Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

25 SEPTEMBER 2026 08:37 PM IST
മലയാളി വാര്‍ത്ത

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ ആംസ്റ്റര്‍ ഓവര്‍സീസ് സ്ഥാപനത്തിന്റെ സി.ഇ.ഒ പാര്‍വതി മായഷാജി മജിസ്‌ട്രേറ്റ് കോടതിയില്‍ സറണ്ടറായി. ഇന്നലെ ഇവരെ പോലീസ് പിടികൂടിയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ എത്തണമൈന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാര്‍വതി മായാ ഷാജി കോടതിയില്‍ സറണ്ടറായത്. തുടര്‍ന്ന് കേസില്‍ കൂടുതല്‍ അന്വേഷം നടത്താനായി ഒരു ദവിസത്തേക്ക് പാര്‍വതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിനു പുറമേ നിരവധി പരാതികളുണ്ട്. ഇതില്‍ 15 ഓലം പേരാണ് പരാതിയുമായി ധൈാര്യപൂര്‍വ്വം മുന്നോട്ടു വന്നത്. ഈ പരാതികളും വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ അന്വേഷണത്തിലാണ്. പരാതികളില്‍ കൂടുതല്‍ അന്വേഷണവും, തെളിവുകളും, മൊഴികളും എടുക്കുന്നതിനു വേണ്ടി പോലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയുടെ വക്കീല്‍ കോടതിയില്‍ പറഞ്ഞത്, ഇന്ന് വൈകുന്നേരം വരെ പോലീസ് കസ്റ്റഡിയില്‍ നല്‍കിയ ശേഷം വൈകിട്ടോടെ ജാമ്യാപേക്ഷ പരിഗണിക്കണമെന്നായിരുന്നു.

എന്നാല്‍, കോടതി അത് അനുവദിച്ചില്ല. കാരണം, നിരവധി പരാതികളില്‍ അ ന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിന് കസ്റ്റഡി അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. പ്രധാനമായും പരാതികളില്‍ ഉന്നയിച്ചിരിക്കുന്നത്, വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞാണ് പണം വാങ്ങിയിരിക്കുന്നത്. സാധാരണക്കാരില്‍ നിന്നുമാണ് പണം വാങ്ങിയിരിക്കുന്നത്. അണ്‍സ്‌കില്‍ഡ് ലേബേര്‍ എന്ന തസ്തിക പറഞ്ഞു കൊണ്ടാണ് ആള്‍ക്കാരെ കണ്ടെത്തിയിരിക്കുന്നത്. 2023-24 കാലഘട്ടത്തിലാണ് ഇവര്‍ പണം വാങ്ങിയിരിക്കുന്നത്. ഒന്നോ രണ്ടോ പേരെ വിദേശത്തേക്ക് അയച്ചിട്ടുണ്ട്. വൈറ്റ്‌കോളര്‍ ജോബാണെന്നു പറഞ്ഞാണ് ഇവരെ വിദേശത്ത് വിട്ടത്. എന്നാല്‍, അവിടുത്തെ മൈനുകളിലാണ് ജോലി. കഷ്ടപ്പെട്ടും പട്ടിണി കിടന്നുമൊക്കെയാണ് അവര്‍ കഴിഞ്ഞത്. അവര്‍ രക്ഷപ്പെട്ടാണ് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം വിദേശത്തു നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനത്താവള സുരക്ഷാ വിഭാഗത്തിന്റെയും പോലീസിന്റെയും സഹായത്തോടെ പാര്‍വതി മായ ഷാജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.

അര്‍മേനിയ, പോളണ്ട് എന്നീ രാജ്യങ്ങളില്‍ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെന്ന പരാതിയാണ് ഇവര്‍ക്കെതിരേ പോലീസിന് ലഭിച്ചിരിക്കുന്നത്. ജോലി വാഗ്ദാനം നല്‍കി പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി വ്യക്തമാക്കി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പാര്‍വതി മായ ഷാജി ഒന്നാം പ്രതിയുമാണ്. കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആംസ്റ്റര്‍ ഓവര്‍സീസിന് കൊച്ചി, കട്ടപ്പന, തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലും ശാഖകളുണ്ട്.

ബെംഗളൂരു, ഒമാന്‍, ദുബായ്, അബുദാബി, ബഹ്‌റൈന്‍, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാപനത്തിന് ശാഖകളുണ്ടെന്നാണ് വിവരം. വിദേശ രാജ്യങ്ങളിലെ തൊഴില്‍ അവസരങ്ങള്‍, സ്ഥിരതാമസത്തിനുള്ള സേവനങ്ങള്‍, ഉപരിപഠനത്തിനുള്ള അവസരങ്ങള്‍ എന്നിവയാണ് ആംസ്റ്റര്‍ ഓവര്‍സീസ് പ്രധാനമായും വാഗ്ദാനം ചെയ്തിരുന്നത്. പരാതികളുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും പൊലീസ് പരിശോധിച്ചു വരികയാണ്. പാലാരിവട്ടം പോലീസ് സംഘം തിരുവനന്തപുരത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കോടതി കസ്റ്റഡി അനുവദിച്ചതിനാല്‍ തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദമായ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകും.

അതേസമയം, നടന്‍ ദിലീപും ഈ തട്ടിപ്പുകാരുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ദിലീപ് കൊച്ചിയില്‍ ആരംഭിച്ച് 'ദേ പുട്ട്' എന്ന കടയുടെ ഫ്രാഞ്ചൈസി ബഹ്‌റൈനില്‍ നടത്തിയിരുന്നത് പാര്‍വതി മായാ ഷാജിയാണ്. ബഹ്‌റൈനിലെ 'ദേ പുട്ട്' റസ്‌റ്റോറന്റിന്റെ പ്രധാന പങ്കാളികളും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുമെല്ലാം ഇവരാണ്. ബഹ്‌റൈനിലെ 'ദേ പുട്ട്' ഫ്രാഞ്ചൈസിയുടെ മുഖ്യ നടത്തിപ്പുകാരിയും സി.ഇ.ഓയുമാണ് ഇവര്‍ (പാര്‍വ്വതി ആംസ്റ്റര്‍ എന്നും അറിയപ്പെടുന്നു). പ്രശസ്ത സിനിമാ താരം ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് കേരളത്തില്‍ തുടക്കം കുറിച്ച 'ദേ പുട്ട്' ബ്രാന്‍ഡിന്റെ ഔദ്യോഗിക പങ്കാളിത്തത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലോക്കല്‍ സ്‌പോണ്‍സര്‍മാര്‍: ബഹ്‌റൈനിലെ ഉം അല്‍ ഹസ്സത്തില്‍ റസ്‌റ്റോറന്റ് വിജയകരമായി നടത്തുന്നതിനായി പ്രാദേശിക ബിസിനസ് പങ്കാളികളും ഒപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (26 minutes ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (31 minutes ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (44 minutes ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (2 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (2 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

മാസപ്പടി കേസിലെ ഡയറിയിലെ ജി സുധാകരന്റെ പേരുണ്ടെന്ന പരാമർശം; ജി സുധാകരൻ അങ്ങനെ ചെയ്യില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്ന് പ്രതീക്ഷ; ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ സമയങ്ങളിലായി അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്  (2 hours ago)

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (3 hours ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (3 hours ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (3 hours ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (3 hours ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (3 hours ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (3 hours ago)

Malayali Vartha Recommends