നാട്ടിലെ സ്ഥിരം പ്രശ്നക്കാരൻ! ഒടുക്കം 27 കാരനെ ഒരുവര്‍ഷം ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവ്... സംഭവം തൃശൂര്‍ പെരിന്തല്‍മണ്ണയിൽ...
സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഉള്പ്പെട്ടതിെന്റ പേരില്‍ യുവാവിനെ ഒരുവര്‍ഷം ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി.
പുത്തനങ്ങാടി ആലിക്കല്‍ അജ്നാസിന് (27) എതിരെയാണ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വകുപ്പ് 15 പ്രകാരം നടപടിയെടുത്തത്.
ജില്ല പൊലീസ് മേധാവിയുടെ സ്പെഷല്‍ റിപ്പോര്‍ട്ട് പ്രകാരം തൃശൂര്‍ മേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആണ് ഉത്തരവിറക്കിയത്.
മലപ്പുറം, മങ്കട, സുല്‍ത്താന്‍ ബത്തേരി, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന് പരിധികളില്‍ അടിപിടി, പൊതുമുതല്‍ നശിപ്പിക്കല്‍, പിടിച്ചുപറി, ലഹരി വസ്തുക്കള്‍ കൈവശം വെക്കല്‍ വിഭാഗങ്ങളിലായി ഏഴു കേസുകളുണ്ട്. ഇതിെന്റ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കിയത്.
അജ്നാസിന് ഒരു വര്‍ഷക്കാലം ജില്ല പൊലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയോടെയല്ലാതെ ജില്ലയില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല.
ഇത്തരത്തില്‍ ജില്ലയില്‍ സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരെ നിരീക്ഷിച്ചു വരുകയാണെന്നും അവര്‍ക്കെതിരെയും കാപ്പ നിയമം നടപ്പാക്കാന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha