Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകകപ്പില്‍ ഇന്ത്യയെ ബഹിഷ്‌കരിക്കുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഭീഷണി

25 SEPTEMBER 2015 02:38 PM IST
മലയാളി വാര്‍ത്ത.

ഡിസംബറില്‍ പാക്കിസ്ഥാനെതിരെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരമ്പരയില്‍നിന്ന് ബിസിസിഐ പിന്‍മാറിയാല്‍ ഇന്ത്യന്‍ ടീമിനെ ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ഉള്‍പ്പെടെയുള്ള മല്‍സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് പിസിബി ചെയര്‍മാന്‍ ഷഹര്യാര്‍ ഖാന്റെ ഭീഷണി.

അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായി നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരമ്പരകളില്‍ നിന്ന് ഇന്ത്യന്‍ ടീം പിന്‍മാറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ പങ്കെടുക്കുന്ന എല്ലാ ടൂര്‍ണമെന്റുകളിലും ഇന്ത്യന്‍ ടീമിനെ ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പിസിബി അധ്യക്ഷന്‍ രംഗത്തെത്തിയത്.

ഡിസംബറില്‍ നടത്തേണ്ട പരമ്പയ്ക്കായി ഇതുവരെ ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടാന്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തയാറാകാത്തത് നിരാശാജനകമാണെന്നും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു. പരമ്പരയില്‍നിന്ന് ഇന്ത്യ പിന്നോക്കം പോയാല്‍ ഇന്ത്യ പങ്കെടുക്കുന്ന എല്ലാ പരമ്പകളില്‍നിന്നും പിന്‍മാറുകയെന്നത് മാത്രമാണ് പാക്കിസ്ഥാന് മുന്നിലുള്ള ഏക പോംവഴിയെന്നും ഷഹര്യാര്‍ ഖാന്‍ വ്യക്തമാക്കി. ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ ഒരു രാഷ്ട്രീയക്കാരനായതുകൊണ്ടാണ് ഇന്ത്യപാക്ക് ബന്ധത്തെക്കുറിച്ച് എപ്പോഴും മോശം കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നതെന്നും ഷഹര്യാര്‍ ഖാന്‍ ആരോപിച്ചു.

ഡിസംബറില്‍ നടത്തേണ്ട പരമ്പരയെക്കുറിച്ച് ഇതുവരെ ഇന്ത്യന്‍ ബോര്‍ഡില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് 28ന് ബിസിസിഐയ്ക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി കത്ത് കിട്ടിയിട്ടില്ല. പരമ്പരയ്ക്ക് താല്‍പര്യമുണ്ടോ ഇല്ലയോ എന്നും അറിയിച്ചിട്ടില്ല. ഇനി പരമ്പരയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കാതിരിക്കുകയും പരമ്പരയില്‍നിന്ന് പിന്‍മാറുകയും ചെയ്താല്‍ കരാറില്‍ നിന്ന് പിന്‍മാറിയതിന് ബിസിസിഐയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡിന് അവകാശമുണ്ടെന്നും ഷഹര്യാര്‍ ഖാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends