Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്... വിജയിപ്പിച്ചുവിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച്‌ കൊല്ലാന്‍ ഒരു ശ്രമംനടത്തി... ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു... ഒപ്പം 'എന്റെ പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ്..' എന്ന് ആ പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുൻപിൽ ഇന്നും മറുപടി പറയാത്ത പിസി... ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ 'അഴിഞ്ഞാട്ടക്കാരി 'എന്നു വിളിച്ച്‌ വേദനിപ്പിച്ച പിസി... ആരാ ഉവ്വേ ഈ പിസി... തുറന്നടിച്ച് ആലപ്പി അഷ്‌റഫ്

28 FEBRUARY 2021 03:33 PM IST
മലയാളി വാര്‍ത്ത

ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച പിസി ജോര്‍ജിനെതിരെ സംവിധായകന്‍ ആലപ്പി അഷ്‌റഫ് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക്കിലൂടെയാണ് താരം തുറന്നടിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്കുള്ളത് പത്രമ്മേളനത്തില്‍ പറയും എന്ന പിസിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് സംവിധായകന്റെ പ്രതികരണം.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു...

പിസി ജോര്‍ജിനെ എതിര്‍ത്താല്‍ അവനെ നിലംപരിശാക്കും. അതിനാല്‍ പിസിയോട് പലര്‍ക്കും ഏറ്റുമുട്ടാന്‍ ഭയം. പക്ഷേ, നിങ്ങടെ ഇന്നത്തെ പ്രസ്ഥാവനക്ക് മറുപടി ഞാന്‍ പറഞ്ഞോട്ടെ.. നിങ്ങള്‍ ഇന്നു പറഞ്ഞു 'ഉമ്മന്‍ ചാണ്ടിക്കുള്ളത് പത്രമ്മേളനത്തില്‍ പറയുമെന്നു പോലും..

'. ഹ.ഹ.. ഉമ്മന്‍ ചാണ്ടിയെ പത്രസമ്മേളനം നടത്തി മൂക്കില്‍ വലിച്ചു കയറ്റുമെന്ന് പിസി. ആരാ ഉവ്വേ ഇയാള്‍ .? തോക്കെടുത്ത് ദാ ഇപ്പോള്‍ വെടി വെക്കുമോ..? ആരു വിളിച്ചാലും കൂടെ വരാമെന്നു പറയുന്ന പിസിയെ OLX ന് പോലും വേണ്ട എന്നതാണ് സത്യം.

ഇയാളുടെ ഭാഷയില്‍ ഇസ്ലാംമത വിശ്വാസിയായ ഞാനൊരു പക്ഷേ ജിഹാദിയായിരിക്കും. ഞാനത് മൈന്‍ഡ് ചെയ്യുന്നില്ല. ഇയാള്‍ പോയി പണിനോക്കട്ടെ. കാരണം മുസ്ലിങ്ങളെല്ലാം ജിഹാദികളെന്നു ഇന്നും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളാണ് പിസി.

അതിന് പൂഞ്ഞാറിലെ നല്ലവരായ മതവര്‍ഗ ചിന്തയില്ലത്ത വോട്ടറന്മാര്‍ കൃത്യമായ് മറുപടി നല്‍കും. ആരെയും എന്തും പറയാമെന്ന ഒരു രാഷ്ട്രീയ സംസ്‌കാരം. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച, സത്യം വിളിച്ചു പറഞ്ഞ ഗൗരിയമ്മയെ . 'കിളവിക്ക് വട്ടാണ് ' എന്ന് പറഞ്ഞു അപമാനിച്ചു.

വിജയിപ്പിച്ചു വിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച്‌ കൊല്ലാന്‍ ഒരു ശ്രമംനടത്തി. ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം പിതാവിനെ കാണാന്‍ വന്നപ്പോള്‍ അപമാനിച്ചയച്ചു. ഒപ്പം 'എന്റെ പിതൃത്വം നിഷേധിക്കാന്‍ ഇയാള്‍ ആരാണ് ..' എന്ന് ആ പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്‍മ്ബില്‍ ഇന്നും മറുപടി പറയാത്ത പിസി.

ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ 'അഴിഞ്ഞാട്ടക്കാരി 'എന്നു വിളിച്ച്‌ വേദനിപ്പിച്ച പിസി. ഭക്ഷണം താമസിച്ചതിന്.. ജീവിക്കാനായ് എച്ചില്‍ പാത്രം കഴുകി ജീവിക്കാന്‍ വന്നവന്റെ ചെവിക്കുറ്റി അടിച്ചു തകര്‍ത്ത് മാതൃക കാട്ടിയ പിസി.

ഈ ഭീകരദേഹമാണ് ഇനി ഉമ്മന്‍ചാണ്ടിയെ ഒണ്ടാക്കാന്‍ പോണത്. ഒരു ഗതിയും പരഗതിയും പോലും കിട്ടാത്ത പിസി. ജനപക്ഷം അല്ല ഇങ്ങേര് സാത്താന്‍ പക്ഷമാണ്. ജനങ്ങളുടെ എതിര്‍പക്ഷം. പിസി ജോര്‍ജ് ഈ വക ഓലപാമ്ബൊക്കെ കാട്ടി ഇനി ഉമ്മന്‍ ചാണ്ടിയെന്ന മഹാനായ നേതാവിനെ വിരട്ടാമെന്ന് കരുതല്ലേ മോനേ..

പൂഞ്ഞാറിലെ ജനങ്ങളെ ഈ വക തട്ടിപ്പുകാട്ടി ഇനിയും വഞ്ചിക്കാമെന്നും കരുതേണ്ട. യുഡിഎഫിന്റെ ചുമരില്‍ ചാരി ഓസിനങ്ങ് ജയിക്കാന്‍ കഴിയാത്തതിന്റെ നീറ്റലാണ് താങ്കള്‍ക്കെന്നറിയാം.

താങ്കളാരന്ന് മലയാളികള്‍ക്കറിയാം. പിസി ജോര്‍ജ് എന്നാല്‍. Press Conference ജോര്‍ജ് എന്നാണല്ലോ ഇന്നത്തെ അര്‍ത്ഥം. ഒന്നുകൂടി ഓര്‍മ്മിപ്പിച്ചു കൊണ്ടു നിര്‍ത്തുന്നു. കളി ഇനി ഉമ്മന്‍ ചാണ്ടിയോട് വേണ്ടാ മോനെ ദിനേശാ. വിട്ടുകളി ഇത് വേറെലവലാണ്. 'കേരള ജനതയുടെ തകര്‍ക്കുവാനാവാത്ത വിശ്വാസം..' അതാണ് ഉമ്മന്‍ചാണ്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (56 minutes ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (1 hour ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (1 hour ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (1 hour ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (1 hour ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (1 hour ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (1 hour ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (1 hour ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (1 hour ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (1 hour ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (1 hour ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (2 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends