Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഷസ് പരമ്പയില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ജയത്തിലേക്ക്

08 AUGUST 2015 09:54 AM IST
മലയാളി വാര്‍ത്ത.

ആഷസില്‍ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ജയത്തിലേക്ക്. 331 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഓസീസ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെന്ന നിലയിലാണ്. 48 റണ്‍സുമായി ആദം വോഗ്‌സും റണ്‍സൊന്നുമെടുക്കാതെ മിച്ചല്‍ സ്റ്റാര്‍ക്കും ക്രീസില്‍. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്നിംഗ്‌സ് പരാജയമൊഴിവാക്കാന്‍ ഓസീസിനിനിയും 90 റണ്‍സ് കൂടി വേണം.

ആദ്യ ഇന്നിംഗ്‌സില്‍ നിന്ന് വ്യത്യസ്തമായി ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയതിനുശേഷമാണ് ഓസീസ് തകര്‍ന്നടിഞ്ഞത്. റോജേഴ്‌സും വാര്‍ണറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 113 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ റോജേഴ്‌സ്(52) വീണതിന് പിന്നാലെ ബെന്‍ സ്‌റ്റോക്‌സ് ഓസീസിനെ ഞെട്ടിച്ചു. അര്‍ധസെഞ്ചുറിയുമായി നിലയുറപ്പിച്ച വാര്‍ണര്‍(64), ഷോണ്‍ മാര്‍ഷ്(2) എന്നിവരെകൂടി സ്‌റ്റോക്‌സ് മടക്കിയപ്പോള്‍ അപകടകാരിയായ സ്മിത്തിനെ(5) േ്രേബാഡ് വീഴ്ത്തി.

ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിനെ(13) വുഡും പീറ്റര്‍ നെവില്ലിനെയും(17), ജോണ്‍സണെയും(5) സ്‌റ്റോക്‌സും മടക്കിയതോടെ ഓസീസ് രണ്ടാം ദിനം തന്നെ തോല്‍വിയുടെ വക്കെത്തത്തി. എന്നാല്‍ വോഗ്‌സിന്റെ പ്രതിരോധം മത്സരം മൂന്നാം ദിനത്തിലേക്ക് നീട്ടി. 35 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത സ്‌റ്റോക്‌സാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ വീഴ്ചയ്ക്ക് വേഗം കൂട്ടിയത്. നേരത്തെ 274/4 എന്ന നിലയില്‍ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 391 റണ്‍സെടുത്ത് പുറത്തായി.130 റണ്‍സെടുത്ത് റൂട്ട് ടോപ് സ്‌കോററായപ്പോള്‍ ഓസീസിനായി സ്റ്റാര്‍ക്ക് ആറു വിക്കറ്റ് വീഴ്ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (7 minutes ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (10 minutes ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (21 minutes ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (41 minutes ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (59 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (1 hour ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (8 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (8 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (9 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (9 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (10 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (11 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (11 hours ago)

Malayali Vartha Recommends