പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല
പ്രവാസി ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് ഇന്ത്യന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മറ്റു ആവശ്യങ്ങള്‍ക്കും ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് എംബിസി അറിയിച്ചു. സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് ഇന്ത്യന്‍ സ്കൂള്‍ മസ്കത്ത് സര്‍ക്കുലര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് എംബസി വാര്‍ത്താ കുറിപ്പ് ഇറക്കിയത്. സി ബി എസ് ഇ സിലബസില്‍ ക്ലാസ് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്ന് കാണിച്ചാണ് ഇന്ത്യന്‍ സ്കൂള്‍ സര്‍ക്കുലര്‍ ഇറക്കിയത്.
അടുത്ത അവധിക്കാലത്ത് നാട്ടില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് സ്വന്തമാക്കണമെന്ന് സ്കൂള്‍ സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, വിദേശ ഇന്ത്യക്കാര്‍ക്ക് അധാര് കാര്‍ഡ് ഏത് വിഷയങ്ങളിലും ആവശ്യമല്ലെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കിയതോടെ ഇതിലെ അവ്യക്തത നീങ്ങിയിരിക്കുകയാണ്. ജൂലൈ മുതല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ വേണമെന്ന നിബന്ധന നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. പാന്‍ കാര്‍ഡ്, െ്രെഡവിംഗ് ലൈസന്‍സ്, സിം കാര്‍ഡ് എന്നിവയ്ക്കും ആധാര്‍ നമ്പര്‍ വേണ്ടി വരില്ല.
https://www.facebook.com/Malayalivartha