയേറ്റ നിയമങ്ങളും കൃത്യമായി നടപ്പിലാക്കും.

യുഎസില്‍ വിലാസ മാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് 200 ഡോളര്‍ വരെ പിഴയോ, 30 ദിവസത്തെ തടവോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാന്‍ കാരണമാകും. വിലാസ മാറ്റം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ന്യായമായ വിശദീകരണം നല്‍കാന്‍ കഴിയാത്ത ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും മറ്റ് പൗരന്മാരല്ലാത്തവര്‍ക്കും സാധിക്കണം. അല്ലെങ്കില്‍ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ പ്രകാരം നാടുകടത്തല്‍ നേരിടേണ്ടി വരുമെന്നാണ് ക്രിസ്റ്റി നോം മുന്നറിയിപ്പ് നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (1 hour ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (2 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (2 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (3 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (3 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (3 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (4 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (4 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (4 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (5 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (5 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (5 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (5 hours ago)

Malayali Vartha Recommends