സൗദിയിലേക്ക് ഒക്ടോബര് 20വരെ വിമാന സര്വീസുകള് റദ്ദാക്കി എയര് ഇന്ത്യ

ഹൂതികള് തുടര്ച്ചയായി ആക്രമണം നടത്തുന്ന പശ്ചാത്തലത്തില് റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനസര്വീസുകള് ഒക്ടോബര് 20 വരെ റദ്ദാക്കിയതായി എയര് ഇന്ത്യ അറിയിച്ചു. സ്ഥിതിഗതികള് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വിമാന സര്വീസുകള് സുരക്ഷിതമായി പുനഃരാരംഭിക്കാനുള്ള സാദ്ധ്യതകള് വിലയിരുത്തുകയാണെന്നും കമ്പനി വ്യക്തമാക്കി.
സൗദിയിലേക്കുള്ള സര്വീസുകള് റദ്ദാക്കിയതിനെ തുടര്ന്ന് യാത്ര മുടങ്ങിയവര്ക്ക് ടിക്കറ്റ് തുക പൂര്ണമായി തിരികെ നല്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്ഗണനയെന്നും എയര് ഇന്ത്യ പ്രസ്താവനയില് അറിയിച്ചു. റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തില് സ്ഫോടനങ്ങള് റിപ്പോര്ട്ട് ചെയ്തതിനെ തുടര്ന്ന് കഴിഞ്ഞയാഴ്ചയും വിമാനസര്വീസുകള്ക്ക് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരുന്നു. എയര് ഇന്ത്യയ്ക്കുപുറമെ ആകാശ എയര്, ഇന്ഡിഗോ എന്നീ കമ്പനികളും റിയാദിലേക്കുള്ള സര്വീസുകള് റദ്ദാക്കുകയോ കുറയ്ക്കുകയോ ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























