Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

സന്ദർശക വിസക്കാർക്കുള്ള ഗ്രേസ് പിരീഡ് അനുകൂല്യം നിർത്തലാക്കി ദുബൈയും, ഇനി വിസ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും

01 JUNE 2023 04:06 PM IST
മലയാളി വാര്‍ത്ത

നിരവധി പേരാണ് സന്ദർശക വിസയിൽ യുഎഇയിൽ എത്തുന്നത്. എന്നാൽ വിസ കാലാവധി കഴിഞ്ഞു രാജ്യത്ത് താമസിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ മാറ്റമൊന്നുമില്ല. എന്നാൽ സന്ദർശക വിസയിൽ കാലാവധി കഴിഞ്ഞും മടങ്ങാൻ സാധിക്കാത്തവർക്ക് ഗ്രേസ് പിരീഡ് അനുകൂല്യം നൽകിയിരുന്നു. വിസ കാലാവധി കഴിഞ്ഞുള്ള 10 ദിവസം മാത്രമായിരുന്നു ഇതിന്റെ കാലാവധി. 30, 60 ദിവസ വിസക്കാർക്ക് ഗ്രേസ് പിരീഡ് ആനുകൂല്യം വഴി 10 ദിവസം കൂടി രാജ്യത്ത് തങ്ങാൻ അനുവാദം നൽകുന്നതായിരുന്നു ഇത്.

എന്നാൽ ഗ്രേസ് പീരിയഡ് ദുബായിലുള്ള വിസിറ്റ് വിസക്കാർക്ക് മാത്രമേ ലഭിച്ചുകൊണ്ടിരുന്ന ഈ ആനുകൂല്യം പൂർണമായും എടുത്ത് കളഞ്ഞിരിക്കുകയാണ്. ഇതോടെ, വിസ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കേണ്ടി വരും. കാലാവധി കഴിഞ്ഞ് അധികം തങ്ങുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും. ഒപ്പം എക്സിറ്റ് പെര്‍മിറ്റിന് വേണ്ടി 320 ദിര്‍ഹവും നല്‍കണം. 30 ദിവസത്തെ വിസയെടുത്ത് വന്നയാൾ 10 ദിവസം അധികം തങ്ങിയാൽ 800 ദിർഹമിലേറെ നൽകേണ്ടി വരും. നിലവിൽ സന്ദർശക വിസയിലുള്ളവർക്കും പുതിയ നിർദേശം ബാധകമാണ്.

ദുബൈ വിസയിൽ ദുബൈ വിമാനത്താവളത്തിലിറങ്ങി ഇവിടെ നിന്ന് തന്നെ മടങ്ങുന്നവർക്കായിരുന്നു ഗ്രേസ് പീരിയഡ് ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് ഒഴിവാക്കിയതെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. ദുബായിലെ സർക്കാർ സർവീസ് സേവനദാതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇയില്‍ എവിടെ നിന്നും ഇഷ്യൂ ചെയ്യുന്ന സന്ദര്‍ശക വിസകള്‍ക്ക് നിലവില്‍ ഗ്രേസ് പീരിഡ് ഇല്ലെന്ന് ദുബൈയിലെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്റ് ഫോറിന്‍ അഫയേഴ്‍സ് എന്നിവയുടെ കോള്‍ സെന്ററുകളും സ്ഥിരീകരിച്ചു. പ്രവാസികൾക്ക് ഏറെ പ്രയോജനകരമായിരുന്നു ഗ്രേസ് പിരീഡ്. സന്ദർശനത്തിനെത്തുന്ന കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും അധിക ചെലവില്ലാതെ 10 ദിവസം കൂടി നിൽക്കാൻ ഈ ആനുകൂല്യം ഉപകരിച്ചിരുന്നു. ഇതി എന്തായാലും ആ പരിപാടി നടക്കില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം മരുതിമലയില്‍ നിന്ന് താഴേക്ക് വീണ രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു  (1 hour ago)

മൊസാംബിക്കില്‍ ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു: മലയാളിയടക്കം അഞ്ചുപേരെ കാണാതായി  (1 hour ago)

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (2 hours ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (3 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (4 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (4 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (5 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (5 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (5 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (6 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (6 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (7 hours ago)

Malayali Vartha Recommends