Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...

ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തം.. മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക

23 OCTOBER 2026 07:34 AM IST
മലയാളി വാര്‍ത്ത

ജർമനിയിലെ ബോഹൂം നഗരത്തിലെ അപ്പാർട്ട്മെൻ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളായ സിവിൻ ജോണി, അഞ്ജലി എസ് ജോയ് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.

ഇന്ന് പുലർച്ചെയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിച്ചത്. ആശുപത്രിയിലെത്തിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാകും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുക. അപകടത്തിൽ മരിച്ച ഇടുക്കി ഇരട്ടയാർ സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം വൈകിട്ടോടെയാകും എത്തിക്കുക.

ഫ്രാങ്ക്ഫർട്ടിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിച്ച മൃതശരീരങ്ങൾ വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെത്തിക്കുകയായിരുന്നു. നോർക്ക റൂട്ടസ് ആംബുലൻസുകളിൽ വീടുകളിലെത്തിക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് നോർക്ക വഹിക്കും.

14നാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ കെട്ടിടത്തിനു തീയിട്ട റുമാനിയൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടക്കുന്നതിന്റെ തലേ ദിവസം റുമാനിയക്കാരനും അപ്പാർട്മെന്റിൽ താമസിക്കുന്ന ചിലരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരത്തിനായി ഇയാൾ താഴത്തെ നിലയിലെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകൾക്ക് തീവച്ചതാകാമെന്നുമാണ് പൊലീസ് പറഞ്ഞത്.
തീ പടർന്നുണ്ടായ പുക ശ്വസിച്ചാണ് മൂവരും മരിച്ചതെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. കെട്ടിടത്തിലെ ഏക രക്ഷാമാർഗമായ തടികൊണ്ടുള്ള കോവണി പൂർണമായി കത്തിനശിച്ചതോടെ ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ട്രാൻസ്‌പോർട് കരാറുകാരൻ അറസ്റ്റിൽ...  (13 minutes ago)

സംസ്ഥാന വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കലുമായി കമ്മീഷൻ... പ്ലസ് ടു സ്കൂളുകളിലും കോളജുകളിലും നവംബർ രണ്ടുമുതൽ ഏഴുവരെ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ കാമ്പുകൾ സംഘടിപ്പിക്കും  (40 minutes ago)

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ നേട്ടം...  (46 minutes ago)

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തെ ട്വന്റി-20 ഇന്ന് ക്രൈസ്റ്റ്ചർച്ചിൽ നടക്കും...  (1 hour ago)

  സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.... ഇന്ന് പുലർച്ചെ മലപ്പുറം ദേശീയപാതയിൽ  (1 hour ago)

കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു....കേരളത്തിൽ മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് , വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ  (2 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ  (2 hours ago)

സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ ഇൻഡിഗോ നീട്ടി...  (2 hours ago)

തൃശ്ശൂർ-കോഴിക്കോട് ദേശീയപാതയിൽ സ്കൂട്ടറിൽ കാറിടിച്ച് സഹോദരങ്ങൾക്ക് ദാരുണാന്ത്യം...  (2 hours ago)

സിംബാബ്‌വെ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനം... ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ മിന്നും വിജയം  (2 hours ago)

ഏഷ്യന്‍ പാര ഗെയിംസില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യ...  (3 hours ago)

അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്....  (3 hours ago)

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (9 hours ago)

Malayali Vartha Recommends