ഒത്തുകളിയെക്കുറിച്ചുള്ള ബി.സി.സി.ഐ അന്വേഷണം അവസാനിച്ചു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തെക്കുറിച്ച് ബി.സി.സി.ഐ നടത്തിയ അന്വേഷണം അവസാനിച്ചു. മുന്‍ ഐ.പി.എസ് ഓഫീസറായ രവി സവാനിയാണ് അന്വേഷണം നടത്തിയത്. അടുത്തയാഴ്ചയായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബി.സി.സി.ഐ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യും.
സ്വന്തം നിലയിലാണ് ബി.സി.സി.ഐ അന്വേഷണം നടത്തിയത്. കഴിഞ്ഞ ദിവസം മലയാളി താരം ശ്രീശാന്തിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. താരങ്ങള്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അച്ചടക്ക നടപടി സ്വീകരിക്കുക. നിലവില്‍ ഒത്തുകളി വിവാദത്തില്‍ ദില്ലി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha