Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേരിക്കൻ നഴ്‌സിന്റെ ഭർത്താവ്. വെള്ളമടിച്ചു വീട്ടിലിരിക്കുന്ന വെറും മടിയനോ ?

13 APRIL 2017 03:16 AM IST
മലയാളി വാര്‍ത്ത

മനോരമ ഓൺലൈനിൽ നടൻ ദിലീപ് ഒരു അമേരിക്കൻ മലയാളിയെ വ്യക്തിപരമായി അധിക്ഷേപിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
അമേരിക്കയിലുള്ള നഴ്സിനെ കെട്ടി വീട്ടിൽ വെറുതെ ഇരിക്കുന്ന മലയാളി, ഭാര്യയുടെ ചിലവിൽ മദ്യപിച്ചു കഴിയുന്നവൻ എന്നൊക്കെയാണ് അദ്ദേഹം തനിക്കെതിരെ ഒരു വീഡിയോ ഇറക്കിയ വ്യക്തിയെ കുറിച്ച് വിമർശിച്ചിരിക്കുന്നത്. ഈ പരാമർശിച്ചത് ഒരു വ്യക്തിയെ മാത്രമാണെങ്കിലും അദ്ദേഹത്തിന്റെ ഈ പരാമർശം, അത് വേദനിപ്പിക്കുന്നത് ഒട്ടനേകം അമേരിക്കൻ മലയാളികളെയാണ് എന്നതാണ് യാഥാർഥ്യം. അമേരിക്കയിൽ വല്ലപ്പോഴും ഒരു ഷോയ്ക്കോ ഷൂട്ടിങ്ങിനോ ഒക്കെ പോകുന്ന ഒരു നടന് ഇങ്ങനെയുള്ള തെറ്റിദ്ധാരണ സ്വാഭാവികം മാത്രമായിരിക്കും.
ഭാര്യ നേഴ്സ് ആണ്. ഭർത്താവിന് കിട്ടിയ ജോലിയും ശമ്പളവും വച്ച് നോക്കുമ്പോൾ ഭാര്യക്കാണ് ഭേദപ്പെട്ട ശമ്പളവും മറ്റു സൗകര്യങ്ങളും. രണ്ടു കുട്ടികൾ, ഭർത്താവ്, പരദൂഷണവും വെള്ളമടിയുമായി ചുറ്റിത്തിരിഞ്ഞു നടക്കുന്നു. ഇത്തരം അതിക്ഷേപങ്ങൾ നടത്തുന്നവർ തിരിച്ചറിയാതെ പോകൂന്ന ഒരുപാടു കാര്യങ്ങളുണ്ട്. പണത്തേക്കാൾ അമേരിക്കൻ മലയാളി കുടുംബം ആഗ്രഹിക്കുന്നതു പലപ്പോഴും കുഞ്ഞുങ്ങളുടെ ഭാവി ആണ്. ഭർത്താവിന്റെ മാത്രം ശമ്പളത്തിൽ കുടുംബം പുലർത്താൻ കഴിയില്ല, അതിനാൽ സ്വന്തം ഈഗോ മാറ്റിവച്ച് ഭർത്താവ് വീട്ടിൽ ഇരുന്ന് വീട്ടുകാര്യവും കുഞ്ഞുങ്ങളെയും നോക്കും, ഭാര്യ ജോലിക്കും പോകും. വളരെ സന്തുഷ്ടമായി അത്തരം കുടുംബങ്ങൾ മുന്നോട്ടു പോകുന്നത്. പൊതുവെ നഴ്സിംഗ് ജോലിക്ക് നല്ല ശംബളം ലഭിക്കുന്നത് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലുണ്ട്.

