Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി

27 SEPTEMBER 2026 10:13 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ കണ്ണൂര്‍ സ്വദേശിയായ 41കാരന്റെ വധശിക്ഷ നടപ്പാക്കി. തലശേരി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയാണ് ഇന്ന് രാവിലെ വധശിക്ഷയ്ക്ക് വിധേയനായത്. മയക്കുമരുന്ന് കടത്തിയെന്ന കേസില്‍ ശിക്ഷ നടപ്പാക്കിയെന്ന് സൗദി മന്ത്രാലയം ഔദ്യോഗികമായി ഇന്ത്യന്‍ എംബസിയെ അറിയിച്ചു.

43 കിലോഗ്രാം മാരകമായ മയക്കുമരുന്നുമായി ജി.എം.സി വാനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അബൂട്ടിയെ 2023ല്‍ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഒമാനില്‍നിന്ന് റോഡ് മാര്‍ഗം മയക്കുമരുന്ന് സൗദിയിലെത്തിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം. കോടതിയില്‍ നടന്ന വിചാരണയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂട്ടിയെ കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സുപ്രീം കോടതി വിധി ശരിവച്ചതിന് പിന്നാലെ സൗദി ഭരണാധികാരി രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയത്.

അബൂട്ടിയുടെ വധശിക്ഷയ്ക്ക് പിന്നാലെ മൃദേഹം നാട്ടിലെത്തിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാതെ കുടുംബം പ്രതിസന്ധിയിലാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യയും രണ്ട് കുട്ടികളുമാണ് അബൂട്ടിക്കുള്ളത്. മൂന്ന് സഹോദരിമാര്‍ വിവാഹിതരാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് മരിച്ചിരുന്നു.

സന്ദര്‍ശക വിസയിലാണ് അബൂട്ടി സൗദിയിലെത്തിയതെന്ന് അയല്‍വാസിയും പഞ്ചായത്ത് പ്രതിനിധിയുമായ അസ്‌ലം ചിന്നന്‍ പറഞ്ഞു. ജോലി വിസയില്ലാതെ സൗദിയില്‍ നിയമപരമായി ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും നിരവധി ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നതായും അസ്‌ലം പറഞ്ഞു. വിസയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശിയായ ഒരു സുഹൃത്ത് അബൂട്ടിയെ വഞ്ചിച്ചെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നതായും ഒമാനിലെ ഒരു സ്‌പോണ്‍സര്‍ മയക്കുമരുന്ന് കേസില്‍ അബൂട്ടിയെ കുടുക്കിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സൗദിയില്‍ കേസ് നടത്തുന്നതിനാവശ്യമായ നിയമസഹായം ലഭ്യമാക്കാന്‍ കുടുംബത്തിന് സാമ്പത്തിക ശേഷിയില്ലായിരുന്നുവെന്നും അസ്‌ലം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (46 minutes ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (54 minutes ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (1 hour ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (1 hour ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (1 hour ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (1 hour ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (1 hour ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (1 hour ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (2 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (2 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (3 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (3 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (4 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (4 hours ago)

Malayali Vartha Recommends