Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു...

07 JANUARY 2025 02:44 PM IST
മലയാളി വാര്‍ത്ത

നോർത്തമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരങ്ങളാണ് ഇന്നലെ (ജനുവരി 6) കൊച്ചിയിൽ പ്രഖ്യാപിച്ചത്. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാറാണ് പുരസ്‌കാരങ്ങൾ മാധ്യമപ്രവർത്തകരെ അറിയിച്ചത്. പത്രം, ടെലിവിഷൻ, ഓൺലൈൻ, റേഡിയോ, ടെക്നിക്കൽ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കുന്നത് ഈ വർഷത്തെ അവാർഡുകളുടെ മറ്റൊരു പ്രത്യകത ആണെന്ന് സെക്രട്ടറി ഷിജോ പൗലോസ് പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിക്കുന്ന പയനിയർ അവാർഡ് 2025 ഈ വർഷത്തെ അവാർഡുകളുടെ തിളക്കം കൂട്ടുന്നു എന്ന് പ്രസ് ക്ലബ്ബിന്റെ നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു (2026-27) വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനുവരി പത്താം തീയതി വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മന്ത്രിമാരായ പി രാജീവ്, കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള സർക്കാരിന്റെ ഡെൽഹിയിലെ സ്പെഷ്യൽ ഓഫീസർ പ്രൊ. കെ വി തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ എം പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, എം എൽ എ മാരായ മോൻസ് ജോസഫ്, അൻവർ സാദത്, മാണി സി കാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്, മാത്യു കുഴൽനാടൻ , കെ എൻ ഉണ്ണികൃഷ്ണൻ, ചാണ്ടി ഉമ്മൻ, മുൻ എം പി സെബാസ്റ്റ്യൻ പോൾ, ബി ജെ പി നേതാവ് എം ടി രമേശ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും. മാധ്യമശ്രീ പുരസ്‌കാരത്തിന് ഒരു ലക്ഷവും, മാധ്യമ രത്നക്ക് അൻപതിനായിരവും, പയനിയർ അവാർഡ്, മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്കും ക്യാഷ് അവാർഡും, ഫലകവും, പ്രശസ്തി പത്രവും നൽകുന്നതാണ്. പ്രശസ്ത മാധ്യമ പ്രവർത്തകനായ ശ്രീ ജേക്കബ് ജോർജ്, മുൻ ദൂരദർശൻ പ്രോഗ്രാം മേധാവി ജി സാജൻ , ഇന്ത്യ പ്രസ് ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ എന്നിവർ അടങ്ങുന്ന ജൂറിയാണ്. നൂറുകണക്കിന് അപേക്ഷകരിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്.

അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, ഇന്ത്യ പ്രസ് ക്ലബ് ട്രെഷറർ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും, അഡ്വൈസറി ബോർഡ് അംഗങ്ങളും ഈ അവാർഡ് ദാന ചടങ്ങിനു ചുക്കാൻ പിടിക്കുന്നു.

മാധ്യമശ്രീ പുരസ്‌കാര ചടങ്ങിന്റെ മുഖ്യ സ്പോൺസർ (പ്ലാറ്റിനം | ഇവന്റ്) പ്രശസ്ത സംരഭകരായ സാജ് ഏർത് ഗ്രൂപ്പിന്റെ സാജനും മിനി സാജനും ആണ്. കഴിഞ്ഞ നിരവധി വര്ഷങ്ങളായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്നു സാജനും മിനിയും പറഞ്ഞു. ഇതോടൊപ്പം എലീറ്റ്‌ സ്പോണ്സർമാരായ വർക്കി എബ്രഹാം, ബേബി ഊരാളിൽ, ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ, ഹെൽത്‌ കെയർ പാർട്ണർ ബിലീവേഴ്‌സ് ചാരിറ്റി ഹോസ്പിറ്റൽ, എഡ്യൂകേഷൻ പാർട്ണർ റാണി തോമസ്, ബെറാക എലൈറ്റ് എഡ്യൂക്കേഷൻ, ഗോൾഡ് സ്പോൺസർമാരായ നോഹ ജോർജ് ഗ്ലോബൽ കൊളിഷൻ , ജോൺ പി ജോൺ കാനഡ, ദിലീപ് വര്ഗീസ്, അനിയൻ ജോർജ്, സിൽവർ സ്പോണ്സർമാരായ സജിമോൻ ആന്റണി, ബിനോയ് തോമസ്, ജെയിംസ് ജോർജ് എന്നിവരും, ജോൺസൻ ജോർജ്, വിജി എബ്രഹാം എന്നിവർ ബ്രോൻസി സ്പോണ്സര്മാരും, ജേർണലിസം സ്റ്റുഡന്റസ് സപ്പോർട്ട് ജിജു കുളങ്ങര എന്നിവരും ഈ പ്രോഗ്രാമിന്റെ പ്രായോജകരാണ്


അവാർഡ് ജേതാക്കളുടെ വിവരങ്ങൾ ചുവടെ.

