ജര്മ്മനിയില് മരിച്ച മലയാളി യുവതി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന് ശ്രമം തുടങ്ങി

ജര്മ്മനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില് കൊല്ലപ്പെട്ട ഇടുക്കി കട്ടപ്പന ഇരട്ടയാര് ശാന്തിഗ്രാം സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടികള് ആരംഭിച്ചു. നോവ ഉള്പ്പെടെ മൂന്ന് മലയാളികളാണ് അപകടത്തില് ജീവന് വെടിഞ്ഞത്. കൊല്ലം സ്വദേശിനി അഞ്ജലി, എറണാകുളം കാലടി സ്വദേശി സിവിന് ജോണി എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്.
മൂന്ന് മാസങ്ങള്ക്ക് മുന്പാണ് ജോലിക്കായി നോവ ജര്മ്മനിയിലേക്ക് പോയത്. അവിടെ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു. റിട്ടയേര്ഡ് സബ് ഇന്സ്പെക്ടറായ സാബുവിന്റെ മകളാണ് നോവ. സുഹൃത്തായ അഞ്ജലി താമസിച്ചിരുന്ന അപ്പാര്ട്ട്മെന്റില് അവരെ കാണാനായി എത്തിയതായിരുന്നു നോവ. ഈ സമയത്താണ് ഫ്ലാറ്റില് വന് തീപിടിത്തമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു റൊമാനിയന് പൗരനെ ജര്മ്മന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























