ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന

സൗദി അറേബ്യന്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന. സൗദി നഗരങ്ങളായ തായിഫ്, യാന്‍ബു എന്നിവയെ ലക്ഷ്യമാക്കിയാണ് ഇറാന്‍ അനുകൂല ഹൂതി ഭീകരര്‍ ആറ് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തത്.
മിസൈലുകള്‍ സൗദി സഖ്യസേന ആകാശത്ത് വച്ച് തന്നെ തകര്‍ത്തു. സൗദിക്ക് നേരെ ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന സൈനിക നീക്കങ്ങളെ രാജ്യം ശക്തമായി നേരിടുമെന്ന് സൗദി സഖ്യസേന വക്താവ് തുര്‍ക്കി അല്‍ മാലികി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ യു.എസ് ഇറാന്‍ സൈനിക സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഹൂതികളുടെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഗള്‍ഫ് മേഖലയിലും ആശങ്ക സൃഷ്ടിക്കുകയാണ്.
https://www.facebook.com/Malayalivartha


