'മീഡിയ എക്‌സലൻസ് അവാർഡ് 2025'

കെ ജി കമലേഷ്
മികച്ച ടെലിവിഷൻ ന്യൂസ് റിപ്പോർട്ടർ
ഏഷ്യാനെറ്റ് ന്യൂസ്
_____________________

രഞ്ജിത്ത് രാമചന്ദ്രൻ
മികച്ച വാർത്താ അവതാരകൻ - MALE
വാർത്ത 18 | കേരളം
___________

മാതു സജി
മികച്ച വാർത്താ അവതാരക - FEMALE
മാതൃഭൂമി ന്യൂസ് ടി.വി
___________

അപർണ വി.
മികച്ച വാർത്താ നിർമ്മാതാവ്
റിപ്പോർട്ടർ ചാനൽ
_______________

ടോം കുര്യാക്കോസ്
മികച്ച അന്വേഷണാത്മക പത്രപ്രവർത്തകൻ
ന്യൂസ് 18 | കേരളം
____________

സിന്ധുകുമാർ
മികച്ച ന്യൂസ് ക്യാമറാമാൻ
മനോരമ ന്യൂസ് ചാനൽ
_________

ലിബിൻ ബാഹുലേയൻ
മികച്ച വീഡിയോ ന്യൂസ് എഡിറ്റർ
ഏഷ്യാനെറ്റ് ന്യൂസ്
_________________

 

അജി പുഷ്കർ
ന്യൂസ് ചാനലിലെ മികച്ച സാങ്കേതിക ക്രിയേറ്റീവ് വ്യക്തി
റിപ്പോർട്ടർ ടി.വി
____________

സെർഗോ വിജയരാജ്
മികച്ച വിനോദ പരിപാടിയും നിർമ്മാതാവും
'സ്റ്റാർ സിംഗർ' | ഏഷ്യാനെറ്റ്
___________

ഷില്ലർ സ്റ്റീഫൻ
മലയാള മികച്ച വാർത്താ റിപ്പോർട്ടർ | പ്രിന്റ്
സ്പെഷ്യൽ കറസ്‌പോണ്ടന്റ് മലയാള മനോരമ
____________

എൻ.ആർ. സുധർമ്മദാസ്
മികച്ച ഫോട്ടോഗ്രാഫർ | പ്രിന്റ്
കേരളകൗമുദി

____________

 

ഗോകുൽ വേണുഗോപാൽ
മികച്ച യുവ പത്രപ്രവർത്തകൻ (MALE )
ജനം ടി.വി
___________

അമൃത എ.യു
മികച്ച യുവ പത്രപ്രവർത്തക (FEMALE
മാതൃഭൂമി ഓൺലൈൻ ന്യൂസ്
__________________

ആർ.ജെ. ഫസ്ലു
മികച്ച റേഡിയോ ജേർണലിസ്റ്റ് | ജോക്കി
ARN ന്യൂസ് | ഹിറ്റ് എഫ് എം | ദുബായ്
___________

'ദി ക്യൂ'
മികച്ച ഓൺലൈൻ വാർത്താ പോർട്ടൽ
മനീഷ് നാരായണൻ, ചീഫ് എഡിറ്റർ
_______________



തിരുവനന്തപുരം പ്രസ് ക്ലബ്
ഈ വർഷത്തെ മികച്ച പ്രസ് ക്ലബ് 2024-25

_______________
പ്രത്യേക ജൂറി അവാർഡ്

ബി. അഭിജിത്ത്
എക്സിക്യൂട്ടീവ് എഡിറ്റർ , എ. സി. വി ന്യൂസ്
_______________

പ്രത്യേക ജൂറി അവാർഡ്
രാജേഷ് ആർ നാഥ്

പ്രൊഡ്യൂസർ | വിശ്വസിച്ചോ ഇല്ലയോ | ഫ്ലവേഴ്സ് ടി.വി
______________

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'

DR. ജോർജ് മരങ്ങോലി
എഡിറ്റർ | പ്രഭാതം | വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പത്രം
______________

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'

പേഴ്‌സി ജോസഫ്
ഡയറക്ടർ |ക്രീയേറ്റീവ് കമ്മ്യൂണിക്കേഷൻ ആൻഡ് പോസ്റ്റ് പ്രൊഡക്ഷൻ
ഏഷ്യാനെറ്റ്

_________________

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'

അനിൽ നമ്പ്യാർ
പ്രോഗ്രാം & കറന്റ് അഫേഴ്‌സ്
ജനം ടിവി
___________

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'

എൻ.പി. ചന്ദ്രശേഖരൻ
കൺസൾറ്റൻറ് , ന്യൂസ് ആൻഡ് കറൻ്റ് അഫയേഴ്സ്
കൈരളി ടി.വി
__________

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'

പി.ശ്രീകുമാർ
ഓൺലൈൻ എഡിറ്റർ, ജന്മഭൂമി
______________

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'

പ്രമോദ് രാമൻ
എഡിറ്റർ, മീഡിയ വൺ
_________________

'പയനിയേഴ്‌സ് ഇൻ മീഡിയ 2025'

സി.എൽ. തോമസ്
മുതിർന്ന പത്രപ്രവർത്തകൻ
ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻസ്
കേരള മീഡിയ അക്കാദമി
__________________

വിശിഷ്ട പുരസ്‌കാരം
കേരള മീഡിയ അക്കാദമി

ആർ.എസ്. ബാബു
ചെയർമാൻ
______________
'മധ്യമരത്‌ന'

ധന്യ രാജേന്ദ്രൻ
ചീഫ് എഡിറ്റർ, ദി ന്യൂസ് മിനിറ്റ്
_______________
'മധ്യമശ്രീ'

ആർ.ശ്രീകണ്ഠൻ നായർ
ചീഫ് എഡിറ്റർ | 24 വാർത്ത
മാനേജിംഗ് ഡയറക്ടർ | ഫ്ലവേഴ്സ് ടി.വി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻകൂർ ജാമ്യ ഹർജിയിൽ 20 വാദം കേൾക്കും  (9 minutes ago)

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (28 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (50 minutes ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (1 hour ago)

ജനുവരി 13 ന് രാവിലെ 10 മുതൽ വോട്ടെണ്ണല്‍....  (1 hour ago)

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (10 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (11 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (12 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (12 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (12 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (13 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (13 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (14 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (14 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (14 hours ago)

Malayali Vartha Recommends