Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.സി.സി.ഐ കമ്മീഷന്റെ ക്ലീന്‍ചീറ്റ്‌ പാളി; പാനല്‍ നിയമവിരുദ്ധമെന്ന്‌ കോടതി

31 JULY 2013 12:43 AM IST
മലയാളി വാര്‍ത്ത.

ഐ.പി.എല്‍ വാതുവെപ്പില്‍ ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നിയമവിരുദ്ധവും,ഭരണഘടനാ വിരുദ്ധവുമാണെന്ന്‌ മുംബൈ ഹൈക്കോടതി. അതിനാല്‍ തന്നെ പുതിയ പാനല്‍ രൂപീകരിക്കണമെന്ന്‌ കോടതി ഉത്തരവിട്ടു. ഐ.പി.എല്‍ വാതുവെപ്പില്‍ ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ്‌ മെയ്യപ്പനും, രാജസ്ഥാന്‍ റോയല്‍സ്‌ ഉടമ രാജ്‌കുന്ദ്രയ്‌ക്കും പങ്കില്ലെന്നാണ്‌ ബി.സി.സി.ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്‌. ഇതോടെ ബി.സി.സി.ഐയുടെ തലപ്പത്ത്‌ തിരിച്ചെത്താനുള്ള ശ്രീനിവാസന്റെ ശ്രമങ്ങള്‍ക്ക്‌ അനുകൂല സാഹചര്യം ഉണ്ടായി.

പോലീസ്‌ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ അന്വേഷണകമ്മീഷന്‍ മെയ്യപ്പനെ കുറ്റവിമുക്തനാക്കി. അതിനാല്‍ തന്നെ അന്വേഷണ കമ്മീഷനും അന്വേഷണവും വെറും പ്രഹസനങ്ങള്‍ മാത്രമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്‌ നിയോഗിച്ച അന്വേഷണ സംഘത്തില്‍ റിട്ട. ജഡ്‌ജിമാരായ ജയറാംചൗളയും ആര്‍. ബാലസുബ്രഹ്മണ്യനുമാണ്‌ അംഗങ്ങള്‍. എന്നാല്‍ അന്വേഷണ സംഘത്തിന്‌ പലരില്‍ നിന്നും തെളിവെടുക്കാന്‍ സാധിച്ചിരുന്നില്ല. മുബൈ ക്രൈംബ്രാഞ്ച്‌ സംഘത്തിന്‌ സമിതിയുടെ മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത്‌ നല്‍കിയെങ്കിലും അതിന്‌ നിയമസാധുതയില്ലെന്ന്‌ പറഞ്ഞ്‌ അത്‌ നിരസിക്കപ്പെടുകയാണ്‌ ഉണ്ടായത്‌. കൂടാതെ വാതുവെപ്പിന്റെ പേരില്‍ അറസ്റ്റിലായ മിക്കവരും ജയിലുകളില്‍ ആയതിനാല്‍ അവരുടെയൊന്നും മൊഴി എടുക്കാനും ഈ അന്വേഷണ സംഘത്തിന്‌സാധിച്ചിട്ടില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ ധൃതി പിടിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ ശ്രീനിവാസന്റെ തിരിച്ചുവരവിനു വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കിയതാകാനെ സാധ്യതയുള്ളൂ. ഓഗസ്‌റ്റ്‌ രണ്ടിന്‌ ചേരുന്ന ബി.സി.സി.ഐ കൗണ്‍സില്‍ യോഗത്തില്‍ ഈ റിപ്പോര്‍ട്ടിന്‍മേല്‍ അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ്‌ കോടതി ഉത്തരവ്‌ വന്നിരിക്കുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends