അബുദാബിയില് കാര് അപകടത്തില്പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം

അബുദാബിയില് ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച കാര് അപകടത്തില്പ്പെട്ട് അമ്മയ്ക്കും 15കാരനായ മകനും ദാരുണാന്ത്യം. പിതാവായിരുന്നു കാറോടിച്ചിരുന്നത്. അപകടത്തില് പിതാവിനും അപകടത്തില് പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി അബുദാബി–അല് ഐന് റോഡില് അല് വത്ബ പാലത്തിന് സമീപമായിരുന്നു അപകടം. അഷിമ ചൗധരി (48), മകന് അരിത്ര ബിശ്വാസ് (15) എന്നിവരാണ് മരിച്ചത്. ബംഗ്ലാദേശ് എംബസി അധികൃതര് മരണവിവരം സ്ഥിരീകരിച്ചു. അപകടത്തില് സാരമല്ലാത്ത പരിക്കേറ്റ അഷിമയുടെ ഭര്ത്താവ് സ്വരൂപ് കാന്തി ബിശ്വാസ് ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു.
തിങ്കളാഴ്ച രാത്രി ഒന്പത് മണിയോടെയാണ് അപകടമുണ്ടായത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ഒത്തുചേരലിലേക്ക് പോകുകയായിരുന്നു ഇവര്. ഇതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം പിന്നില്നിന്ന് ഇവരുടെ കാറില് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില് നിയന്ത്രണം നഷ്ടപ്പെട്ട കാര് റോഡരികിലെ സുരക്ഷാവേലിയില് ഇടിച്ചുമറിയുകയായിരുന്നു. അഷിമ ചൗധരിയും മകനും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. സംഭവത്തില് പൊലീസ് അന്വേഷണം തുടരുകയാണ്.
2003 മുതല് അബുദാബിയില് താമസിക്കുന്ന സ്വരൂപ് എന്ജിനീയറാണ്. ഭാര്യ ട്രാവല് ഏജന്സിയില് ജോലി ചെയ്തുവരികയായിരുന്നു. ദമ്പതികളുടെ മൂത്ത മകള് ദുബായിലെ കോളേജില് പഠിക്കുന്നു. അപകടസമയത്ത് മകള് വീട്ടിലായിരുന്നു. മരിച്ച അരിത്ര അബുദാബിയിലെ സ്കൂളിലാണ് പഠിച്ചിരുന്നത്. ഇവരുടെ സംസ്കാരച്ചടങ്ങുകള് യുഎഇയില് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