കേരളത്തിനിതു പുതുമയാണെങ്കിലും വികസിത രാജ്യങ്ങളിൽ ‘ഹൗസ് ഹസ്ബൻഡ്‌സ്’ എന്ന പേരിൽ അത് നിലവിലുണ്ട്. അതായത് ഭാര്യ ജോലിക്കു പോകുകയും ഭർത്താവ് വീട്ടിൽ ഇരുന്ന് വീട്ടുകാര്യങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളും നോക്കുന്ന ഒരു അവസ്ഥ. ചില മലയാളീ കുടുംബങ്ങൾ എങ്കിലും ഇത് സ്വീകരിക്കാൻ കാരണം ദിലീപ് പറയുന്നത് പോലെ മടിയോ മദ്യപാനമോ ഒന്ന് അല്ല, പകരം ഭാര്യമാർക്ക് ചിലപ്പോൾ കൂടിയ ജോലിയും ശമ്പളവും ഉണ്ടാകും, പ്രത്യേകിച്ച് നഴ്‌സ്‌മാർക്ക്. അവർ വീട്ടിൽ ഇരുന്നു കുട്ടികളെ നോക്കിയാൽ ഭർത്താവിന്റെ വീടിന്റെ ലോൺ അടയ്ക്കാൻ പോലും ഭർത്താവിന്റെ ശമ്പളം തികയില്ല. നഴ്സിംഗ് ജോലിയുടെ സാദ്ധ്യതകൾ മനസ്സിലാക്കിയാവും പലപ്പോഴും അമേരിക്കയിലേക്ക് കുടിയേറാൻ ഇവർ തീരുമാനിച്ചതും.

കേരളത്തിലെ ഒട്ടുമിക്ക നടീനടന്മാരും അമേരിക്കയിലും കാനഡയിലുമൊക്കെ സ്റ്റേജ് ഷോ യുമായി എത്തുമ്പോൾ മിക്കവാറും ദിലീപ് ശേഷിപ്പിച്ച ഈ മടിയന്മാർ തന്നെയാകും സ്വീകരിക്കാൻ ഓടി എത്തുക. ഒരു വ്യക്തിയെ ലക്ഷ്യമിട്ടാണ് ഈ പരാമർശം എങ്കിൽ പോലും, വെളുക്കാൻ തേച്ചത് പാണ്ടാകാതിരുന്നാൽ കൊള്ളാം. ദയവായി ഇത്തരം കൊള്ളരുതായ്മകൾ പറഞ്ഞു അവരെ ആക്ഷേപിക്കരുത്. ഇതൊരു വികാരമായാൽ നിന്ന് പോകുന്നത് ഇത്തരം സ്റ്റേജ് ഷോകളാണ്.

വളരെ തുറന്ന മന:സ്ഥിതിയോടെ ഭാര്യക്കുള്ള തുല്യ അവകാശം അംഗീകരിച്ച് ഒരു കുടുംബം സ്നേഹത്തിൽ മുന്നോട്ടു നയിക്കാൻ കഴിവുള്ള പുരുഷന്മാരെ ആക്ഷേപിക്കുന്നത് ശരിയല്ല. ചിലപ്പോൾ ഒരു സ്ത്രീയെക്കാളും നന്നായി വീട്ടുജോലികൾ ചെയ്യാനും കുഞ്ഞുങ്ങളെ നോക്കാനും ഒരു പുരുഷന് കഴിയും, അതിനെ ചിലർ ദുർവ്യാഖ്യാനിച്ച്, മടിയാണ് എന്ന് മുദ്ര കുത്തുമ്പോൾ തങ്ങൾ ചെയ്യുന്ന ജോലിയെക്കുറിച്ച് അവര്‍ക്ക് കുറച്ചെങ്കിലും അപകർഷത ഉളവാക്കാൻ അത് കാരണമാകും. ഭാര്യയുടെ അടുത്ത് സ്നേഹത്തോടെ പെരുമാറുകയും, അടുക്കളയിൽ ഒന്ന് സഹായിക്കുകയും ചെയ്താൽ ‘പെങ്കോന്തൻ’ എന്ന് മുദ്ര കുത്തുന്ന ഒരു സമ്പ്രദായത്തിന്റെ പകർപ്പ് തന്നെയാണ് ദിലീപ് അമേരിക്കക്കാരെക്കുറിച്ചു പറഞ്ഞു വയ്ക്കുന്നതും. വിവാഹം കഴിക്കുന്ന സ്ത്രീയെ അടുക്കളയിലൊതുക്കണം എന്ന വിചാരം ശരിയല്ല. വീട്ടിൽ പുരുഷനെ ഇരുത്തി പണി ചെയ്യിപ്പിക്കുന്നു എന്ന് ദിലീപ് ആക്ഷേപിക്കുന്ന ഈ നേഴ്സ് മാരുടെ പണം കൊണ്ടാണ് സ്റ്റേജ് ഷോകളിൽ നിങ്ങൾ പൂരമാഘോഷിക്കുന്നതു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (33 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (57 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends