Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴിഞ്ഞത് വനവാസം... സ്വാമിശരണം, പുതിയൊരു മനുഷ്യനായി ശ്രീശാന്ത്‌ കൊച്ചിയിലെത്തി, ജയില്‍വാസം എല്ലാം പഠിപ്പിച്ചു, ഒന്നും മറക്കില്ല

11 JUNE 2013 12:56 PM IST
മലയാളി വാര്‍ത്ത.

അങ്ങനെ നീണ്ട 26 ദിവസത്തിനു ശേഷം ശ്രീശാന്ത്‌ ജീവിതത്തിലേക്കു മടങ്ങി വന്നു. രാവിലെ ഒമ്പതരയോടെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്ത് തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക് പോയി. ജയില്‍വാസം ശ്രീശാന്തിനെ ഒരുപാടു പഠിപ്പിച്ചു. ഒരു പുതിയ മനുഷ്യനായി ശ്രീശാന്ത്‌ പത്രക്കാരുടെ മുന്നിലേക്കു വന്നു.

കഴിഞ്ഞത് വനവാസം... സ്വാമിശരണം, നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണെന്നും ഏറ്റവും വലിയ ശത്രുവിന് പോലും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു. കാരണം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. തിരിച്ചുവരാന്‍ കഴിയും. 

അനുഭവങ്ങള്‍ മറക്കാനാഗ്രഹിക്കുന്നില്ല. അനുഭവങ്ങള്‍ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചു. ശരിയായ സ്‌പിരിറ്റില്‍ വീണ്ടും ക്രിക്കറ്റ്‌ കളിക്കും. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്‌. തന്റെ നിരപരാധിത്വം തെളിയിക്കും. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ശ്രീശാന്ത്‌ നന്ദിയും പറഞ്ഞു.

ഐപിഎല്‍ ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത്‌ രാത്രി 8.10നാണ്‌ മോചിതനായത്‌. പത്രക്കാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ അതീവ രഹസ്യമായിട്ടാണ്‌ ശ്രീശാന്തിനെ പുറത്തെത്തിച്ചത്. പോലീസ്‌ കസ്റ്റഡിക്കു പുറമേ 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് തീഹാര്‍ ജയിലില്‍നിന്ന് ശ്രീശാന്ത് പുറത്തെത്തിയത്. ശ്രീശാന്ത് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ മോക്ക ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന് ജാമ്യം അനുവദിച്ചത്. 


പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അധോലോകബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പ്രതികളോട് ഇന്ത്യവിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ടുകള്‍ കെട്ടിവെയ്ക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (18 hours ago)

Malayali Vartha Recommends