Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശസ്ത്രക്രിയ എന്ന പേരില്‍ ലിംഗഭാഗത്തെ വെട്ടിക്കീറി പച്ചമാസം പുറത്തേക്ക്! ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം... ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്'... മരിക്കുന്നതിന് അഞ്ചു ദിവസം മുൻപ് അനന്യയുടെ ആ വെളിപ്പെടുത്തൽ...

21 JULY 2021 01:02 PM IST
മലയാളി വാര്‍ത്ത

ട്രാന്‍സ് വുമണ്‍ അനന്യ കുമാരിയുടെ മരണത്തിലേക്ക് നയിച്ചത് ലിംഗ മാറ്റ ശാസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച ഡോക്ടറെന്ന് ആരോപണം ശക്തമാകുകയാണ്. കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിക്കുന്നതിനു അഞ്ച് ദിവസം അനന്യ ഒരു അഭിമുഖത്തിൽ ലിംഗ ശസ്ത്രക്രിയയിലെ പിഴവ് തന്റെ എത്രമാത്രം ഗുരുതരമായി ബാധിച്ചു എന്ന് വ്യക്തമാക്കിയിരുന്നു. തെറ്റായി ചെയ്ത ലിംഗ മാറ്റ ശസ്ത്രക്രിയ മൂലം ശാരീരികമായ കടുത്ത ബുദ്ധിമുട്ടുകളാണ് ഒരു വര്‍ഷത്തിലേറെയായി അനന്യ നേരിട്ടിരുന്നത്. 2020 ല്‍ പാലാരിവട്ടത്തെ റെനയ് മെഡിസിറ്റി എന്ന ആശുപത്രിയില്‍ വെച്ച്‌ പ്ലാസ്റ്റിക് സര്‍ജറി ഡിപ്പാര്‍ട്‌മെന്റ് ഡോക്ടര്‍ അര്‍ജുന്‍ അശോക് ആണ് അനന്യയുടെ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ എന്ന പേരില്‍ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഇവര്‍ ചെയ്‌തെന്ന് അനന്യ തുറന്നു പറഞ്ഞിരുന്നു.

അനന്യയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... 'എനിക്ക് ഒരു ദിവസം എട്ട് മുതല്‍ പന്ത്രണ്ട് വരെ സാനിറ്ററി പാഡ് മാറ്റണം. ചിലപ്പോള്‍ പാഡ് വാങ്ങിക്കാന്‍ പോലും പൈസ ഉണ്ടാവില്ല. ഇത്രയും വയ്യാഞ്ഞിട്ടും ഇത്ര ബോള്‍ഡായി സംസാരിക്കുന്നത് എനിക്ക് ജീവിക്കണമെന്നുള്ളത് കൊണ്ടാണ്. സഹിക്കാന്‍ വയ്യാത്ത വേദനയാണ് സ്വകാര്യ ഭാഗത്ത്. കുറേ നേരം ഇരിക്കുമ്പോള്‍ വേദന വരുന്നത് മൂലം കൈ കുത്തിപ്പിടിച്ചാണ് ചിലപ്പോള്‍ ഇരിക്കുന്നത്'

ഇത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടും റെനയ് ആശുപത്രിയും ഡോക്ടര്‍മാരും തന്റെ പ്രശ്‌നങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നും പകരം തന്റെ വായടിപ്പാക്കാനാണ് ശ്രമിച്ചതെന്നും അനന്യ അന്ന് വെളിപ്പെടുത്തി. ശസ്ത്രക്രിയ നടത്തിയ ഡോ. അര്‍ജുന്‍ അശോകിന്റെ ഭാര്യയും റെനയ് ആശുപത്രിയിലെ തന്നെ ഡോക്ടറുമായ ഡോ. സുജ സുകുമാറിനെതിരെയും ആരോപണമുണ്ട്.

അടുത്തിടെ ട്രാന്‍സ് ജെന്‍ഡര്‍ വിഷയവുമായി ബന്ധപ്പെട്ട് ക്ലബ് ഹൗസില്‍ ഒരു ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയില്‍ താന്‍ സംസാരിക്കാന്‍ ശ്രമിക്കവെ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന ഡോ. സുജ സുകുമാര്‍ ഇത് തടഞ്ഞെന്നും അനന്യ അന്ന് ചൂണ്ടിക്കാട്ടി. തന്നെ ചികിത്സിച്ചതിന്റെയും നടത്തിയ ശസ്ത്രക്രിയകളുടെയും വിശദ മെഡിക്കല്‍ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്ന് അനന്യ ആരോപിച്ചിരുന്നു. ഒമ്ബത് ദിവസം ഇതിനായി വിളിച്ചപ്പോഴും മോശമായ രീതിയിലാണ് തന്നോട് സംസാരിച്ചതെന്നും ഈ ട്രാന്‍സ് യുവതി അന്ന് ചൂണ്ടിക്കാട്ടി. അതേസമയം ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ അന്വേഷണം ആവശ്യപ്പെട്ടു കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് അനന്യയുടെ സുഹൃത്തുക്കള്‍ പരാതിയും നല്‍കിയിട്ടുണ്ട്.

ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്ന് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അനന്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ ഫ്ളാറ്റില്‍ പൊലീസ് വീണ്ടും പരിശോധന നടത്തും. ആരോപണ വിധേയനായ ഡോക്ടറില്‍ നിന്നും വിശദമായ മൊഴിയെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (8 minutes ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (16 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (30 minutes ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (36 minutes ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (48 minutes ago)

നെടുമ്പാശേരി കാറപകടം... പ്രതി സുഹൈൽ സജീവന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ  (1 hour ago)

യുഎസ്സിൽ സ്‌കൂളിന് നേരെയുണ്ടായ വെടിവെയ്പ്പിൽ കുട്ടികളടക്കം നാല് പേർ മരിച്ചു...  (1 hour ago)

 ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം കുടുംബാംഗങ്ങൾക്കു കൈമാറും  (1 hour ago)

മുടിവെട്ടാതെ പ്രതിക്കൂട്ടിൽ കയറി ഇറക്കിവിട്ട് മജിസ്‌ട്രേറ്റ്..!! ട്രിമ്മർ വേണം, വാശിപിടിച്ച് സുഹൈൽ..!വലിച്ച് കീറാൻ വരട്ടെ  (2 hours ago)

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ പിതാവ് കെ ടി സ്‌കറിയ അന്തരിച്ചു... സംസ്‌കാരം ഞായറാഴ്ച രാവിലെ 11.30ന് ഉമിക്കുപ്പ ലൂർദ്ദ് മാതാ ചർച്ച് സെമിത്തേരിയിൽ  (2 hours ago)

മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ദാരുണാന്ത്യം  (2 hours ago)

കർഷകർക്ക് പ്രതീക്ഷയേറുന്നു.... റബർ വിലയിൽ വർദ്ധനവ്  (2 hours ago)

ഇ​ന്ത്യ​ൻ വ​നി​ത ക്രി​ക്ക​റ്റ് ടീ​മി​ന്റെ മു​ഴു​വ​ൻ സ​മ​യ നാ​യി​ക​യാ​യി ചു​മ​ത​ല​യേ​റ്റ സ്റ്റാ​ർ ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന​ക്ക് ആ​ദ്യ ദൗ​ത്യം  (3 hours ago)

സങ്കടമടക്കാനാവാതെ... ഡ്യൂട്ടി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഫുജൈറയില്‍ കാര്‍ ഇടിച്ച് മൂവാറ്റുപുഴ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായത്തിന് അര്‍ഹതാ മാനദണ്ഡമായ കുടുംബ വാര്‍ഷിക വരുമാന പരിധി ഉയർത്തി  (3 hours ago)

Malayali Vartha Recommends