ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം
ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി മറികടന്നു. സ്കോര്‍: പഞ്ചാബ് 166-6, ഡല്‍ഹി 167-3
ഡല്‍ഹിയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് ഒരിക്കല്‍കൂടി തിളങ്ങിയപ്പോള്‍ ജയം അനായാസമായി. 63 റണ്‍സ് നേടിയശേഷമായിരുന്നു പൃഥി ഷാ-ധവാന് കൂട്ടുകെട്ട് പിരിഞ്ഞത്. 22 പന്തില്‍ 39 റണ്‍സ് നേടിയ പൃഥി ഷായെയാണ് ഡല്‍ഹിക്ക് ആദ്യം നഷ്ടമായത്.
ക്രീസില്‍ നിലയുറപ്പിച്ച ധവാന് പിന്നീട് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 47 പന്തില്‍ 69 റണ്‍സെടുത്ത് ധവാന് പുറത്താകാതെ നിന്നു. സ്റ്റീവ് സ്മിത്ത് 24 റണ്‍സും ഋഷഭ് പന്ത് 14 റണ്‍സുമെടുത്ത് പുറത്തായി. 16 റണ്‍സുമായി ഷിംറോണ്‍ ഹെറ്റ്മീര്‍ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നായകന് മയങ്ക് അഗര്‍വാളിന്റെ മികവിലാണ് 166 റണ്‍സെടുത്തത്. 58 പന്തില്‍ 99 റണ്‍സെടുത്ത് മയങ്ക് പുറത്താകാതെ നിന്നു. മലന് 26 റണ്‍സും ഗെയില്‍ 13 റണ്‍സുമെടുത്തു. ഡല്‍ഹിക്കായി റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha