ഐപിഎല്‍; പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുന്നു
നിലവിലെ പഞ്ചാബ് കിങ്സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങൾ നഷ്ടമായേക്കും. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ പരിശോധനയിൽ അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
താരത്തിന് ഉടനെ സർജറി ആവശ്യമുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു. സർജറി ഉടനെ നടത്തുന്നതിനാൽ ഇനി വരാൻ ഇരിക്കുന്ന മത്സരങ്ങളിൽ രാഹുൽ ക്രീസിൽ ഉണ്ടാവില്ല.
ഇന്നലത്തെ മത്സരത്തിൽ രാഹുലിന് പകരം മായങ്ക് അഗര്‍വാളാണ് പഞ്ചാബ് കിങ്സിനെ നയിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ ഉടനീളം നല്ല സ്കോർ ആയിരുന്നു പഞ്ചാബിന് വേണ്ടി രാഹുൽ നേടിയിരുന്നത്. ഈ സീസണിൽ 331 റൺസാണ് രാഹുലിന്റെ നേട്ടം. 4 അര്‍ദ്ധസെഞ്ചുറികളും താരന്റെ പേരിലുണ്ട്.
കഴിഞ്ഞ മത്സരത്തിൽ ഡല്‍ഹിയോട് തോറ്റ പഞ്ചാബ് പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പോകുകയും ചെയ്തു. മായങ്ക് അഗര്‍വാളായിരുന്നു പഞ്ചാബിനെ നയിച്ചത്.
https://www.facebook.com/Malayalivartha