ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നത് അഞ്ഞൂറോളം ഇന്ത്യക്കാര്‍
കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കുവൈത്തിലെ ജയിലില്‍ കഴിയുന്നവരില്‍ അഞ്ഞുറോളം പേരും ഇന്ത്യക്കാര്‍. ഇവരില്‍ 70 ശതമാനവും മയക്കുമരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടവരാണ്. അക്രമം, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരാണ് ബാക്കിയുള്ളവര്‍. വിചാരണത്തടവുകാരെയും കസ്റ്റഡിയിലുള്ളവരെയും കൂടാതെയാണിത്.
കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ െജയിന്‍ അറിയിച്ചതാണിത്. മറ്റൊരു രാജ്യസംഘടിത കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരും ധാരാളമുണ്ട്. വലിയ അളവില്‍ മയക്കുമരുന്നുമായി പിടിയിലായതിന് ശേഷം ചതിക്കപ്പെടുകയായിരുന്നു എന്നു വാദിക്കുന്നത് ആരും മുഖവിലക്കെടുക്കില്ല. ജയിലുകളിലെ നരകതുല്യമായ ജീവിതത്തെ പറ്റി അറിയുന്നവര്‍ കുറ്റകൃത്യങ്ങളിലേര്പ്പെടില്ല. കുടുംബത്തെയും കൂടിയാണ് ഇത്തരക്കാര്‍ ദുരിതത്തിലാക്കുന്നതെന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha