Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അങ്ങനെ കാത്തുകാത്തിരുന്ന്‌ സച്ചിന്റെ മുംബൈ ഇന്ത്യന്‍സ്‌ കിരീടം നേടി, ഒപ്പം ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കലും, സഞ്‌ജു മികച്ച താരവുമായി

27 MAY 2013 12:10 AM IST
മലയാളി വാര്‍ത്ത.

ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്‌. ഐ.പി.എല്ലില്‍ മുംബൈയുടെ കന്നികിരീടമാണിത്‌. 149 റണ്‍സ്‌ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക്‌ 125 റണ്‍സ്‌ നേടാനെ കഴിഞ്ഞുള്ളൂ. 63 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ക്യാപ്‌റ്റന്‍ എം.എസ്‌.ധോണി മാത്രമാണ്‌ ചെന്നൈ നിരയില്‍ പൊരുതി നിന്നത്‌. നാല്‌ ബാറ്റ്‌സ്‌മാന്‍മാര്‍ പൂജ്യത്തിന്‌ പുറത്തായി. ആദ്യ ഓവറില്‍ തന്നെ മൈക്ക്‌ ഹസിയെയും സുരേഷ്‌ റെയ്‌നയെയും ചെന്നൈക്ക്‌ നഷ്ടമായി. 58/8 എന്ന നിലയില്‍ തകര്‍ന്ന ചെന്നൈയെ ധോണിയുടെ ഒറ്റയാള്‍ പോരാട്ടമാണ്‌ 100 കടത്തിയത്‌. 45 പന്തില്‍ മൂന്ന്‌ ഫോറും അഞ്ച്‌ സിക്‌സും അടങ്ങിയതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്‌. രണ്ടു വിക്കറ്റ്‌ വീതം നേടിയ ലസിത്‌ മലിംഗ, മിച്ചല്‍ ജോണ്‍സണ്‍, ഹര്‍ഭജന്‍ സിംഗ്‌ എന്നിവരാണ്‌ ചെന്നൈയെ തകര്‍ത്തത്‌.

നേരത്ത ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈയ്‌ക്ക്‌ കിരോണ്‍ പോളാര്‍ഡ്‌ പുറത്താകാതെ നേടിയ അര്‍ധ സെഞ്ചുറിയാണ്‌ പൊരുതാന്‍ ഉറച്ച സ്‌കോര്‍ സമ്മാനിച്ചത്‌. 32 പന്തില്‍ ഏഴ്‌ ഫോറും മൂന്ന്‌ സിക്‌സും അടക്കം പോളാര്‍ഡ്‌ 60 റണ്‍സ്‌ നേടി. അമ്പാട്ടി റായിഡു (37), ദിനേശ്‌ കാര്‍ത്തിക്‌ (21) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ്‌ കാഴ്‌ചവച്ചു. 16/3 എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ കാര്‍ത്തിക്‌-റായിഡു സഖ്യമാണ്‌ കരകയറ്റിയത്‌. തുടര്‍ന്ന്‌ അവസാന ഓവറുകള്‍ പൊളാര്‍ഡ്‌ ആഞ്ഞടിച്ച്‌ സ്‌കോര്‍ ഉയര്‍ത്തി. ചെന്നൈ നിരയില്‍ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തി ഡെയ്‌ന്‍ ബ്രാവോയും തിളങ്ങി. ആല്‍ബി മോര്‍ക്കല്‍ രണ്ടു വിക്കറ്റ്‌ വീഴ്‌ത്തി.

സ്‌കോര്‍ബോര്‍ഡ്

മുംബൈ ഇന്ത്യന്‍സ്: സ്മിത്ത് എല്‍ബിഡബ്ല്യു -മോഹിത് ശര്‍മ 4, താരെ ബി മോര്‍ക്കല്‍ 0, ദിനേശ് കാര്‍ത്തിക് ബി മോറിസ് 21, രോഹിത് ശര്‍മ സി ആന്‍ഡ് ബി മോര്‍ക്കല്‍ 2, റായുഡു ബി ബ്രാവോ 37, പൊള്ളാര്‍ഡ് നോട്ടൗട്ട് 60, ഹര്‍ഭജന്‍ സി ഹസ്സി ബി ബ്രാവോ 14, ധവാന്‍ റണ്ണൗട്ട് 3, ജോണ്‍സണ്‍ സി  ധോണി ബി ബ്രാവോ 1, മലിംഗ സി ധോണി ബി ബ്രാവോ 0, ഓജ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ 9ന് 148. വിക്കറ്റുവീഴ്ച: 1-4, 2-8, 3-16, 4-52, 5-100, 6-125, 7-133, 8-135, 9-135. ബൗളിങ്: മോഹിത് ശര്‍മ 4-0-26-1, ആല്‍ബി മോര്‍ക്കല്‍ 3-0-12-2, മോറിസ് 4-0-25-1, അശ്വിന്‍ 3-0-22-0, ജഡേജ 2-0-19-0, ബ്രാവോ 4-0-42-4.

ചെന്നൈ സൂപ്പര്‍കിങ്‌സ്: മൈക്ക് ഹസി ബി മലിംഗ 1, മുരളി വിജയ് സി രോഹിത് ശര്‍മ ബി ജോണ്‍സണ്‍ 18, റെയ്‌ന സി സ്മിത്ത് ബി മലിംഗ 0, ബദരീനാഥ് സി കാര്‍ത്തിക് ബി ജോണ്‍സണ്‍ 0, ബ്രാവോ സി ജോണ്‍സണ്‍ ബി ധവാന്‍ 15, ജഡേജ സി പൊള്ളാര്‍ഡ് ബി ഹര്‍ഭജന്‍ 0, ധോണി നോട്ടൗട്ട് 63, ആല്‍ബി മോര്‍ക്കല്‍ ബി ഓജ 10, മോറിസ് സി കാര്‍ത്തിക് ബി ഹര്‍ഭജന്‍ 0, അശ്വിന്‍ സി പട്ടേല്‍ ബി പൊള്ളാര്‍ഡ് 9, മോഹിത് ശര്‍മ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 9, ആകെ 20 ഓവറില്‍ ഒമ്പതിന് 125. വിക്കറ്റ് വീഴ്ച: 1-2, 2-2, 3-3, 4-35, 5-36, 6-39, 7-57, 8-58, 9-99 ബൗളിങ്: മലിംഗ 4-0-22-2, ജോണ്‍സണ്‍ 4-0-19-2, ഓജ 4-0-28-1, ധവാന്‍ 1-0-6-1, ഹര്‍ഭജന്‍ 3-0-14-2, പൊള്ളാര്‍ഡ് 4-0-34-1.

അതേ സമയം ഐ.പി.എല്‍ ക്രിക്കറ്റില്‍നിന്നു ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചു. ഈ ഐ.പി.എല്‍ സീസണില്‍ രാഹുല്‍ ദ്രാവിഡിനു പിന്നാലെയാണ്‌ സച്ചിനും തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്‌. ഐ.പി.എല്‍ തുടങ്ങിയിട്ട്‌ ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ മുംബൈ ചാമ്പ്യന്‍മാരാകുന്നത്‌. മുംബൈ കിരീടത്തില്‍ മുത്തമിട്ടതിനു ശേഷമാണ്‌ സച്ചിന്‍ ഐപിഎല്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്‌.

ആറാം സീസണിലെ മികച്ച യുവതാരമായി മലയാളിയും രാജസ്ഥാന്‍ റോയല്‍സ്‌ താരവുമായ സഞ്‌ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച യുവതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ സഞ്‌ജു 54.8 ശതമാനം വോട്ട്‌ സ്വന്തമാക്കി.

രണ്ടാം സ്ഥാനത്ത്‌ സണ്‍റൈസേഴ്‌സ്‌ ഹൈദരബാദിന്റെ ഹനുമാന്‍ വിഹാരിയും (23.4 ശതമാനം വോട്ട്‌) മൂന്നാം സ്ഥാനത്ത്‌ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ മന്ദീപ്‌ സിംഗു(11.5 ശതമാനം വോട്ട്‌)മെത്തി. 11 മത്സരങ്ങളില്‍ നിന്ന്‌ 209 റണ്‍സാണ്‌ സഞ്‌ജുവിന്റെ സമ്പാദ്യം. ഏഴു ക്യാച്ചും സഞ്‌ജു സ്വന്തമാക്കി. 513 റണ്‍സും 13 വിക്കറ്റും സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഷെയ്‌ന്‍ വാട്‌സനാണ്‌ ഐപിഎല്ലിന്റെ താരം. പഞ്ചാബ്‌ കിംഗ്‌സ്‌ ഇലവന്റെ ഗുര്‍കീരത്ത്‌ സിംഗ്‌ മികച്ച ക്യാച്ചിനുള്ള പുരസ്‌കാരവും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends