Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് ദിനാഘോഷം ഏപ്രിൽ 30-ന്

15 APRIL 2017 07:15 PM IST
മലയാളി വാര്‍ത്ത

ഷിക്കാഗോ: ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ (ഐഎൻഎഐ) 2017ലെ നഴ്സസ് ദിനാഘോഷങ്ങൾ വ്യത്യസ്തതയാർന്ന പരിപാടികളോടെ ഏപ്രിൽ 30നു വൈകുന്നേരം അഞ്ചിനു ബെൽവുഡിലുള്ള സീറോ മലബാർ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുന്നു.

ന്ധനഴ്സിംഗ്: മാനസീകവും ശാരീരികവും ആത്മീയവുമായ സന്തുലിതാവസ്ഥ’ എന്നതാണു ഈവർഷത്തെ ചിന്താവിഷയം. നോർത്ത് ഷിക്കാഗോ മോവൽ ഫെഡറൽ ഹെൽത്ത് കെയർ സെന്‍ററിൽ അസോസിയേറ്റ് ചീഫ് നഴ്സായി പ്രവർത്തിക്കുന്ന ഡോ. കാതറിൽ സെർബിൻ ആയിരിക്കും ഈവർഷത്തെ ആഘോഷങ്ങളുടെ മുഖ്യാതിഥി.

നൈന നേതൃത്വത്തെ പ്രതിനിധീകരിച്ചുകൊണ്ടു കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റം സി.എൻ.ഒ ആയ മിസ്സിസ് ആഗ്നസ് തേരാടി തദവസരത്തിൽ ആശംസൾ അർപ്പിച്ച് സംസാരിക്കും. നഴ്സസ് ആഘോഷത്തിന്‍റെ ഭാഗമായി നൂതനമായ പരിപാടികളാണ് ഐ.എൻ.എ.ഐ നേതൃത്വം പ്രസിഡന്‍റ് ബീന വള്ളിക്കളത്തിന്േ‍റയും, സെക്രട്ടറി സൂനീന ചാക്കോയുടേയും മേൽനോട്ടത്തിൽ ആസൂത്രണം ചെയ്യുന്നത്. റജീന സേവ്യറും റാണി കാപ്പനും ചേർന്നു നഴ്സുമാരേയും നഴ്സിംഗ് വിദ്യാർത്ഥികളേയും ആദരിക്കുന്ന ചടങ്ങിനു നേതൃത്വം നൽകും. ശോഭാ കോട്ടൂരിന്േ‍റയും ടീമിന്േ‍റയും നേതൃത്വത്തിൽ വിവിധ കലാസംഗീത പരിപാടികൾ ഉണ്ടായിരിക്കും.

ഗ്രാന്‍റ് കാനിയൻ യൂണിവേഴ്സിറ്റി പ്രതിനിധികൾ ട്യൂഷൻ ഡിസ്കൗണ്ടിനെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകും. ഈവർഷത്തെ തീമിനെ ആസ്പദമാക്കി ഷിജി അലക്സ് ഒരു ഐസ് ബ്രേക്കിംഗ് സെഷൻ അവതരിപ്പിക്കും. തങ്ങളുടെ തിരക്കേറിയ ജോലികളിൽ നിന്ന് മാറി കുടുംബത്തോടൊപ്പം ഒരു സായാഹ്നം, സ്വാദിഷ്ടമായ ഭക്ഷണം, ആസ്വാദ്യകരമായ കലാപരിപാടികൾ എന്നീ ലക്ഷ്യത്തോടെ ഐഎൻഎഐ നടത്തുന്ന നഴ്സസ് ദിനാഘോഷം ഈ പ്രദേശത്തുള്ള എല്ലാ നഴ്സുമാരും പരമാവധി പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു. ഷിജി അലക്സ് (ഷിക്കാഗോ) അറിയിച്ചതാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (33 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (57 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (4 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (4 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (4 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends