Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പന്ത്രണ്ടാമത്തെ വയസ്സിൽ നട്ടെല്ലിന് ക്യാൻസർ! നട്ടെല്ല് അലിഞ്ഞു പോകുന്ന അവസ്ഥയിൽ നിന്നും ആത്മവിശ്വാസം കൊണ്ട് പൊരുതി... തിങ്കൾ ബാലിന്റെ സഹോദരിയായ ഡിമ്പൽ ബാൽ നിസ്സാരക്കാരിയല്ല; മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണിനെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

17 FEBRUARY 2021 10:04 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവബഹുലമായിട്ടാണ് തുടങ്ങിയത്. വ്യത്യസ്ത മേഖലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നും വന്നവരെ ഒരുമിച്ചൊരു വീട്ടിൽ നൂറു ദിവസം താമസിക്കാൻ വിടുന്നു എന്നതാണ് ബിഗ് ബോസിനെ വ്യത്യസ്തമാക്കുന്നത് . ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷയിലും ബിഗ് ബോസ് റിയാലിറ്റി ഷോ ഉണ്ട്. അതിന്റെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. ഒരു കൂട്ടം മത്സരാർത്ഥികളെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചു നാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുന്നു. എന്നിട്ടു ഓരോ ദിവസവും അവർക്കു ഓരോ ടാസ്കുകൾ നൽകുകയും അവരുടെ ഓരോ നീക്കങ്ങളും ക്യാമറയിൽ ഒപ്പിയെടുത്തു പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു അതാണ് ബിഗ് ബോസ്.

ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുകയും അങ്ങനെ ഏറ്റവും ഒടുവിൽ വീട്ടിൽ അവശേഷിക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്. ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യം ദിനം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണ് ഡിമ്പൽ. ആദ്യ എപ്പിസോഡിൽ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്‌ബോസ് ക്യാമറ കണ്ണുകളെ പരമാവധി സമയം തന്റെ നേരെ നിർത്താൻ ഡിമ്പൽന് സാധിച്ചു.

ബിഗ് ബോസ് ആദ്യ ദിനം അവസാനിച്ചപ്പോൾ സ്‌കോർ ചെയ്തത് ഡിമ്പൽ തന്നെയാണെന്ന് നിസംശയം പറയാം. അതോടെ മുൻപ് കണ്ടു പരിചയമില്ലാത്ത ഡിമ്പൽനെ കുറിച്ച് മലയാളികൾ അന്വേഷണവും തുടങ്ങി. സോഷ്യൽ മീഡിയയിലെങ്ങും ഡിമ്പൽ തന്നെയാണ് ഇപ്പോൾ താരം. തന്റേതായ വ്യക്തിത്വം എടുത്തു കാണിക്കുന്ന തരത്തിലുള്ള ഒരു മത്സരമാണ് ഡിമ്പൽ ആദ്യ എപ്പിസോഡിൽ കാഴ്ച വെച്ചത്. തനിക്കു പറയാനുള്ളത് ആരോടാണെങ്കിലും എവിടെ വെച്ചാണെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം തന്നെയാണ് ഡിമ്പൽനെ വ്യത്യസ്ത ആക്കുന്നത്. മോഡലും ഒരു സൈക്കോളജിസ്റ്റുമാണ് ഡിമ്പൽ. സൂര്യ ടിവിയിൽ മുൻപ് സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന പരിപാടിയിലെ റണ്ണർ അപ്പായ തിങ്കൾ ബാലിന്റെ സഹോദരി ആണ് ഡിമ്പൽ ബാൽ. തിങ്കളും ഡിമ്പലും കൂടി ഒരു ബിസിനസ്സും നടത്തി വരുന്നുണ്ട്. ഇപ്പോഴും ചിരിക്കുന്ന മുഖവുമായി കാണാറുള്ള ഡിംബലിന്റെ ജീവിതത്തിൽ ഒരു നോവിന്റെ കഥയുമുണ്ട്.

ഒരു ക്യാൻസർ സർവൈവർ ആണ് ഡിമ്പൽ. പന്ത്രണ്ടാമത്തെ വയസ്സിൽ ആണ് നട്ടെല്ലിന് ക്യാൻസർ ബാധിക്കുന്നത്. നട്ടെല്ല് അലിഞ്ഞു പോകുന്ന അവസ്ഥ ആയിരുന്നു. അതിനോട് പോരാടി വിജയിച്ച ആത്മവിശ്വാസം ആണ് ഡിമ്പലിന്റെ ആത്മവിശ്വാസത്തിന് കാരണം. തന്റെ വ്യക്തിത്വ രൂപീകരണത്തിന് ഇത് ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് ഡിമ്പൽ തന്നെയാണ് വ്യക്തമാക്കിയത്. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പൽ തന്നെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്. ബിഗ്‌ബോസിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ച താരത്തിന്റെ പേര് പോലെ തന്നെ അവർ പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനും ആണ്. ഡിമ്പലിന്റെ ‘അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. മോഡലിംഗിൽ സജീവമായ താരത്തിന്റെ മുടി തന്നെയാണ് ഏറെ ശ്രദ്ധേയം. ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്സിയും എംഫില്ലും പൂർത്തിയാക്കിയ ആളാണ് ഡിംമ്പൽ.

കെട്ടിലും മട്ടിലും മാറ്റങ്ങളോടെയാണ് കൂടുതല്‍ മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഡോ. രജത് കുമാറായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗം തീര്‍ത്ത മത്സരാര്‍ത്ഥി. എന്നാല്‍ മറ്റൊരു മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാറിന് ഷോയില്‍ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയിരുന്നു. നടനും അവതാരകനുമായ സാബുമോനാണ് ബിഗ്ഗ് ബോസ് ടൈറ്റില്‍ സ്വന്തമാക്കിയത്. പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണര്‍ അപ്പ് പുരസ്കാരങ്ങള്‍ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടര്‍ന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (6 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (7 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (9 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (12 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends