Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ആഡംബരമായി ലക്ഷങ്ങൾ പൊടിച്ച് ആദ്യപിറന്നാൾ ആഘോഷം! ഭാമയുടെ മകളുടെ ചിത്രങ്ങൾ പുറത്ത്.. ആ ദിവസം തന്നെ രഹസ്യം പുറത്ത് വിട്ട് താരകുടുംബം

06 DECEMBER 2021 12:04 PM IST
മലയാളി വാര്‍ത്ത

എ.കെ ലോഹിതദാസ് എന്ന സംവിധായകൻ മലയാളത്തിന് സമ്മാനിച്ച നായികയായിരുന്നു ഭാമ. നിവേദ്യം എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. സത്യഭാമ എന്ന അമ്പലവാസി കുട്ടിയുടെ റോളിൽ ഭാമ തിളങ്ങി.

കുസൃതിയും കുറുമ്പുമായി പപ്പടം വിറ്റ് നടക്കുന്ന സത്യഭാമ എന്ന കൗമാരക്കാരിയെ ഭാമ മികച്ചതാക്കി. നിവേദ്യത്തിലെ 'കോലക്കുഴൽ വിളി കേട്ടോ...' എന്ന ഗാനത്തിലെ ശാലീന സുന്ദരിയായാണ് ഭാമയെ ഇന്നും പ്രേക്ഷകർ കാണുന്നത്. അതിന് പിന്നാലെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ നിന്നും ഭാമയ്ക്ക് അവസരങ്ങൾ ലഭിച്ച് തുടങ്ങി.

2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം നടന്നത്. കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. എറണാകുളം സ്വദേശിയും വിദേശ മലയാളിയുമായ അരുൺ ആണ് ഭാമയെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ സന്നിഹിതരായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് അന്ന് ഭാമ പറഞ്ഞിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സഹപാഠി കൂടിയായിരുന്നു അരുൺ.

കഴിഞ്ഞ വർഷമാണ് ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്ന വിവരം ഭാമ തന്നെയാണ് സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്. ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെക്കാൻ പലതവണ താരത്തിന്റെ ആരാധകർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഭാമ തയ്യാറായിരുന്നില്ല. സമയമാകുമ്പോൾ പങ്കുവെക്കാം എന്നാണ് ഭാമ അറിയിച്ചിരുന്നത്.

 

 

ഇപ്പോഴിതാ മകളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഭാമ സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. ​​ഗൗരി എന്നാണ് മകൾക്ക് ഭാമയും അരുണും പേര് നൽകിയിരിക്കുന്നത്. ഇരുവരുടേയും ഫ്ലാറ്റിലാണ് ആഘോഷമായി മകളുടെ ഒന്നാം പിറന്നാൾ ആഘോഷം കുടുംബത്തോടൊപ്പം നടത്തിയത്. മകളുടെ ആദ്യ ചിത്രങ്ങൾ കണ്ട് ഭാമയുടെ ഭർത്താവ് അരുണിന്റെ മുഖഛായയാണ് ​ഗൗരിക്ക് എന്നാണ് ആരാധകർ കുറിച്ചത്.

ചിലർ ഭാമയുടെ ചെറുപ്പകാലം പോലെയുണ്ടെന്നും കുറിച്ചു. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് ഭാമയും മകൾ ​ഗൗരിയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭാമയുടെ ആദ്യത്തെ കൺമണിക്ക് ആരാധകരും പ്രിയപ്പെട്ടവരും അടക്കം നിരവധിപേർ പിറന്നാൾ ആശംസകൾ നേർന്നു. വളരെ പെട്ടന്ന് ഒരു വർഷം കടന്നുപോയ പോലെ തന്നോയിയെന്ന് മകളുടെ പിറന്നാൾ ദിനത്തിൽ ഭാമ കുറിച്ചിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ഭാമ. സോഷ്യൽമീഡിയകൾ വഴിയാണ് താരം ആരാധകരോട് സംവദിക്കുന്നതും വിശേഷങ്ങൾ പങ്കുവെക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends