Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാതുവയ്‌പ്പ്‌ ശ്രീയില്‍ നിന്നും ശ്രീനിവാസിലേക്ക്, മരുമകനായ മെയ്യപ്പനെ അറസ്റ്റു ചെയ്‌തതോടു കൂടി ബിസിസി പ്രസിഡന്റ്‌ ശ്രീനിവാസന്റെ സ്ഥാനവും തെറിച്ചേക്കും

25 MAY 2013 12:06 AM IST
മലയാളി വാര്‍ത്ത.

വാതുവയ്‌പ്പ്‌ അങ്ങനെ ശ്രീശാന്തില്‍ നിന്നും തലപ്പത്തേയ്‌ക്കെത്തുകയാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റായ എന്‍ ശ്രീനിവാസന്റെ മരുമകനും വാതുവയ്‌പ്പില്‍ അറസ്റ്റിലായതോടെ സംശയം അദ്ദേഹത്തിലേക്കും നീളുകയാണ്‌. രാജിവയ്‌ക്കില്ലെന്ന്‌ ശ്രീനിവാസന്‍ പറയുമ്പോഴും അദ്ദേഹത്തിനെതിരെ ശക്തമായ നടപടി വരുമെന്നാണറിയുന്നത്‌. എതിരാളികള്‍ അതിനുള്ള പടയൊരുക്കവും തുടങ്ങിക്കഴിഞ്ഞു. അതിനിടെ വാതുവെപ്പുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ബി.സി.സി.ഐ പ്രസിഡന്റ്‌ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പന്‍ ചോദ്യം ചെയ്യലിനോട്‌ സഹകരിക്കുന്നില്ലെന്ന്‌ മുംബൈ ക്രൈം ബ്രാഞ്ച്‌. മുംബൈ വീമാനത്താവളത്തില്‍ നിന്ന്‌ കസ്‌റ്റഡിയിലെടുത്ത മെയ്യപ്പനെ രണ്ട്‌ മണിക്കൂര്‍ ചോദ്യം ചെയ്‌തതിനുശേഷമായിരുന്നു അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. എന്നാല്‍ അറസ്റ്റിനു ശേഷം മെയ്യപ്പന്‍ സഹകരിക്കുന്നില്ലെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

കഴിഞ്ഞ ദിവസം അറസ്‌റ്റിലായ വിന്ദു ധാരാസിംഗിനെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ ഗുരുനാഥിന്റെ പങ്കിനെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചത്‌. ഇയാളെ കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ പല അംഗങ്ങളുമായി വിന്ദുവിന്‌ ബന്ധമുള്ളതായും പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. എന്‍ ശ്രീനിവാസന്റെ മകള്‍ രൂപയുടെ ഭര്‍ത്താവാണ്‌ മെയ്യപ്പന്‍. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ്‌ ടീമിന്റെ സി.ഇ.ഒ കൂടിയാണ്‌ ഇയാള്‍.

അതേസമയം മെയ്യപ്പനെതിരെ ശ്രീനിവാസന്റെ മകന്‍ അശ്വിന്‍ രംഗത്തെത്തി. മെയ്യപ്പന്‌ വാതുവെപ്പുകാരുമായി ബന്ധമുണ്ട്‌. ചെന്നൈയിലേയും ദുബായിലെയും വാതുവയ്‌പുകാരുമായിട്ടാണ് ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ്‌ അശ്വിന്‍ ഒരു ഇംഗ്ലീഷ്‌ ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില് പറഞ്ഞത്‌. ചെറിയ തോതില്‍ സൈഡ്‌ ബിസിനസായി ആരംഭിച്ച വാതുവയ്‌പ്‌ ഇടപാട്‌ കാലക്രമേണ വന്‍ വാതുവയ്‌പായി മാറുകയായിരുന്നു. മെയ്യപ്പന്‌ അധോലോക ബന്ധങ്ങള്‍ ഉണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നെന്നും മെയ്യപ്പന്റെ ഭാര്യാ സഹോദരന്‍ കൂടിയായ അശ്വിന്‍ പറഞ്ഞു.

എന്നാല്‍ മെയ്യപ്പനെതിരെ ആരോപണം ഉയര്‍ന്നതിന്റെ പശ്‌ചാത്തലത്തില്‍ താന്‍ രാജിവയ്‌ക്കില്ലെന്നു ബിസിസിഐ പ്രസിഡന്റ്‌ എന്‍.ശ്രീനിവാസന്‍ പറഞ്ഞു. മരുമകനു വാതുവയ്‌പുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ച്‌ അറിയില്ല. മരുമകനെതിരായ ആരോപണത്തിന്റെ പേരില്‍ താന്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ്‌ ശ്രീനിവാസന്‍ വ്യക്തമാക്കിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends