Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഷാര്‍ജയില്‍ വന്‍ തീപിടുത്തം

02 DECEMBER 2016 12:20 PM IST
മലയാളി വാര്‍ത്ത

ഷാര്‍ജയിലെ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഷാര്‍ജ-ദുബൈ ഹൈവേയായ അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിന് എതിര്‍ ഭാഗത്തുള്ള 20 നിലകളുള്ള അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്‌ളോക്കിലെ 13-ാം നിലയിലാണ് ആദ്യം തീപിടിച്ചത്. പെട്ടെന്ന് മറ്റ് ഫ്‌ളാറ്റുകളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അപകടകാരണം വ്യക്തമായിട്ടില്ല. അവധി ദിവസമായതിനാല്‍ നിരവധി പേര്‍ കെട്ടിടങ്ങളിലുണ്ടായിരുന്നു. ആളപായം ഉണ്ടായിട്ടില്ല. തീപടരുന്നത് കണ്ടവര്‍ ഉടനെ തന്നെ വിവരം മറ്റുള്ളവരെ അറിയിച്ചതിനാല്‍ വന്‍ ദുരന്തം ഒഴുവായി. പുകശ്വസിച്ച് ചിലര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും പാരമെഡിക്കല്‍ വിഭാഗം ഇവരുടെ രക്ഷക്കെത്തി. കെട്ടിടത്തിലുണ്ടായിരുന്നവര്‍ ഗോവണി വഴിയാണ് രക്ഷപ്പെട്ടത്. കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ പ്രയാസപ്പെട്ടവരെ സിവില്‍ഡിഫന്‍സും പൊലീസും ചേര്‍ന്നാണ് പുറത്തത്തെിച്ചു.

തീപിടിത്തത്തെ തുടര്‍ന്ന് അല്‍ ഇത്തിഹാദ് റോഡിലെ ഷാര്‍ജദുബൈ ദിശയിലെ റോഡ് താല്‍ക്കാലികമായി അടച്ചത് വന്‍ ഗതാഗത കുരുക്കിന് കാരണമായി. കത്തിയ ഫ്‌ളാറ്റുകളെല്ലാം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. കെട്ടിടത്തിലുണ്ടായിരുന്നവര്‍ ഗോവണി വഴിയാണ് പുറത്തത്തെിയത്. എന്നാല്‍ വയോധികര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത്തരത്തില്‍ പുറത്തിറങ്ങാന്‍ പ്രയാസം നേരിട്ടു. ഇതില്‍ മിക്കതും അറബ് രാജ്യത്ത് നിന്നുള്ളവരുടേതാണ്. കത്തിയ ഫഌറ്റുകളിലുളളവര്‍ ഉടുതുണിക്ക് മറുതുണിടയുല്ലതെ വിഷമിക്കുകയാണ്. വിലപിടുപ്പുളള രേഖകളും മറ്റും കത്തി നശിച്ചതായി ആളുകള്‍ പറയുന്നു. കത്തിയ കെട്ടിടത്തിനടുത്ത് നിരവധി കെട്ടിടങ്ങള്‍ വേറെയുമുണ്ട്. ഇതിന് പുറമെ എപ്‌ക്കോയുടെ പൂട്ടി കിടക്കുന്ന പെട്രോള്‍ പമ്പുമുണ്ട്. ഇത് അഡ്‌നോക്ക് എറ്റെടുത്തിട്ടുണ്ടെങ്കിലും ജോലികള്‍ തുടങ്ങിയിട്ടില്ല. ഈ ഭാഗത്തേക്ക് തീ പടരുന്നത് തുടക്കത്തില്‍ തന്നെ സിവില്‍ ഡിഫന്‍സ് ഒഴിവാക്കിയിരുന്നു. കെട്ടിടത്തിലെ ചുവരുകള്‍ പൊതിഞ്ഞ അലുമിനിയം ഷീറ്റുകള്‍ കത്തി പലഭാഗത്തും ചിതറി വീണെങ്കിലും അപകടത്തിന് കാരണമായില്ല. കെട്ടിടത്തിന്റെ മുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങള്‍ പെട്ടെന്ന് നീക്കം ചെയ്തതും അപകടത്തിന്റെ തോത് കുറച്ചു.







അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 minutes ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (25 minutes ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (56 minutes ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (1 hour ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (1 hour ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

നെടുമ്പാശ്ശേരി അപകടം... മുഖ്യപ്രതി സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം  (2 hours ago)

തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി... കെ.എസ്.ഇ.ബിയുടെ എല്ലാ കാര്യാലയങ്ങൾക്കും അവധിയായിരിക്കുമെന്ന്​ ബോർഡ്​ ... തുടർച്ചയായ നാല് ദിവസങ്ങളിൽ ബാങ്ക് പ്രവർത്തിക്കില്ല, സപ്ലൈകോ വിൽപനശാലകൾ 19 ന് തുറന്നു പ്രവർത്  (2 hours ago)

  അന്തരിച്ച പ്രമുഖ സംഗീതസംവിധായകൻ ദേവയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് തമിഴ് സിനിമാലോകം  (2 hours ago)

അവർ യാത്രയായത് വീടെന്ന സ്വപ്നം ബാക്കിയാക്കി... വളാഞ്ചേരി വട്ടപ്പാറ വയഡക്ടിനു മുകളിൽ ലോറികൾക്കിടയിൽപ്പെട്ട് സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം  (2 hours ago)

നവരാത്രി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഗ്വാളിയോറിൽ വൻ ദുരന്തം... ഭക്തർക്കിടയിലേക്ക് അമിതവേഗത്തിലെത്തിയ ട്രക്ക് പാഞ്ഞുകയറി 12 തീർഥാടകർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്  (3 hours ago)

ഭ​ഗവാൻ അനു​ഗ്രഹിച്ച നിയോ​ഗം.... മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള പുതിയ ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരിയെ തെരഞ്ഞെടുത്തു... മാളികപ്പുറം മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരി  (3 hours ago)

ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നു....മേഘ വിസ്‌ഫോടനത്തിന് സമാനമായ മഴയാണ് ചെന്നൈയുടെ വടക്കന്‍ മേഖലകളില്‍ പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍, ഒക്ടോബര്‍ 23വരെ തമിഴ്‌നാട്ടില്‍ വ്യാപകമായ മ  (3 hours ago)

  ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു.... എതിരാളികള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്  (3 hours ago)

തൊഴിൽവിജയവും പുത്തൻ അവസരങ്ങളും ഒത്തുചേരുന്ന ശുഭ വാരം  (3 hours ago)

Malayali Vartha Recommends