Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പ്രവാസികള്‍ക്ക് ആശ്വാസം, ഇനി ഒരു മിച്ച് പോക്കറ്റ് കാലിയാകുമെന്ന വിഷമം വേണ്ട, സൗദിയില്‍ ഇഖാമ തവണകളായി പുതുക്കാന്‍ പുതിയ സംവിധാനം, നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് നല്‍കി ഒറ്റയടിക്ക് ഇഖാമ പുതുക്കുന്നതിന് പകരം തവണകളായി പുതുക്കാനുള്ള സംവിധാനമാണ് നിലവില്‍ വന്നിരിക്കുന്നത്

25 NOVEMBER 2021 02:13 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഏറെ ആശ്വാസമുളവാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇനി ഒരു മിച്ച് പോക്കറ്റ് കാലിയാകുമെന്ന വിഷമം വേണ്ട. പ്രവാസികളെ ചേർത്ത് പിടിക്കുന്ന സൗദിയുടെ പുതിയ സംവിധാനത്തെ പറ്റിയാണ് പ്രവാസി മലയാളിയിലൂടെ ഞങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സൗദിയില്‍ പ്രവാസികളുടെ താമസ രേഖയായ ഇഖാമ തവണകളായി പുതുക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു.

പ്രവാസികള്‍ക്ക് സാമ്പത്തികമായി ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണിത്. നിലവില്‍ ഒരു വര്‍ഷത്തേക്കുള്ള ഫീസ് നല്‍കി ഒറ്റയടിക്ക് ഇഖാമ പുതുക്കുന്നതിന് പകരം തവണകളായി പുതുക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. ഒരു വര്‍ഷത്തിനു പുറമെ, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലേക്ക് ഇഖാമ പുതുക്കാനും അതുവഴി തവണകളായി ഫീസ് അടയ്ക്കാനുമുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമായിത്തുടങ്ങി.

 

ഒറ്റത്തവണ വലിയ തുക അടയ്ക്കുന്നതു മൂലമുള്ള സാമ്പത്തിക പ്രയാസം കുറയ്ക്കാന്‍ പുതിയ സംവിധാനം നിലവില്‍ വന്നതോടെ സാധിക്കും. നിലവില്‍ ഒരു വര്‍ഷത്തേക്ക് ഇഖാമ പുതുക്കാന്‍ 650 റിയാലും വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 9600 റിയാലും ആശ്രിത വിസ പുതുക്കാന്‍ 4800 റിയാലുമാണ് നല്‍കേണ്ടത്. ഇത് ഒന്നിച്ച് അടക്കുക പലപ്പോഴും പ്രയാസമാണ്. ഇതാണിപ്പോള്‍ തവണകളായി അടക്കാന്‍ സൗകര്യം ഒരുക്കുന്നത്.

പുതിയ തീരുമാനത്തോടെ ഇഖാമ ഫീസ് മൂന്ന് മാസത്തേക്ക് 163 റിയാലും ആറു മാസത്തേക്ക് 325 റിയാലും ഒന്‍പത് മാസത്തേക്ക് 488 റിയാലുമായി അടയ്ക്കാം. അതേപോലെ വര്‍ക്ക് പെര്‍മിറ്റ് 2400, 4800, 7200 റിയാല്‍ എന്നിങ്ങനെയും ആശ്രിത ലെവി 1200, 2400, 3600 റിയാല്‍ എന്നിങ്ങനെയും അടയ്ക്കാം. തവണകളായി അടയ്ക്കുന്ന രീതി നിലവില്‍ വന്നാല്‍ സൗദിയില്‍ താമസിക്കുന്ന കാലത്തേക്കുള്ള തുക മാത്രം അടച്ചാല്‍ മതിയാവുമെന്ന സൗകര്യവുമുണ്ട്.

നിലവില്‍ ഒരു വര്‍ഷത്തെ തുക മുന്‍കൂറായി നല്‍കേണ്ടി വരുന്നതിനാല്‍ ഒരു മാസം മാത്രം കഴിയുന്നവര്‍ക്കും ഒരു വര്‍ഷത്തെ ലെവി നല്‍കേണ്ട സ്ഥിതിയാണുള്ളത്. ഇത് അനാവശ്യ സാമ്പത്തിക ഭാരം പ്രവാസികള്‍ക്കും കമ്പനി ഉടമകള്‍ക്കും ഉണ്ടാക്കും. അവധിക്കും മറ്റും കുടുംബങ്ങളെ നാട്ടിലേക്ക് അയക്കുന്നവര്‍ക്കും ഇത് ആശ്വാസമാവും.

 

മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസം എന്നിങ്ങനെയാണ് ഇഖാമ പുതുക്കാനാവുക. താമസരേഖ പുതുക്കുന്നതിന് തൊഴില്‍ വകുപ്പിന്റെ ഇലക്ട്രോണിക് സേവനങ്ങളില്‍ ലേബര്‍ കാര്‍ഡിന് പണമടക്കാനുള്ള ബിൽ നമ്പര്‍ ആദ്യമെടുക്കണം. ഇതില്‍ മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് എന്നിങ്ങനെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്ന് നിശ്ചിത മാസം സെലക്ട് ചെയ്ത് ബിൽ ഇഷ്യു ചെയ്ത് പണമടക്കണം. ശേഷം ജവാസാത്തില്‍ അടക്കാനുള്ള പണവും നിശ്ചിത മാസം തിരഞ്ഞെടുത്ത് അടക്കണം. ഇതോടെ ഇഖാമ പുതുക്കാം.

ഇഖാമ ഫീസ് തവണകളായി അടയ്ക്കാനുള്ള സംവിധാനം സൗദി അധികൃതര്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും വിസ പുതുക്കുന്നതിനും അതിന് അനുസൃതമായ ഫീസ് സ്വീകരിക്കുന്നതിനുമുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇപ്പോഴാണ് നിലവില്‍ വന്നത്. നേരത്തേ ഒരു വര്‍ഷത്തേക്കാണ് സൗദിയില്‍ വിദേശികളുടെ ഇഖാമ പുതുക്കാറുള്ളത്.

ഇതാണിപ്പോള്‍ തവണകളായി പുതുക്കാന്‍ പ്രവാസികൾക്ക് സൗകര്യമൊരുങ്ങിയിരുക്കുന്നത്. മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസങ്ങളിലേക്ക് പുതുക്കാനുള്ള സൗകര്യം ഇന്നലെ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിത്തുടങ്ങി. ഇഖാമ പുതുക്കുന്നതിന് ലേബര്‍ കാര്‍ഡിന് പണമടക്കാനുള്ള ഇന്‍വോയ്സ് നമ്പര്‍ ആദ്യമെടുക്കണം. 12 മാസത്തേക്കായിരുന്നു ഇത് ലഭിച്ചിരുന്നത്. ഇപ്പോള്‍ എത്ര മാസത്തേക്ക് എന്നത് തെരഞ്ഞെടുത്ത് പണമടക്കണം. പിന്നീട് ജവാസാത്തില്‍ പണമടച്ചാല്‍ ഇഖാമ പുതുക്കാം. വിദേശികള്‍ക്ക് ഫാമിലി ലെവിയും തവണകളായി അടക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (46 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (57 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (1 hour ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (1 hour ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (1 hour ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends